“തകർപ്പൻ ജയത്തോടെ കിരീടത്തിലേക്ക് കൂടുതൽ അടുത്ത് മാഞ്ചസ്റ്റർ സിറ്റി : അത്ലെറ്റികോ മാഡ്രിഡിനെ കീഴടക്കി അത്ലറ്റികോ ബിൽബാവോ : ബുണ്ടസ് ലീഗയിൽ ബയേണിനും ഡോർട്മുണ്ടിനും തോൽവി”

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാനത്തോട് അടുക്കാറാവുമ്പോൾ മത്സരങ്ങൾ കൂടുതൽ മുറുകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.നാല് മത്സരങ്ങൾ ബാക്കി നിൽക്കെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ കാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലിവർപൂൾ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.എന്നാൽ ലിവർപൂളിന്റെ ഒന്നാം സ്ഥാനത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് മാഞ്ചസ്റ്റർ നൽകിയത്.ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത അവർ ലീഗ് കിരീടത്തിലേക്ക് കൂടുതൽ അടുത്തു. നിലവിൽ 34 മത്സരങ്ങൾ കളിച സിറ്റി 83 പോയിന്റ്റുമായി ഒന്നാം സ്ഥാനത് തുടരും. ലിവർ പൂൾ അത്രതന്നെ മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് പിറകിലാണ്.

ഇനി കേവലം 4 മത്സരങ്ങൾ മാത്രം ശേഷിക്കേ കിരീട പോരാട്ടം അവസാന ആഴ്ചയിലേക്ക് നീളും എന്ന് ഉറപ്പായി.റോഡ്രി, നതാൻ ആക്കെ, ഗബ്രിയേൽ ജെസ്യൂസ്, ഫെർണാണ്ടീന്യോ എന്നിവരാണ് സിറ്റിക്കായി സ്‌കോർ ചെയ്തത്. 34 മത്സരങ്ങൾ പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 83 ഉം ലിവർപൂളിന് 82 ഉം പോയിന്റാണ് നിലവിൽ. ഇരുടീമുകളും തമ്മിലുള്ള ഗോൾ വ്യത്യാസം ഒന്ന് മാത്രമാണ്. ലിവർപൂളാണ് ഒരു ഗോളിന് മുന്നിൽ.

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ അത്‌ലറ്റിക് ക്ലബ് മുന്നിലെത്തി. ഇനാകി വില്യംസിന്റെ പാസ് മരിയോ ഹെർമാസിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുക ആയിരുന്നു.രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ മുനിയനെ ഹെരേര വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇനാകി വില്യംസ് അത്‌ലറ്റിക് ബിൽബാവോയുടെ ജയം ഉറപ്പിച്ചു. 6 വർഷം തുടർച്ചയായി ഒരു ലാ ലീഗ മത്സരവും വിടാതെ കളിച്ച ഇനാകി വില്യംസ് പരിക്കേറ്റ് പുറത്ത് പോയതും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാണാൻ ആയി. ജയത്തോടെ നിലവിൽ ലീഗിൽ എട്ടാമത് ആണ് അത്‌ലറ്റിക് ബിൽബാവോ അതേസമയം അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തു തുടരുകയാണ്.

ജർമ്മൻ ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ മെയ്ൻസ് ആണ് ചാമ്പ്യന്മാരെ അട്ടിമറിച്ചത്.ഒന്നിനെതിരെ മൂന്നു ഗോളുകൾകാക്കായിരുന്നു ജയം.18 മത്തെ മിനിറ്റിൽ തന്നെ ജോനാഥനിലൂടെ മെയ്ൻസ് മുന്നിലെത്തി.27 മത്തെ മിനിറ്റിൽ മൂസ നിഖാറ്റെ അവരുടെ ലീഡ് ഉയർത്തി. എന്നാൽ അതികം വൈകാതെ എറിക് ചുപോ മോട്ടിങ് നൽകിയ പാസിൽ നിന്നു റോബർട്ട് ലെവൻഡോസ്കി ബയേണിനായി ഒരു ഗോൾ മടക്കി. എന്നാൽ 57 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ബരീരോ നേടിയ ഗോളിൽ മെയ്ൻസ് അവരുടെ വിജയം പൂർത്തിയാക്കി.

ബയേണിന് പിന്നാലെ ഡോർട്മുണ്ടും ബുണ്ടസ് ലീഗയിൽ പരാജയം രുചിച്ചു . വിഎഫ്എൽ ബൊകും ആണ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ്‌ ഹാട്രിക്ക് നേടിയിട്ടും ഡോർട്മുണ്ടിനെ പരാജയത്തിൽ നിന്നും രക്ഷിക്കാനായില്ല. 18 ,30 ,62 മിനിറ്റുകളിൽ ആയിരുന്നു ഹാലാൻഡിന്റെ ഗോളുകൾ . അതിൽ രണ്ടു ഗോളുകൾ പെനാൽറ്റിയിൽ നിനനയിരുന്നു.സെബാസ്റ്റ്യൻ പോൾട്ടർ (3′)ജെറിറ്റ് ഹോൾട്ട്മാൻ (8′)ജുർഗൻ ലൊകാഡിയ (81′)മിലോസ് പാന്റോവിച്ച് (85′ PEN) എന്നിവർ സന്ദര്ശകരുടെ ഗോളുകൾ നേടി.