❝ഇംഗ്ലീഷ് യുവ താരത്തെ സൈൻ ചെയ്യാൻ ട്രാൻസ്ഫർ റെക്കോർഡ് തകർക്കാൻ തയ്യാറെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ❞ |Manchester United

കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവാക്കളെ ടീമിലെത്തിക്കുന്നതിനായി വലിയ തുകയാണ് ചിലവഴിച്ചിട്ടുള്ളത്. എന്നാൽ അവസാന കുറച്ച് വർഷങ്ങളിൽ അത് യുണൈറ്റഡിന് തന്നെ വലിയ തിരിച്ചടി ആയി മാറുകയും ചെയ്തു. വൻ തുക മുടക്കി ടീമിലെത്തിച്ച പല യുവ താരങ്ങൾക്കും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനും സാധിച്ചില്ല.

എന്നാൽ വരുന്ന സീസണുകളിൽ അതിനൊരു മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്. നിലവിൽ ചില മികച്ച അക്കാദമി താരങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ അവർക്കാവുന്നില്ല.അവരുടെ കഴിവ് പ്രയോജനപ്പെടുത്തുന്നതിൽ പല പരിശീലകരും വീഴ്ച വരുത്തുകയും ചെയ്തു. ക്ലബ്ബിന്റെ സിസ്റ്റത്തിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്താനും അവർക്ക് സാധിക്കകറില്ല എന്നത് വലിയ പോരായ്മ തന്നെയാണ്.

യുണൈറ്റഡിന്റെ ആ സിസ്റ്റത്തോട് യോജിച്ചു പോവുന്ന താരമാണ് വെസ്റ്റ് ഹാമിന്റെ യുവ ഇംഗ്ലീഷ് മിഡ്ഫീൽഡർ ഡെക്ലാൻ റൈസ്. ലോകത്തിലെ ഏത് ഭാഗത്തും ചേരുന്ന ഒരു വ്യക്തിയാണ് ഡെക്ലാൻ റൈസ്. ഡെക്ലാൻ റൈസ് യൂറോപ്പിലെ പ്രീമിയർ ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ എന്ന പേരും സമ്പാദിക്കുകയും ചെയ്തു. യുണൈറ്റഡിന്റെ പുനർനിർമ്മാണത്തിനുള്ള ഒരു പ്രധാന ഘടകമായി ഈ താരത്തെ ക്ലബ് കാണുകയും ചെയ്യുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ട്രാൻസ്ഫർ റെക്കോർഡ് തകർക്കാനും പുതിയ ബോസ് എറിക് ടെൻ ഹാഗിന്റെ കീഴിൽ അദ്ദേഹത്തെ ഒരു മാർക്വീ സൈനിംഗാക്കി മാറ്റാനല്ല ഒരുക്കത്തിലാണ്.കഴിഞ്ഞ വർഷം റൈസിന്റെ കരാർ നീട്ടാൻ വെസ്റ്റ് ഹാം ഒരു ഓഫർ നൽകിയിരുന്നു. എന്നാൽ വലിയ കരാറുമായി ക്ലബ്ബുകൾ താരത്തെ സമീപിച്ചാൽ മത്സരിക്കാൻ ഹാമേഴ്സിന് കഴിയില്ല.ഈ വർഷം ലണ്ടൻ സ്റ്റേഡിയത്തിൽ നിന്ന് മാറാൻ പറ്റിയ സമയമാണെന്ന് വെസ്റ്റ് ഹാമിനോട് റൈസിന്റെ പ്രതിനിധികൾ വ്യക്തമാക്കി.

റൈസിന് വേണ്ടി യുണൈറ്റഡ് 2016-ൽ സ്ഥാപിച്ച തങ്ങളുടെ ട്രാൻസ്ഫർ റെക്കോർഡ് തകർക്കാൻ തയ്യാറാണെന്ന് തോന്നുന്നു. ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് വേണ്ടി മുടക്കിയ തുകയാണ് യുണൈറ്റഡ് മറികടക്കാൻ ഒരുങ്ങുന്നത്.23 കാരനായ ഇംഗ്ലണ്ട് ഇന്റർനാഷണലിൽ താൽപ്പര്യമുള്ള മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചെൽസിയിൽ നിന്നും യുണൈറ്റഡിന് കടുത്ത മത്സരം നേരിടേണ്ടിവരും.

ഈ സീസണിൽ നിലവാരമുള്ള ഒരു ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ അഭാവം യുണൈറ്റഡ് നിരയിൽ കാണാമായിരുന്നു.സ്കോട്ട് മക്റ്റോമിനെയുടെയും ഫ്രെഡിന്റെയും കൂട്ടുകെട്ട് പലപ്പോഴും ഫല പ്രാപ്തിയിൽ വന്നിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയുടെയോ ചെൽസിയുടെയോ മിഡ്‌ഫീൽഡുമായി താരതമ്യപ്പെടുത്തുമ്പോൾ യുണൈറ്റഡ് മധ്യനിര വളരെ പിറകിലാണ്.ആ സ്ഥാനത്തേക്ക് യുണൈറ്റഡ് നോട്ടമിടുന്ന താരമാണ് വെസ്റ്റ് ഹാമിന്റെ യുവ താരം ഡെക്ലാൻ റൈസ്. സെന്റർ ബാക്കയും, ഡിഫെൻസീവ് മിഡ്‌ഫീൽഡറായും ഒരു പോലെ തിളങ്ങുന്ന റൈസ് ഈ സീസണിൽ ഏറ്റവും മികവ് പുലർത്തിയ താരങ്ങളിൽ ഒരാളാണ്.