❝സിറ്റിയുടെ വിജയകുതിപ്പിന് തടയിട്ട് ലീഡ്സ് ; ഇഞ്ചുറി ടൈം ഗോളിൽ ലിവർപൂളിന് ജയം ; ആധികാരിക വിജയവുമായി ചെൽസി ; സമനിലക്കുരുക്കിൽ ബയേൺ മ്യൂണിക്ക് ; തകർപ്പൻ ജയവുമായി ലൈപ്സിഗ് ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാചിത കുതിപ്പിന് അന്ത്യം കുറിച്ച ലീഡ്സ് യുണൈറ്റഡ്‌ . ഹോം ഗ്രൗണ്ടായ ഇത്തിഹാദിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. പത്തു പേരുമായി ചുരുങ്ങിയ ലീഡ്സ് ഇഞ്ചുറി ടൈമിൽ സ്റ്റുവർട്ട് ഡാളസ് നേടിയ ഗോളിനാണ് വിജയം പിടിച്ചെടുത്തത്. രണ്ടാം പകുതിയിൽ മുഴുവൻ പത്തു പേരുമായി കളിച്ചാണ് ലീഡ്സ് വിജയം നേടിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിനു ലിയാം കൂപ്പറാണ് ചുവപ്പു കാർഡ് കണ്ട് പുറത്തായത്.മികച്ച ഫോമിൽ ഉള്ള സിറ്റിയുടെ അറ്റാക്കുകൾ സമർത്ഥമായി തടഞ്ഞ ലീഡ്സ് 43ആം മിനുട്ടിൽ ലീഡ് നേടി . ബാംഫോർഡിന്റെ അസിസ്റ്റിൽ നിന്ന് ഡല്ലാസ് ആണ് മനോഹരമായ ഫിനിഷിലൂടെ ഗോൾ നേടിയത്.

ഗോൾ നേടിയതിനു പിന്നാലെ തന്നെ ലീഡ്സ് യുണൈറ്റഡ് ചുവപ്പ് കാർഡ് കണ്ടു. ഒരു ഹൈ ഫൂട്ട് ചാലഞ്ചിന് കൂപ്പർ ആണ് ചുവപ്പ് കണ്ടത്. ഇതോടെ ലീഡ്സ് സമ്മർദ്ദത്തിലായി. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ ആഞ്ഞു ശ്രമിച്ച സിറ്റി 75ആം മിനുട്ടിൽ സമനില നേടി.ടോറസിന്റെ വക ആയിരുന്നു സമനില ഗോൾ.ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ ഡലാസ് ആണ് വിജയ ഗോളും നേടിയത്. കിരീടം ഏതാണ്ട് അടുത്തുള്ള സിറ്റിക്ക് ഈ പരാജയം വലിയ ക്ഷീണം നൽകില്ല. എങ്കിലും അവർ കിരീടം ഉയർത്തുന്നത് വൈകും. ഇപ്പോഴും രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 14 പോയിന്റിന്റെ ലീഡ് സിറ്റിക്ക് ഉണ്ട്.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ അവസാന മിനുട്ടിൽ ഗോളിൽ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ആൻഫീൽഡിൽ തുടർച്ചയായ ആര് തോല്വികള്ക്ക് ശേഷമായിരുന്നു ലിവർപൂളിന്റെ ജയം. ട്രെൻ‌റ്റ് അലക്സാണ്ടർ-അർനോൾഡ് ആണ് റെഡ്‌സിന്റെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിക്ക് തോട്ടമുൻപ് തന്നെ ഒല്ലി വാറ്റ്കിൻസ് ആസ്റ്റൺ വില്ലയെ മുന്നിലെത്തിച്ചു.താമസിയാതെ റോബർട്ടോ ഫിർമിനോ ലിവർപൂളിന്റെ മുന്നിലെത്തിച്ചെങ്കിലും വാറിൽ ഗോൾ അനുവദിച്ചില്ല. ഗോൾ നേടുമ്പോൾ ഡിയോഗോ ജോട്ട ഓഫ്‌സൈഡ് ആണെന്ന് വാർ കണ്ടെത്തി. 57 ആം മിനുട്ടിൽ സലാ ലിവർപൂളിലെ ഒപ്പമെത്തിച്ചു. കാളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച അവസാന നിമിഷം അലക്സാണ്ടർ-അർനോൾഡ് മികച്ചൊരു ഷോട്ടിലൂടെ കീപ്പർ മാർട്ടിനെസിനെ മറികടന്നു വലയിലാക്കി.

പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ബ്രോമിനോട് തോറ്റതിന്റെ കലിപ്പ് ക്രിസ്റ്റൽ പാലസിനോട് തീർത്ത് ചെൽസി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനും ചെൽസിക്കായി. ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട ആദ്യ പകുതിയിൽ 3 ഗോളുകളാണ് ചെൽസി അടിച്ചു കൂട്ടിയത്. ഹാവേർട്സിലൂടെ ആദ്യ ഗോൾ കണ്ടെത്തിയ ചെൽസി പുലിസിച്ചിലൂടെ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മൗണ്ടിന്റെ ക്രോസിൽ നിന്ന് സൂമ ഹെഡറിലൂടെ ചെൽസിയുടെ മൂന്നാമത്തെ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ ബെന്റകെ ഒരു ഗോൾ മടക്കി ക്രിസ്റ്റൽ പാലസിന് പ്രതീക്ഷ നൽകിയെങ്കിലും അധികം വൈകാതെ മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോൾ നേടി പുലിസിച്ച് ചെൽസിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ജർമൻ ബുണ്ടസ് ലീഗിൽ കിരീടത്തിലേക്ക് കുതിക്കുയയായിരുന്ന ബയേൺ മ്യൂണിക്കിനെ യൂണിയൻ ബെർലിൻ സമനിലയിൽ പിടിച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി.68-ാം മിനിറ്റിൽ കൗമാരക്കാരനായ ജമാൽ മുസിയാല നേടിയ ഗോളിൽ ബയേൺ മുന്നിലെത്തി എന്നാൽ 6 ആം മിനുട്ടിൽ മാർക്കസ് ഇംഗ്വാർട്ട്സണിലൂടെ ബെർലിൻ സമനില പിടിച്ചു.പരിക്ക് അല്ലെങ്കിൽ അസുഖം മൂലം റോബർട്ട് ലെവാൻഡോവ്സ്കി ഉൾപ്പെടെയുള്ള ഒമ്പത് താരങ്ങൾ ഇല്ലാതെയാണ് ബയേൺ ഇറങ്ങിയത്.

മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ആർ‌ബി ലീപ്സിഗ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് വെർഡർ ബ്രെമെനെ പരാജയപ്പെടുത്തി.അലക്സാണ്ടർ സോർലോത്തി രണ്ടും ,ഡാനി ഓൾമോ, മാർസെൽ സാബിറ്റ്‌സർ എന്നിവർ ലീപ്സിഗ് ഗോൾ നേടിയപ്പോൾ മിലോട്ട് റാഷിക്ക ബ്രെമ്മന്റെ ആസ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ നാലാം സ്ഥാനക്കാരായ ഫ്രാങ്ക്ഫർട്ട് മൂന്നിനെതിരെ നാല് ഗോളുകൾക്ക് വോൾഫ്സ് ബെർഗിനെ പരാജയപ്പെടുത്തി.ഡെയ്‌ചി കമാഡ (8 ‘) ലൂക്ക ജോവിക് (27’) ആൻഡ്രെ സിൽവ (54 ‘) എറിക് ഡർം (61 ) എന്നിവർ ഫ്രാങ്ക്ഫർട്ടിന്റെ ഗോളുകൾ നേടി.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications