ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ പിടിച്ചുകെട്ടി മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്.വിനീഷ്യസ് ജൂനിയർ മനോഹരമായ ഒരു ലോങ്ങ് റേഞ്ച് ഗോളിലൂടെ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചപ്പോൾ കെവിൻ ഡി ബ്രൂയ്‌ൻ മറ്റൊരു ലോംഗ് റേഞ്ച് ഗോളിലൂടെ സിറ്റിയെ ഒപ്പമെത്തിച്ചു.അടുത്തയാഴ്ച മാഞ്ചസ്റ്ററിലാണ് രണ്ടാം പാദ മത്സരം.

ഇറ്റാലിയൻ എതിരാളികളായ ഇന്റർ മിലാനും എസി മിലാനും തമ്മിലുള്ള മറ്റൊരു സെമിഫൈനലിന്റെ ആദ്യ പാദം ഇന്ന് നടക്കും.ഇന്നലെ നടന്ന മത്സരത്തിൽ തുടക്കം മുതൽ സിറ്റിയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. സിറ്റി കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും അത് കാര്യമായ സ്‌കോറിംഗ് അവസരങ്ങളാക്കി മാറ്റാൻ കഴിഞ്ഞില്ല. സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് റയലിന് വലിയ ഭീഷണിയായി മാറിയില്ല.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ സിറ്റിയുടെ 26 ഗോളുകളിൽ 12ഉം സ്കോർ ചെയ്താണ് നോർവീജിയൻ മത്സരത്തിനിറങ്ങിയത്, 2013-14ൽ മാഡ്രിഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിംഗിൾ-സീസൺ റെക്കോർഡ് 17-ൽ നിന്ന് അഞ്ച് കുറവായിരുന്നു.വിനീഷ്യസ് സിറ്റി പ്രതിരോധത്തിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ഈ സീസണിലെ തന്റെ ഏഴാം ചാമ്പ്യൻസ് ലീഗ് ഗോളിലൂടെ 36-ാമത് സ്‌കോറിംഗ് തുറക്കുകയും ചെയ്തു.എഡ്വേർഡോ കാമവിംഗ പാസിൽ നിന്നും ബോക്സിന് പുറത്ത് നിന്നും ബ്രസീലിയൻ തൊടുത്ത ഷോട്ട് വലയിൽ കയറുകയായിരുന്നു.

67 ആം മിനിറ്റിൽ ഡി ബ്രൂയിനിലൂടെ സിറ്റി സമനില പിടിച്ചു. പെനാൽറ്റി ബോക്സിനു പുറത്ത് നിന്നുള്ള മനോഹരമായ ഷോട്ടിലൂടെയാണ് ഗോളാക്കി മാറ്റിയത്. 78 ആം മിനുട്ടിൽ ബെൻസിമയുടെ ഗോളെന്നുറച്ച ഹെഡ്ഡർ എഡേഴ്സൻ തടഞ്ഞിട്ടു. 90 ആം മിനുട്ടിൽ ചുവമേനിയുടെ ഗോൾ ശ്രമവും എഡേഴ്സൻ തടുത്തിട്ട് സിറ്റിയെ രക്ഷിച്ചു.13 സീസണുകളിൽ 11-ാം സെമിഫൈനൽ കളിക്കുന്ന മാഡ്രിഡ് 10 വർഷത്തിനിടെ ആറാം കിരീടം നേടാനുള്ള ശ്രമത്തിലാണ്. സിറ്റി ആണെങ്കിലും ആദ്യ കിരീടത്തിനായുള്ള ശ്രമത്തിലാണ്.

Rate this post