❝37 ആം വയസിലും ആരെയും അത്ഭുതപെടുത്തടുന്ന ഫിറ്റ്നസുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ❞|Cristiano Ronaldo

ഇന്നലെ പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കു വെച്ചിരുന്നു. തനറെ ഫിറ്റ്നസ്സും ശരീരഘടനയും വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു അത്. ഈ ചിത്രം അദ്ദേഹത്തിന്റെ ആരാധകരെ വളരെയധികം ആവേശഭരിതരാക്കിയിരിക്കുകയാണ്.

37 കാരനായ താരം സ്പെയിനിലെ മജോർക്കയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കുകയാണ്. എന്നാൽ വെക്കേഷൻ ആഘോഷിക്കുന്നതിനിടയിലും അടുത്ത സീസണിൽക്കായുള്ള തയായറെടുപ്പുകളും താരം നടത്തുകയാണ്. “നല്ല സുഖം തോന്നുന്നു,”(“Feeling Good,”) റൊണാൾഡോ ചിത്രത്തിന് കൊടുത്ത അടികുറിപ്പിതാണ്. റൊണാൾഡോയുടെ കുടുംബം ട്രമുണ്ടാന പർവതനിരകളുടെ അടിവാരത്തുള്ള ഒരു ആഡംബര വില്ലയിലാണ് താമസിക്കുന്നത്.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ്, പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്.എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തുപോകാൻ ആലോചിക്കുകയാണ്.ടെൻ ഹാഗിന്റെ പദ്ധതികളിൽ റൊണാൾഡോക്ക് വലിയ സ്ഥാനം ഉണ്ടാവില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് താരം ക്ലബ് വിടാൻ ഒരുങ്ങുന്നത്.പുതിയ യുണൈറ്റഡ് ബോസുമായി റൊണാൾഡോ അടുത്തിടെ നല്ല ചർച്ചകൾ നടത്തിയതായി എക്സ്പ്രസിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം ടീം മോശം സീസൺ അനുഭവിച്ചിട്ടും യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർ എന്ന നിലയിൽ 2021-22 സീസൺ റൊണാൾഡോ പൂർത്തിയാക്കി.37 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളോടെ അദ്ദേഹം സീസൺ പൂർത്തിയാക്കി. 30 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ടീമിനായി 18 ഗോളുകൾ നേടി.2022ലെ ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് ടീമിനെയും റൊണാൾഡോ തന്നെ നയിക്കും. അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ജേതാവിനു ആദ്യ വേൾഡ് കപ്പ് നേടാനുള്ള അവസാന ശ്രമത്തിലാണ്.

2004 മുതൽ നാല് ലോകകപ്പുകളിലും അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുള്ള റൊണാൾഡോയുടെ പോർചുഗലിനായുള്ള പത്താമത്തെ ഒരു പ്രധാന ടൂർണമെന്റാണിത്.മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യതാ ഫൈനലിൽ നോർത്ത് മാസിഡോണിയയെ 2-0ന് പരാജയപ്പെടുത്തി തുടർച്ചയായ ആറാം തവണയും ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ പോർച്ചുഗലിന് കഴിഞ്ഞു. നവംബർ 24-ന് ഘാനക്കെതിരെയാണ് ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം.ഗ്രൂപ്പ് എച്ചിൽ ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവരെയും പോർച്ചുഗൽ നേരിടും.

Rate this post