❝ ഇത്തിഹാദിൽ ഭിത്തിയിൽ 🏟💔 കേറി
സുൽത്താൻ പട ചരിത്രം സൃഷ്ടിച്ച് 💪🏆🔵 സിറ്റി ❞

യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ ഫൈനൽ സ്പോട്ട് രാജകീയമായി തന്നെ ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി.എത്തിഹാദിൽ മഞ്ഞിൽ കുതിർന്ന നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം .ഇരു പാദങ്ങളിലുമായി 4 -1 ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്.ആദ്യ പകുതിയുടെ തോൽവിക്ക് തിരിച്ചടിക്കാനെത്തിയ പിഎസ്ജിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. സൂപ്പർ താരം എംബാപ്പയുടെ അഭാവത്തിൽ സിറ്റി ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. മത്സരത്തിൽ ഒരിക്കൽ പോലും സിറ്റി പ്രതിരോധത്തെ പരീക്ഷിക്കാനോ ഗോൾ ലക്ഷ്യമാക്കി ഷോട്ട് ഉതിർക്കാനോ പിഎസ്ജിക്കായില്ല. സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനമാണിത്.

എത്തിഹാദിൽ പിഎസ്ജി യുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനുട്ടിൽ സിറ്റി താരം ഒലെക്സാണ്ടർ സിൻചെങ്കോ യുടെ കയ്യിൽ പന്ത് തട്ടിയതിനു പാരിസിന് അനുകൂലമായി പെനാൽട്ടി വിധിക്കുമെന്നു കരുതിയെങ്കിലും വാർ പരിശോധനയിൽ റഫറി പെനാൽട്ടി അനുവദിച്ചില്ല. എന്നാൽ 11 ആം മിനുട്ടിൽ പിഎസ്ജി യെ ഞെട്ടിച്ച് സിറ്റി ഗോൾ നേടി.പെനാൽട്ടി ബോക്സിനകത്തു നിന്നും വലം കാൽ റിയാദ് മഹ്രെസ് ആണ് ഗോൾ നേടിയത് ഇതോടെ സ്കോർ 3 -1 ആയി. 17 ആം മിനുട്ടിൽ പാരീസ് ഗോൾ നേടുമെന്ന് തോന്നിച്ചു. കോർണറിൽ നിന്നുമുള്ള ഏഞ്ചൽ ഡി മരിയയുടെ ക്രോസിൽ മാർക്വിൻ‌ഹോസിന്റെ ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.


30 ആം മിനുട്ടിൽ ഇൽകെ ഗുണ്ടോഗന്റെ പാസിൽ നിന്നും കെവിൻ ഡി ബ്രൂയിൻ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് പുറത്തേക്ക് പോയി. 36 ആം മിനുട്ടിൽ ആൻഡർ ഹെരേരയ്ക്ക് സമനില ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പോയി. ഗോൾ നേടാൻ പാരീസ് താരങ്ങൾ ശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം കീഴടക്കാനയില്ല. ആദ്യ പകുതി അവസാനിക്കും മുൻപ് റിയാദ് മഹ്രെസിന്റെ ടൈറ്റ് ആംഗിളിൽ നിന്നുള്ള ഷോട്ട് നവാസ് തടുത്തിട്ടു. 55 ആം മിനുട്ടിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഫോണ്ടാണ് അവസരം ലഭിച്ചെങ്കിലും നവാസിനെ കീഴടക്കാനയില്ല. 63 ആം മിനുട്ടിൽ പാരീസ് പ്രതീക്ഷകൾ അവസാനിപ്പിച്ചു സിറ്റി രണ്ടാം ഗോൾ നേടി . ഒരു കൌണ്ടർ അറ്റാക്കിൽ നിന്നും ബോക്സിന്റെ ഇടതു വശത്തു നിന്നും ഫിൽ ഫോഡൻ കൊടുത്ത പാസ് പിഴവൊന്നും കൂടാതെ റിയാദ് മഹ്രെസ് വലയിലാക്കി.

69 ആം മിനുട്ടിൽ പിഎസ്ജി ക്ക് കനത്ത തിരിച്ചടിയെന്നോണം ഏഞ്ചൽ ഡി മരിയക്ക് ചുവപ്പു കാർഡ് ലഭിച്ചു. പിന്നീട് മത്സരം കൂടുതൽ പരുക്കനായ മാറി ,മൂന്നു മഞ്ഞ കാർഡുകളാണ് റഫറി പുറത്തെടുത്തത്. 79 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ നിന്നും ഫോഡന്റെ മികച്ചൊരു ഷോട്ട് ഗൾ കീപ്പർ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. പിഎസ്ജി യുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ ഗോൾ വഴങ്ങാതിരുന്നത്. മത്സരത്തിൽ ഒരിക്കൽ പോലും തിരിച്ചു വരാനുള്ള ശ്രമം പാരീസ് നടത്തിയില്ല.