❝ആരാധകർ💪🔥ആഗ്രഹിച്ച ആ പൊസിഷനിലേക്ക് പെപ്പിന്റെ ചെക്കനെ🤩⚽ബാഴ്‌സലോണ✍️💙❤️എത്തിക്കുന്നു ❞

അടുത്ത സീസണിൽ പ്രതിരോധത്തിന് കരുത്തു പകരാനായി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ. ഈ സീസണിൽ ബാഴ്സ ഏറെ പഴി കേട്ട പ്രതിരോധ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് സിറ്റി താരം എറിക് ഗാർഷ്യയെ ടീമിലെത്തിക്കുന്നത്. ഈ സീസൺ അവസാനത്തോടെ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന ഗാർഷ്യ അടുത്ത സീസണിൽ ബാഴ്സയിൽ ചേരുമെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഔദ്യോഗികമായി സ്ഥിതീകരിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, ഗാർസിയ സൗജന്യ കൈമാറ്റത്തിൽ ക്യാമ്പ്നൗവിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.


“എറിക് ഗാർസിയ ഒരു മകനെപ്പോലെയാണ്. ലോക്കഡൗണിനു ശേഷം ശേഷം ഞങ്ങളുടെ ഏറ്റവും മികച്ച കേന്ദ്ര പ്രതിരോധക്കാരൻ ആവാൻ അദ്ദേഹത്തിനായി . അവൻ ബാഴ്‌സലോണയിൽ കളിക്കാൻ പോകുന്നു, അത് ഒരു ശരാശരി കളിക്കാരനല്ല – അവൻ ഒരു മികച്ച കളിക്കാരനാണ്. അവസാന രണ്ട് കളികളിൽ അദ്ദേഹത്തെ ടീമിൽ തിരഞ്ഞെടുത്തിട്ടില്ല, അത് എനിക്ക് വേദന നൽകുന്നു ” പെപ് ഗ്വാർഡിയോള പറഞ്ഞു.


ഓഗസ്റ്റിൽ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ മാൻ സിറ്റിയുടെ മത്സരത്തിന് മുമ്പ്, ബാഴ്സലോണയിലേക്ക് മടങ്ങിവരാൻ താൽപ്പര്യമുള്ളതിനാൽ ഇത്തിഹാദിലെ കരാർ പുതുക്കില്ലെന്ന് ഗാർസിയ പെപ്പിനോട് പറഞ്ഞിരുന്നു.അനുയോജ്യമായ നിരക്കിൽ‌ സിറ്റിയുമായി ഒരു കരാർ‌ ഉണ്ടാക്കാൻ‌ കഴിയാത്തതിനാൽ‌ കരാർ‌ അവസാനിക്കുന്നതിനുമുമ്പ്‌ ജനുവരിയിൽ ബാഴ്സയിലെത്താൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഇതിന്റെ ഫലമായാണ് 20 കാരൻ ഈ സീസൺ അവസാനത്തോടെ ബാഴ്‌സയിലേക്ക് മടങ്ങുന്നത്.


ഈ സീസണിൽ പരിക്ക് മൂലം പ്രീമിയർ ലീഗിൽ ഗാർഷ്യക്ക് വേണ്ട അവസരങ്ങൾ ലഭിച്ചിരുന്നില്ല.ഇംഗ്ലീഷ് സെൻ‌ട്രൽ ഡിഫെൻഡർ ജോൺ സ്റ്റോൺസ് ഈ സീസണിൽ റൂബൻ ഡയാസുമായി ഒരു മികച്ച പങ്കാളിത്തം സൃഷ്ടിച്ചു, കാരണം സിറ്റി 17 കളികളിൽ നിന്ന് നാലു ഗോളുകൾ മാത്രമാണ് വഴങ്ങിയത് . രണ്ട് പ്രതിരോധക്കാർ അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്, അതിൽ രണ്ട് വെസ്റ്റ് ഹാമിനെതിരെ കഴിഞ്ഞ മത്സരത്തിൽ ആയിരുന്നു . കഴിഞ്ഞ മത്സരത്തിൽ വോൾവ്‌സിനെതിരായ വിജയത്തോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ 21 വിജയങ്ങൾ സ്വന്തമാക്കി. ബാഴ്സലോണ അക്കാദമിളയിലൂടെ കാളി ആരംഭിച്ച സ്പാനിഷ് ഡിഫൻഡർ 2017 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. കഴിഞ്ഞ വർഷം താരത്തിന് സ്പാനിഷ് ടീമിലും ഇടം ലഭിച്ചു.