❝ ചാമ്പ്യൻസ് ലീഗ് 🏆🔥 ഫൈനലിലെത്തുന്ന
ആരാധകർക്ക് 🎁🎊 സമ്മാനവുമായി
💙🔵 മാഞ്ചസ്റ്റർ സിറ്റി ക്ലബ് ഉടമ ഷെയ്ഖ് മൻസൂർ ❞

മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിനും കിരീട ധാരണത്തിനും തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് സന്തോഷ വാർത്തയുമായി ക്ലബ് ഉടമ ഷെയ്ഖ് മൻസൂർ.മെയ് 29നു രാത്രി പോർച്ചുഗലിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പിന്തുണക്കാൻ മൈതാനത്തെത്തുന്ന മുഴുവൻ ആരാധകരുടെയും ചിലവു പൂർണമായും ഷെയ്ഖ് മൻസൂർ വഹിക്കും.ഫൈനലിൽ കളിക്കുന്ന ഓരോ ടീമിന്റെയും ആറായിരം ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.

നേരത്തെ തുർക്കിയിലെ ഇസ്‌താംബൂളിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും യുകെ ഗവൺമെന്റ് തുർക്കിയെ കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്ന കാരണത്താൽ പോർചുഗലിലെ പോർട്ടോയിലേക്ക് മത്സരം മാറ്റുകയായിരുന്നു. വെംബ്ലിയിൽ വെച്ച് മത്സരം നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നെങ്കിലും ഇംഗ്ലണ്ടിലെ കടുത്ത ക്വാറന്റൈൻ നിയമങ്ങൾ അതിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനെ തുടർന്നാണ് പോർട്ടോയെ തിരഞ്ഞെടുത്തത്

കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതം മൂലം വെല്ലുവിളികൾ നേരിടുന്നതുമായ ആരാധകരുടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സംരംഭത്തിൽ നിന്ന് ആയിരക്കണക്കിന് സിറ്റി പിന്തുണക്കാർക്ക് പ്രയോജനം ലഭിക്കും, ”ഒരു പ്രസ്താവനയിലൂടെ ക്ലബ് അഭിപ്രായപ്പെട്ടു.കോവിഡ് മഹാമാരിയുടെ ആഘാതം മൂലം ആരാധകർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്ത് യാത്രയുടെയും ടിക്കറ്റിന്റെയും ഭാഗമായി വരുന്ന ബാധ്യതയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാൻ ഷെയ്ഖ് മൻസൂറിന്റെ തീരുമാനം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

മാഞ്ചസ്റ്റർ സിറ്റിയുടെ വളരെ ശ്രദ്ധേയമായ ഒരു സീസണാണ് കടന്നു പോയത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു വർഷത്തിനുശേഷം അവർ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത് ക്ലബ്ബിന്റെ ചരിത്രപരമായ ഒരു നിമിഷത്തെ പ്രതിനിധീകരിക്കുന്നു.നല്ല സമയത്തും മോശം സമയത്തും മാഞ്ചസ്റ്റർ സിറ്റിയെ പിന്തുണച്ച ആരാധകരിൽ ഒരു വിഭാഗത്തിന് ഈ മത്സരം കാണാനുള്ള അവസരം ലഭിച്ചതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.ആരാധകർക്കുള്ള തന്റെ സമ്മാനത്തെക്കുറിച്ച് ഷെയ്ഖ് മൻസൂർ അഭിപ്രായപ്പെട്ടു.

2019-20 ൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിയോണിനോട് പരാജയപ്പെട്ട പുറത്തു പോയ സിറ്റി ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിൽ സ്ഥാനം പിടിച്ചത്.കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ പാരീസ് സെന്റ് ജെർമെയ്നിനെതിരെയും ,ബോറുസിയ മോൺചെൻഗ്ലാഡ്ബാക്കിനെയും ബോറുസിയ ഡോർട്മുണ്ടിനെയും സെമിയിലും ,പ്രീ ക്വാർട്ടറിലും ,ക്വാർട്ടറിലും പരാജയപ്പെടുത്തിയാണ് സിറ്റി കൈലാസ പോരാട്ടത്തിന് യോഗ്യത നേടിയത്.ബാഴ്‌സലോണ വിട്ടതിനു ശേഷം ആദ്യമായി പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഒരു ടീം കളിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലെന്ന പ്രത്യേകത കൂടി കലാശപ്പോരാട്ടത്തിനുണ്ട്.

Rate this post