❝രണ്ടാം മത്സരത്തിലും ഗോളടിച്ചു കൂട്ടി മാഞ്ചെസ്റ്റർ യുണൈറ്റഡ്❞

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.ഇന്ന് ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിൽ മെൽബൺ വിക്ടറിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

പ്രീ സീസണിൽ തായ്‌ലൻഡിൽ നടന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയിരുന്നു.ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് യുണൈറ്റഡ് നാല് ഗോളുകൾ തിരിച്ചടിച്ചത്. ലിവര്പൂളിനെതിരെയും യുണൈറ്റഡ് നാല് ഗോളുകൾ നേടിയിരുന്നു.നാലാം മിനുട്ടിൽ ക്രോനിസ് ഇകൊനൊമിഡിസ് ആണ് മെൽബൺ വിക്ടറിക് ലീഡ് നൽകിയത്.2ആം മിനുട്ടിൽ മധ്യനിര താരം മക്ടോമിനെ സമനില ഗോൾ നേടി.

സമനില ഗോളിന് തൊട്ടുപിന്നാലെ ആന്റണി മാർഷ്യൽ യുണൈറ്റഡിന്റെ രണ്ടമത്തെ ഗോൾ നേടി.ഇടവേളയിൽ യുണൈറ്റഡ് 10 മാറ്റങ്ങൾ വരുത്തി, 78ആം മിനുട്ടിൽ പര്യടനത്തിലെ തന്റെ ആദ്യ ഗോളിലൂടെ മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിന്റെ ലീഡ് ഉയർത്തി.

അവസാനം 90ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ കൂടെ യുണൈറ്റഡിന് അനുകൂലമായി വന്നു. അതോടെ സ്കോർ 4-1 എന്നായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ യുവ താരം സിദാൻ ഇഖ്ബാൽ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു.ജൂലൈ 19ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ നേരിടും.