“തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് സിറ്റി ; ഗോളും അസിസ്റ്റുമായി കൗട്ടീഞ്ഞോ ; ടോട്ടൻഹാമിന്‌ തോൽവി ; മികച്ച ജയത്തോടെ എ സി മിലാൻ

പ്രീമിയർ ലീഗിൽ 12 പോയിന്റിന്റെ സുരക്ഷിത ലീഡുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി കീഴടക്കിയത്. റിയാദ് മഹ്റസും കെവിൻ ഡി ബ്രൂയിനും സിറ്റിക്കായി സ്‌കോർ ചെയ്തു. മഹ്റസിന്റെ ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു.ലീഗിൽ പതിനാലാം സ്ഥാനത്തുള്ള എതിരാളികൾക്ക് എതിരെ സ്വന്തം മൈതാനത്ത് 76 ശതമാനം പന്ത് കൈവശം വച്ചതും സിറ്റി ആയിരുന്നു. എന്നാൽ ഗോൾ നേടാൻ ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റ് വരെ അവർ കാത്തിരിക്കേണ്ടി വന്നു.റഹീം സ്റ്റെർൽങിനെ മാഡ്സ് റോറസ്ലെവ് വീഴ്ത്തിയത്തിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട റിയാദ് മാഹ്രസ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിക്കുക ആയിരുന്നു.ണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ സ്റ്റെർൽങിന്റെ ശ്രമം ഗോൾ കീപ്പർ തടഞ്ഞു എങ്കിലും റീ ബോണ്ട് ലക്ഷ്യം കണ്ട കെവിൻ ഡി ബ്രൂയിൻ സിറ്റിക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള ലിവർപൂളും ആയുള്ള പോയിന്റ് വ്യത്യാസം സിറ്റി 12 ആക്കി ഉയർത്തി.

മറ്റൊരു മത്സരത്തിൽ സതാംപ്ടൺ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടോട്ടൻഹാമിനെ പരരാജയപെടുത്തി. അന്റോണിയോ കോന്റെക്ക് ടോട്ടൻഹാം പരിശീലകനായി സ്വന്തം മൈതാനത്ത് ആദ്യ തോൽവി ആയിരുന്നു ഇത്.18 മത്തെ മിനിറ്റിൽ യാൻ ബെഡ്നർക്കിന്റെ സെൽഫ് ഗോളിലൂടെ ടോട്ടൻഹാം ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ സൗതാപ്റ്റൺ തിരിച്ചടിച്ചു. അർമാണ്ടോ ബ്രോജ റോമായിൻ പെറാഡിന്റെ പാസിൽ നിന്നു സൗതാപ്റ്റണിനു സമനില ഗോൾ സമ്മാനിച്ചു.എഴുപതാം മിനിറ്റിൽ ലൂകാസ് മൗറയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സോൺ സ്പെർസിന് വീണ്ടും മുൻതൂക്കം നൽകി.

എന്നാൽ തുടർന്ന് 79, 82 മിനിറ്റുകളിൽ ഗോളുകൾ നേടിയ സൗതാപ്റ്റൺ വിജയം തട്ടിയെടുക്കുക ആയിരുന്നു. ക്യാപ്റ്റൻ വാർഡ് പ്രോസിന്റെ ക്രോസിൽ നിന്നു മുഹമ്മദ് എൽനൗസിയാണ് ഹെഡറിലൂടെ സൗതാപ്റ്റണിനു വീണ്ടും സമനില സമ്മാനിക്കുന്നത്. തുടർന്ന് 3 മിനിറ്റിനുള്ളിൽ വാർഡ് പ്രോസിന്റെ മറ്റൊരു ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ചെ ആദം സെയിന്റ്സിന് സ്വപ്ന വിജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷം സ്റ്റീവൻ ബെർഗയിൻ സ്പെർസിന് ആയി ഗോൾ നേടിയെങ്കിലും വാർ ഓഫ് സൈഡ് വിധിക്കുക ആയിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോയുടെ തകർപ്പൻ ഫോം തുടരുന്നു. ലീഡ്സിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും നേടിയാണ് ലിറ്റിൽ മജീഷ്യൻ തിളങ്ങിയത്. ബാഴ്സലോണയിൽ നിന്ന് ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറിയതിന് ശേഷം ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫിലിപ്പെ കുട്ടീന്യോ സ്വന്തം പേരിൽ കുറിച്ചത്. ആസ്‌റ്റൻ വില്ല-ലീഡ്സ്‌ മത്സരം 3-3ന് സമനിലയിൽ പിരിഞ്ഞു.ഫിലിപ്പ് കുട്ടീന്യോ (30′) ജേക്കബ് റാംസി (38′, 43′) എന്നിവർ ആസ്റ്റൺ വിളക്ക് വേണ്ടിയും ഡാനിയൽ ജെയിംസ് (9′, 45’+2′)ഡീഗോ ലോറെന്റെ (63′) എന്നിവർ ലീഡ്‌സിനായി ഗോളുകൾ നേടി.

കോപ്പാ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ എ സി മിലാൻ ജയം.ഇന്നലെ നടന്ന മല്സരത്തില് എതിരില്ലാത്ത നാല് ഗോളുകൾക്ക് മിലാൻ ലാസിയോയെ പരാജയപ്പെടുത്തി.എസി മിലാൻ സ്‌ട്രൈക്കർ ഒലിവിയർ ജിറൂഡ് അഞ്ച് ദിവസത്തിനുള്ളിൽ തന്റെ രണ്ടാമത്തെ ബ്രേസ് നേടി.റാഫേൽ ലിയോ (24′)ഒലിവിയർ ജിറൂഡ് (41′, 45’+1′)ഫ്രാങ്ക് കെസി (79′) എന്നിവരാണ് മിലാണ് വേണ്ടി ഗോളുകൾ നേടിയത്.