❝ബല്ലാത്ത ജാതി💙🤩പഹയന്മാർ🏆⚡പ്രീമിയർ ലീഗിൽ✌️⚽ റെക്കോർഡുകളുടെ✍️⚽ഹോൾസെയിൽ ഡീലേഴ്‌സ്❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളില്ലാതെ മുന്നേറുകയാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗിലെ തുടർച്ചയായ 20 ആം ജയം സ്വന്തമാക്കി. ഡിഫെൻഡറാമാരായ ജോൺ സ്റ്റോൺസും ,റൂബൻ ഡയസും സിറ്റിക്കായി ഗോൾ നേടിയപ്പോൾ അന്റോണിയോ വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ നേടി.പരിക്കിൽ നിന്നും മോചിതനായി അര്ജന്റീന ഫോർവേഡ് സെർജിയോ അഗ്യൂറോ ഒക്ടോബറിന് ശേഷം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു .

മത്സരത്തിന്റെ 30 ആം മിനുട്ടിൽ തന്നെ സ്‌സിറ്റി മുന്നിലെത്തി.കെവിൻ ഡി ബ്രൂയിൻ ബിക്സിലേക്ക് കൊടുത്ത മികച്ച ക്രോസ്സ് വായുവിൽ ഉയർന്നു ചാടി ഗോൾ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഹെഡ്ഡ് ചെയ്ത കേറ്റി സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു.40 ആം മിനുട്ടിൽ വെസ്റ്റ് ഹാം താരം മൈക്കൽ അന്റോണിയോക്ക് സമനില നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.മൂന്നു മിനിട്ടുകൾക്ക് ശേഷം മൈക്കൽ അന്റോണിയോ ജെസ്സി ലിംഗാർഡ് ബോക്സിലേക്ക് കൊടുത്ത മനോഹരമായ പാസിൽ നിന്നും വെസ്റ്റ് ഹാമിന്‌ സമനില നേടിക്കൊടുത്തു.

എന്നാൽ രണ്ടാം പകുതിയുടെ 68 ആം മിനുട്ടിൽ റിയാദ് മഹ്രെസ് കൊടുത്ത പാസിൽ നിന്നും ജോൺ സ്റ്റോൺസ് സിറ്റിയുടെ വിജയ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ വെസ്റ്റ് ഹാം സമനില നേടുന്നതിന്റെ അടുത്തെത്തി ജെസ്സി ലിംഗാർഡ് ബോക്സിലേക്ക് കൊടുത്ത ക്രോസ്സ് ഇസ ഡിയോപ്പ് ഹെഡ്ഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി.

റൂബൻ ഡയസും സ്റ്റോൺസും ചേർന്ന് ലീഗിൽ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്, ഈ സീസണിൽ അവർ ഒരുമിച്ച് ആരംഭിച്ച 16 കളികളിൽ മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. തോൽവി അറിയാതെ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 27 ആം മത്സരമായിരുന്നു ഇത്. ഇത് അവരുടെ ഏറ്റവും ദൈർഘമേറിയ രണ്ടാമത്തെ വിന്നിങ് സ്ട്രീക്കാണ് (28 ഗെയിമുകൾ, ഏപ്രിൽ-ഡിസംബർ 2017).ഈ പ്രീമിയർ ലീഗ് സീസണിൽ 11 അസിസ്റ്റുകളിൽ ഹരി കെയ്നിനൊപ്പമെത്തി ഡി ബ്രൂയിൻ.

ഡിസംബർ 15 ന് ശേഷം എത്തിഹാദിൽ ഗോൾ നേടുന്ന ആദ്യ താരമാണ് വെസ്റ്റ് ഹാമിന്റെ അന്റോണിയോ.629 മിനിട്ടുകൾക്ക് ശേഷമാണ് സിറ്റി ഹോം ഗ്രൗണ്ടിൽ ഗോൾ വഴങ്ങുന്നത് . അവസാന 20 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 51 ഗോളുകൾ നേടിയ സിറ്റി 7 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഈ വിജയത്തോടെ സിറ്റിയുടെ ചുമതലയേറ്റ ശേഷം 200 ആം ജയം നേടാനും ഗ്വാർഡിയോളക്കായി. 273 മത്സരങ്ങളിൽ നിന്നാണ് പെപ് 200 വിജയം നേടിയത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്നും 200 ജയങ്ങൾ നേടിയ പരിശീലകനാണ് പെപ്.

വെസ്റ്റ് ഹാമിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തോടെ പരിശീലകനെന്ന നിലയിൽ 500 വിജയം നേടി (ബാഴ്‌സലോണ 179 വിജയങ്ങൾ, എഫ്‌സി ബയേൺ മ്യൂണിച്ച് 121, മാഞ്ചസ്റ്റർ സിറ്റി 200). ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ലീസസ്റ്ററുമായി 13 പോയിന്റ് വ്യത്യസ്തമായി സിറ്റിക്ക്.45 പോയിന്റുമായി വെസ്റ്റ് ഹാം നാലാം സ്ഥാനത്താണ്.