❝ആരാധകരെ അമ്പരപ്പിക്കുന്ന ശരീര ഘടനയുമായി റൊണാൾഡോയും മകനും❞ |Cristiano Ronaldo

37 ആം വയസ്സിലും 20 കാരണയെ ചുറുചുറുക്കോടെ കളിക്കളത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ചിട്ടയായ ജീവിതം കൊണ്ടും ഭക്ഷണ ക്രമം കൊണ്ടും ട്രെയിനിങ് കൊണ്ടും വളർന്നു വരുന്ന ഏതൊരു യുവ ഫുട്ബോൾ താരത്തിനും ഉത്തമ മാതൃക തന്നെയാണ് യുണൈറ്റഡ് ഫോർവേഡ്. ലോക ഫുട്ബോൾ റൊണാള്ഡോയോളം തൻറെ ശരീരം കാത്തു സൂക്ഷിക്കുന്ന താരം ഇല്ല എന്ന് വേണം പറയാൻ.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 11 വയസ്സുള്ള മകനോടൊപ്പം ക്രയോതെറാപ്പി റൂമിന് പുറത്ത് പോസ് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.”Recovery time with my boy,” എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പങ്കു വെച്ചത്. റൊണാൾഡോയുടെയും മകന്റെയും ശാരീരിക ഘടന കണ്ട് അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറും തന്റെ പിതാവിന്റെ പാത പിന്തുടർന്ന് യുണൈറ്റഡിന്റെ ജൂനിയർ ടീമിൽ ഏഴാം നമ്പർ ജേഴ്സിയാണ് ധരിക്കുന്നത്.കഴിഞ്ഞ മാസം റൊണാൾഡോ ജൂനിയർ യുണൈറ്റഡിന്റെ അണ്ടർ-12-ൽ കളിക്കുമ്പോൾ ഗോൾ നേടിയപ്പോൾ തന്റെ പിതാവിന്റെ ഐതിഹാസികമായ ‘സിയുയു’ ആഘോഷം കാണിച്ചിരുന്നു.