❝ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരം നെയ്മറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്❞

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഒരു പ്രധാന സൈനിംഗ് നടത്തിയിട്ടില്ലെങ്കിലും ഈ വേനൽക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രൂപത്തിൽ അവരുടെ ഏറ്റവും പ്രമുഖ താരങ്ങളിൽ ഒരാളെ നഷ്ടമായേക്കാം എന്നാണ് ഇംഗ്ലണ്ടിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.യുവന്റസിൽ നിന്ന് കഴിഞ്ഞ സമ്മറിൽ ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയ റൊണാൾഡോയെ ബയേൺ മ്യൂണിക്കിലേക്കും ചെൽസിയിലേക്കും തന്റെ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ റൊണാൾഡോയെ വിൽക്കില്ലെന്ന് യുണൈറ്റഡ് പല തവണ വാദിക്കുമ്പോഴും താരം ക്ലബ്ബിൽ അത്ര സന്തുഷ്ടനല്ല എന്നാണ് റിപോർട്ടുകൾ. ഇപ്പോൾ യുണൈറ്റഡിൽ പൂർണ്ണമായും സന്തുഷ്ടനാണെന്ന് പറയാത്ത റൊണാൾഡോയ്ക്ക് സാധ്യമായ ഏറ്റവും മികച്ച പരിഹാരം കണ്ടെത്താൻ ജോർജ് മെൻഡസ് തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് .സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്‌ക്കുന്നതിന് ഇനിയും രണ്ട് മാസങ്ങൾ ബാക്കിയുള്ളതിനാൽ റൊണാൾഡോ യുണൈറ്റഡ് വിടുന്നതിനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പ്രമുഖ സൈനിങ്ങുകൾ നടത്താൻ ക്ലബ് ശ്രമം നടത്താൻ സാധ്യതയുണ്ട്.

റൊണാൾഡോ ചെൽസിയിലേക്കോ മറ്റൊരു ക്ലബ്ബിലേക്കോ മാറാൻ നോക്കുന്ന സാഹചര്യത്തതിൽ പകരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നെയ്മറെ സൈൻ ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് മാറുന്നതിനെക്കുറിച്ച് നെയ്മർ ഒരു സൂചനയും നൽകിയിട്ടില്ലെങ്കിലും, ഫ്രഞ്ച് ക്ലബ് അദ്ദേഹത്തെ ഒഴിവാക്കാനായി ശ്രമം തുടങ്ങിയിട്ടുണ്ട്.50 മില്യൺ യൂറോയ്ക്ക് നെയ്മർ ലഭ്യമാകുമെന്ന് റിപ്പോർട്ടുകളുണ്ട്.യുണൈറ്റഡിന് താങ്ങാവുന്ന ഒരു വില തന്നെയാണിത് ,റൊണാൾഡോ ക്ലബ് വിട്ടാൽ നെയ്മറുടെ വേതനം നൽകുന്നത് പ്രശ്നമാകില്ല. എന്നിരുന്നാലും, ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഭാവമാണ് ബ്രസീലിയനെ മാറ്റി നിർത്തുന്നത്.

RMC സ്‌പോർട്ടിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഷ്‌ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 2017ൽ ബാഴ്‌സലോണയിൽ നിന്ന് 222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് തുകയ്‌ക്ക് പിഎസ്‌ജിയിൽ എത്തിയ നെയ്മരുടെ ലക്‌ഷ്യം ലയണൽ മെസ്സിയുടെ നിഴലിൽ നിന്ന് ക്ലബിന്റെ സൂപ്പർ താരമായി ചാമ്പ്യൻസ് ലീഗ് നേടുക എന്നതായിരുന്നു.

ക്ലബ്ബിലെ തന്റെ 5 വർഷത്തിനിടെ പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് ട്രോഫി നേടാൻ നെയ്മറിന് കഴിഞ്ഞില്ല.കൈലിയൻ എംബാപ്പെയുടെയും മെസ്സിയുടെയും ക്ലബിലേക്കുള്ള വരവ് താരത്തിന്റെ ‘ഏറ്റവും വലിയ സൂപ്പർ സ്റ്റാർ’ പട്ടം എടുത്തുകളഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡ് ആണോ അതോ മറ്റൊരു ക്ലബാനോ ബ്രസീലിയന്റെ കരിയർ പുനരുജ്ജീവിപ്പിക്കാൻ നോക്കുന്ന ക്ലബെന്നു എന്നത് കണ്ടറിയണം.

Rate this post