❝അഞ്ചടിച്ച്‌🖐🤩മാഞ്ചസ്റ്റർ സിറ്റി🔵💙; പിന്നിൽ നിന്ന ശേഷം💪🔥തകർപ്പൻ തിരിച്ചു⚽👌വരവുമായി അത്‌ലറ്റികോ മാഡ്രിഡ്❞

ഇംഗ്ലീഷ് പ്രീമിയർ കഴിഞ്ഞ മത്സരത്തിൽ എത്തിഹാദിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോടേറ്റ തോൽ‌വിയിൽ നിന്നും തകർപ്പൻ തിരിച്ചു വരവുമായി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് സതാംപ്ടനെ തകർത്ത് വിട്ടു.റിയാദ് മഹ്രെസും കെവിൻ ഡി ബ്രൂയിനും രണ്ടുതവണ സ്കോർ ചെയ്തപ്പോൾ ഇൽ‌കെ ഗുണ്ടോഗൻ ഒരു ഗോളും നേടി.സന്ദർശകർക്കായി ജെയിംസ് വാർഡ്-പ്ലോസ്, ചെ ആഡംസ് എന്നിവർ ഗോൾ നേടി.

മത്സരത്തിന്റെ 15 ആം മിനുട്ടിൽ തന്നെ സിറ്റി ആദ്യ ഗോൾ നേടി.ഫിൽ ഫോഡനറെ ഒരു മികച്ച ഷോട്ട് ഗോൾ കീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ കെവിൻ ഡി ബ്രൂയിൻ പന്ത് വലയിലാക്കി.പത്ത് മിനിറ്റിനുശേഷം പെനാൽറ്റിയിലൂടെ സതാംപ്ടൺ മത്സരം സമനിലയിലാക്കി.ജെയിംസ് വാർഡ്-പ്ലോസ് ആയിരുന്നു സ്‌കോറർ. 40 ആം മിനുട്ടിൽ റിയാദ് മഹ്രെസ് സിറ്റിക്ക് ലീഡ് നേടി കൊടുത്തു . ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ഇ ൽകെ ഗുണ്ടോഗൻ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ സ്കോർ 3 -1 ആക്കി ഉയർത്തി.

55 ആം മിനുട്ടിൽ ഫിൽ ഫോഡന്റെ പാസിൽ നിന്നും റിയാദ് മഹ്രെസ് സിറ്റിയുടെ നാലാം ഗോളും മത്സരത്തിൽ തന്റെ രണ്ടാം ഗോളും നേടി. തൊട്ടടുത്ത മിനുട്ടിൽ ചെ ആഡംസ് സതാംപ്ടന് വേണ്ടി ഒരു ഗോൾ മടക്കി സ്കോർ 4 -2 ആക്കി .എന്നാൽ 59 ആം മിനുട്ടിൽ മികച്ചൊരു ഷോട്ടിലൂടെ കെവിൻ ഡി ബ്രൂയിൻ സിറ്റിയുടെ അഞ്ചാം ഗോൾ നേടി വിജയമുറപ്പിക്കുകയും ചെയ്തു.


ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അത്ലറ്റികോ ബിൽബാവോയെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യസം ആറാക്കി വർധിപ്പിച്ചു. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ വിജയം. ജനുവരിക്കു ശേഷം ഹോം ഗ്രൗണ്ടിൽ അവരുടെ ആദ്യ ജയമാണിത്.

21 ആം മിനുട്ടിൽ ബിൽബാവോ ലീഡ് നേടി ഇക്കർ ​​മുനിയൻ മികച്ചൊരു ഫിനിഷിലൂടെ കീപ്പർ ജാൻ ഒബ്ലാക്കിനെ മറികടന്നു വലയിലാക്കി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ മാർക്കോസ് ലോറന്റിന് അത്ലറ്റികോ മാഡ്രിഡിന് സമനില നേടി കൊടുത്തു.ലോറെന്റയുടെ ഹെഡ്ഡർ ബിൽബാവോ താരത്തിന്റെ ദേഹത്തു തട്ടി വലയിൽ കയറി .

രണ്ടാം പകുതി ആരംഭിച്ച ആറു മിനുട്ടിനു ശേഷം അത്ലറ്റികോ മാഡ്രിഡ് ലീഡ് നേടി. ബിൽബാവോ താരം യുനായ് ന്യൂനെസ് സുവാരസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഉറുഗ്വേ സ്‌ട്രൈക്കർ തന്നെ ലക്ഷ്യത്തിലെത്തിച്ചു. അത്‌ലറ്റിക് ബിൽബാവോ ഡിഫെൻഡർ ന്യൂനെസിന് അവസാന നിമിഷം സമനില നേടാൻ അവസരം ലഭിച്ചങ്കിലും ഒബ്ലാക്കിന്റെ മറികടക്കാനായില്ല .26 കളികളിൽ നിന്ന് 62 പോയിന്റാണ് അത്ലറ്റികോ മാഡ്രിഡിനുള്ളത്.33 പോയിന്റുമായി ബിൽബാവോ എട്ടാം സ്ഥാനത്താണ്.