സൂപ്പർ പോരാട്ടങ്ങളുടെ ദിനം; മാഞ്ചസ്റ്റർ യുണൈറ്റഡും ,ചെൽസിയും, ലിവർപൂളും, ബാഴ്സലോണയും ,പിഎസ്ജി യും ഇന്നിറങ്ങും

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും യൂറോപ്യൻ ക്ലബ് ഫുട്ബോൾ വീണ്ടും സജീവമാവുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും. സിരി എ യിലും ,ല ലീഗയിലും, ലീഗ് 1 ലും ഇന്ന് എല്ലാ പ്രമുഖ ടീമുകൾക്കും മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് എട്ടു മത്സരങ്ങളാണുള്ളത്. ഇന്ന് ആറു മണിക്ക നടക്കുന്ന മത്സരത്തിൽ പോയിന്റ് നിലയിൽ മുന്നിലുള്ള ചെൽസി ലെസ്റ്ററിനെ നേരിടും.12 ആം സ്ഥാനത്താണ് ലെസ്റ്ററിന്റെ സ്ഥാനം. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും നിർണായകം മാഞ്ചസ്റ്റർ യൂണൈറ്റഡിനാണ്.

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയം എന്ന ലക്ഷ്യവുമായി മാഞ്ചസ്റ്റർ ഇന്ന് വെറ്റഫോഡിനെ നേരിടും, 8 .30 നാണു മത്സരം.റെഡ് ഡെവിൾസിന് അവരുടെ അവസാന ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു – ഒന്നാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ ഒമ്പത് പോയിന്റ് പിന്നിലാണ്. ലിവർപൂളിനോടും മാഞ്ചസ്റ്റർ സിറ്റിയോടും ഏറ്റ കനത്ത പരാജയം യുണൈറ്റഡിന് വലിയ ക്ഷീണമാണ് നൽകിയത്. പരിശീലകൻ എന്ന നിലയിൽ ഓലെക്കും ഇന്നത്തെ മത്സരം വളരെ നിര്ണായകമാണ്. പരീശീലകനെ മറ്റും എന്ന വാർത്തകൾക്കിടയിൽ ഇന്നത്തെ മത്സരത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ നോർവീജിയൻ പരിശീലകന് വിജയം കൂടിയേ തീരു. 11 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 10 പോയിന്റുമായി വെറ്റഫോഡ് 17 ആം സ്ഥാനതെന്നു.

രാത്രി 11 മണിക്ക് നടക്കുന്ന മറ്റൊരു പ്രധാന മത്സരത്തിൽ ലിവർപൂൾ ആഴ്‌സനലിനെ നേരിടും. പോയിന്റ് ടേബിളിൽ നാലും അഞ്ചും സ്ഥാനത്തുള്ള ഇരു ക്ലബ്ബുകളെയും വേര് തിരിക്കുന്നത് രണ്ടു പോയിന്റുകൾ മാത്രമാണ്. അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് ലിവർപൂൾ ആഴ്‌സനലിനെ നേരിടാനെത്തുന്നത്. ആഴ്സണലാനാവട്ടെ കഴിഞ്ഞ 10 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല ബ്രൈട്ടനെയും,ബേൺലി ക്രിസ്റ്റൽ പാലസിനെയും,ന്യൂ കേസിൽ ബ്രെന്റ് ഫോഡിനെയും,നോർവിച് സതാംപ്റ്റനെയും ,വോൾവ്സ് വെസ്റ്റ് ഹാമിനെയും നേരിടും.

ലാ ലീഗയിൽ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുന്നത്. പുതിയ പരിശീലകനായി ഇതിഹാസ താരം സാവി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണ എസ്പാന്യോളിനെ നേരിടും ,രാത്രി 1.30 ക്കാന് മത്സരം. 12 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി ഒൻപറഹ്മ സ്ഥാനത്താണ് ബാഴ്സയുടെ സ്ഥാനം. ല ലീഗയിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബാഴ്സക്ക് വിജയിക്കാനായത്.അവസാന രണ്ടു മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് ഒസാസുനയെ നേരിടും.രാത്രി പതിനൊന്നിനാണ് മത്സരം നടക്കുന്നത്. 23 പോയിന്റുമായി പോയിന്റ് ടേബിളിൽ നാലാമതാണ് അത്ലറ്റികോ. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായ സെവിയ്യ അലാവേസിനെ നേരിടും.

ഇറ്റാലിയൻ സിരി എയിലെ പ്രധാന പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള എ സി മിലാൻ ഫിയോറെന്റീനയെ പരാജയപ്പെടുത്തി. രാത്രി 1 .15 നാണു മത്സരം. രാത്രി 10 .30 നടക്കുന്ന മത്സരത്തിൽ ലാസിയോ യുവന്റസിനെ നേരിടും. ഫ്രഞ്ച് ലീഗിൽ രാത്രി 9 .30 ക്ക് പിഎസ്ജി നാന്റസ്നെ നേരിടും. 13 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി പാരീസ് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത് നിൽക്കുന്നത്.