കെവിൻ ഡി ബ്രുയിൻ പി എഫ് എ പ്ലയർ ഓഫ് ദി സീസൺ

മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനെ ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും വലിയ പുരസ്കാരമായ 2019-20 സീസണിലെ പി‌എഫ്‌എ പ്ലേയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.1974 നുശേഷം പിഎഫ്എ അവാർഡ് നേടുന്ന ആദ്യ മാഞ്ചസ്റ്റർ സിറ്റി താരമാണ് ഡി ബ്രൂയിൻ.പ്രീമിയർ ലീഗ് കിരീടം നേടിയത് ലിവർപൂൾ ആയിരുന്നു എങ്കിലും കഴിഞ്ഞ സീസണിലെ ഡിബ്രുയിന്റെ പ്രകടനത്തിന് പകരം വെക്കാൻ ആരും ഉണ്ടായിരുന്നില്ല. ലിവർപൂൾ താരം ഹെൻഡേഴ്സൺ മാത്രമാണ് ഡിബ്രുയിന് ചെറിയ വെല്ലുവിളി എങ്കിലും ഉയർത്തിയത്.

ഇംഗ്ലീഷ് ലീഗിലെ നാല് ഡിവിഷനുകളിൽ നിന്നുമുള്ള കളിക്കാർ വോട്ട് ചെയ്‌ത്‌ തെരെഞ്ഞെടുക്കുന്നതാണ് പി‌എഫ്‌എ അവാർഡ്, 2019-20 സീസണിൽ ഡി ബ്രൂയിന് ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിഗത അവാർഡാണിത്. ഡി ബ്രൂയിനെ കഴിഞ്ഞ മാസം സീസണിലെ പ്രീമിയർ ലീഗ് കളിക്കാരനായി തിരഞ്ഞെടുത്തു.കഴിഞ്ഞ സീസൺ ലീഗിൽ 13 ഗോളുകളും ഒപ്പം പ്രീമിയർ ലീഗ് റെക്കോർഡായ 20 അസിസ്റ്റും ഡി ബ്രുയിൻ സ്വന്തം പേരിൽ കുറിച്ചിരുന്നു.ലിവർപൂൾ പ്രതിരോധ താരം അലക്സാണ്ടർ-അർനോൾഡ് പി.എഫ്.എ യംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടി.പി എഫ് എയുടെ ഈ സീസണിൽ മികച്ച ടീമിൽ അഞ്ച് ലിവർപൂൾ താരങ്ങൾ ഇടം നേടി. മാനെ, റൊബേർട്സൺ, അർനോൾഡ്, വാൻഡൈക്, ഹെൻഡേഴ്സൺ എന്നിവരാണ് ടീം ഓഫ് ദി സീസണിൽ ഉൾപ്പെട്ടവർ.


പിഎഫ്എ ടീം ഓഫ് ദ ഇയർ:
നിക്ക് പോപ്പ് (ബർൺലി); ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, വിർജിൽ വാൻ ഡിജ്ക്, ആൻഡ്രൂ റോബർ‌ട്ട്സൺ (എല്ലാവരും ലിവർ‌പൂൾ), കാഗ്ലർ സോയൻ‌കു (ലീസസ്റ്റർ സിറ്റി); കെവിൻ ഡി ബ്രൂയിൻ, ഡേവിഡ് സിൽവ (ഇരുവരും മാഞ്ചസ്റ്റർ സിറ്റി), ജോർദാൻ ഹെൻഡേഴ്സൺ (ലിവർപൂൾ); പിയറി-എമെറിക് ഓബമെയാങ് (ആഴ്സണൽ), ജാമി വർഡി (ലീസസ്റ്റർ സിറ്റി), സാഡിയോ മാനെ (ലിവർപൂൾ)