❝പ്രീമിയർ ലീഗിൽ കുലുക്കമില്ലാതെ💪🔵മാഞ്ചസ്റ്റർ സിറ്റി ; റോണോയും⚽🤩കൂട്ടരും വിജയ✌️❤️വഴിയിൽ തിരിച്ചെത്തി ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളില്ലാതെ മുന്നേറുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്‌സിനെ തകർത്തതോടെ പ്രീമിയർലീഗിൽ തുടർച്ചയായി 21 മത്സരങ്ങളാണ് സിറ്റി ജയിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ തകർപ്പൻ ജയം. ഇന്നലത്തെ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ 15 പോയിന്റ് ലീഡായി സിറ്റിക്ക്. ഫുട്ബോൾ ചരിത്രത്തിൽ തുടർച്ചയായ 23 ജയങ്ങൾ എന്ന ബയേൺ മ്യൂണിക്കിന്റെ റെക്കോർഡാണ് സിറ്റി ലക്ഷ്യമിടുന്നത് .

മത്സരം തുടങ്ങി 15 ആം മിനുട്ടിൽ തന്നെ സിറ്റി മുന്നിലെത്തി. മഹ്‌റീസിന്റെ ഒരു ക്രോസ്സ് ക്ലിയർ ചെയ്യുന്നതിനിടയിൽ നിർഭാഗ്യവശാൽ വോൾവ്സ് താരം ലിയാൻഡർ ഡെൻഡോങ്കർ സ്വന്തം വലയിലേക്കാണ് പന്ത് എത്തിച്ചത്.44 ആം മിനുട്ടിൽ ലപോർട്ട സിറ്റിയുടെ ലീഡ് വർധിപ്പിച്ചെങ്കിലും വാറിൽ റഫറി ഗോൾ അനുവദിച്ചില്ല.ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് സിൽവയുടെ മികച്ചൊരു ഹെഡ്ഡർ വോൾവ്സ് കീപ്പർ റൂയി പട്രീഷ്യോ തടഞ്ഞിട്ടു.50 ആം മിനുട്ടിൽ ഗോളെന്നുറച്ച കെവിൻ ഡി ബ്രൂയിന്റെ ഇടംകാൽ ഷോട്ട് റൂയി പട്രീഷ്യോ മികച്ചൊരു സേവിലൂടെ തടഞ്ഞു.

60 ആം മിനുട്ടിൽ വോൾവ്സ് സമനില നേടി.ബോക്‌സിന്റെ മധ്യഭാഗത്തുള്ള പ്രതിരോധത്തെ മറികടന്ന് ജോവ മൗട്ടിൻഹോയിൽ എടുത്ത ഫ്രീകിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ കോനോർ കോഡി സിറ്റി വലയിലാക്കി. 80 ആം മിനുട്ടിൽ ജീസസിന്റെ ഗോളിൽ സിറ്റി ലീഡ് നേടി.90 ആം മിനുട്ടിൽ വോൾവ്സ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നും റിയാദ് മഹ്രെസ് സിറ്റിയുടെ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് റീബൗണ്ടിൽ നിന്നും സിറ്റിയുടെ നാലാം ഗോളും താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോളും നേടി.

കഴിഞ്ഞ മത്സരത്തിൽ വെറോണക്കെതിരെ സമനിലയിൽ കുരുങ്ങിയ യുവന്റസ് സ്പെസിയയെ രതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തി.ലീഗ് ഫുട്ബോളിൽ തന്റെ 600 മത്തെ മത്സരത്തിനിറങ്ങിയ റൊണാൾഡോ സിരി എയിൽ സീസണിൽ 20 മത്തെ ഗോളും കണ്ടെത്തി.രണ്ടാം പകുതിയിൽ പകരകകരനായി ഇറങ്ങിയ അൽവാരോ മൊറാറ്റ പകരക്കാരനായ
ഫെഡറിക്കോ ബെർണാഡെച്ചിയുടെ പാസിൽ നിന്നും 62 ആം മിനുട്ടിൽ യുവന്റസിനെ മുന്നിലെത്തിച്ചു.71 ആം മിനുട്ടിൽ ഫെഡറിക്കോ ചിസ യുവന്റസിന്റെ രണ്ടാം ഗോൾ നേടി. 89 ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും റോഡ്രിഗോ ബെന്റാൻ‌കൂർ കൊടുത്ത പാസിൽ നിന്നും റൊണാൾഡോ യുവന്റസിന്റെ മൂന്നാം ഗോൾ കണ്ടെത്തി.

ആദ്യ പകുതിയിൽ റൊണാൾഡോയുടെ മികച്ചൊരു ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി, ഈ ഗോളോട് കൂടി യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ അവസാന 12 സീസണുകളിൽ ഓരോന്നിനും കുറഞ്ഞത് 20 ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി റൊണാൾഡോ മാറി.ജയത്തോടെ 24 കളികളിൽ നിന്ന് 49 പോയിന്റുമായി യുവന്റസ് മൂന്നാമതാണ്.ഒന്നാമതുള്ള ഇന്റർ മിലാണ് 56 ഉം എ സി മിലാണ്‌ 52 പോയിന്റുമാണുള്ളത്.ഇഞ്ചുറി ടൈമിൽ സ്പെസിയക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ആൻഡ്രി ഗാലബിനോവ് എടുത്ത പെനാൽറ്റി വോജ്‌സീക്ക് ഷെസ്നി തടുത്തിട്ടു