❝ 💰🤑 പണം പോയി 💪🔥പവർ വരട്ടെ
ക്ലബ് 🔵💙അവനെ വിടാൻ ഒരുക്കമല്ല
വേതനം ✍️💰 മൂന്നിരട്ടിയാക്കി ❞

ഇംഗ്ലീഷ് ഫുട്ബോളിലെ ഉദിച്ചുയരുന്ന യുവ പ്രതിഭകളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡൻ. വരുന്ന യൂറോ കപ്പിലും വേൾഡ് കപ്പിലും ഇംഗ്ലണ്ട് മധ്യനിരയെ നയിക്കാൻ പ്രാപ്തിയുള്ള താരമായി ഈ ഇരുപതുകാരൻ വളർന്നു.ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന മധ്യനിരതാരം ഫിൽ ഫോഡനെ മൂന്നിരട്ടി വേതനവർധനയോടെ നിലനിർത്താനൊരുങ്ങി മാഞ്ചെസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർഫൈനലിലടക്കം ഗോളുകൾ കണ്ടെത്തിയ 20-കാരൻ താരം സീസണിൽ ഇതുവരെ 13 ഗോളുകൾ കണ്ടെത്തിക്കഴിഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബോറുസിയ ഡോർട്മുണ്ടിനെതിരായ മത്സരത്തിൽ ഇരു പാദങ്ങളിലും ഗോൾ നേടാൻ ഫോഡന് കഴിഞ്ഞു.പാരീസ് സെന്റ് ജെർമെയ്നുമായുള്ള സെമി ഫൈനൽ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ഈ ഇംഗ്ലീഷ്കാരൻ.കഴിഞ്ഞ വേനൽക്കാലത്ത് സിറ്റി വിട്ട സ്പാനിഷ് താരം ഡേവിഡ് സിൽവ അവശേഷിപ്പിച്ച ശൂന്യത പരിഹരിച്ച ഫോഡൻ ടീമിൽ റഹീം സ്റ്റെർലിംഗിന്റെ സ്ഥാനം നേടിയെടുക്കുകയും ചെയ്തു.


2018 ൽ ഒപ്പിട്ട നിലവിലെ കരാർപ്രകാരം 31 ലക്ഷം രൂപയാണ് ഫോഡന് ആഴ്ചയിൽ വേതനമായി സിറ്റി നൽകുന്നത്. ഇത് ഒരു കോടിയായി പുതിയ കരാറിൽ വർധിക്കും. രണ്ടുവർഷംകൂടി കരാർ നീട്ടാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. 2024 വരെയാണ് നിലവിലെ കരാറുള്ളത്. പുതിയ കരാർ യാഥാർഥ്യമായാൽ 2026 വരെ താരത്തിന് ക്ലബ്ബിൽ തുടരാം.ഈ സീസണിൽ ഫോഡന്റെ ശ്രദ്ധേയമായ പ്രകടനം പ്രീമിയർ ലീഗ് അടക്കമുള്ള വമ്പൻ ക്ലബ്ബുകളുടെ നോട്ടപുള്ളിയാക്കി മാറ്റിയിരിക്കുകയാണ്. താരത്തെ ടീമിൽ നിലനിർത്തുക എന്ന ഉദ്ദേശം വെച്ച് തന്നെയാണ് വേതന വർദ്ധനവ് നടത്തിയിരിക്കുന്നത്.താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഗത്ഭനായ കളിക്കാരിലൊരാളായി ഗ്വാർഡിയോള മിഡ്ഫീൽഡറെ വിശേഷിപ്പിച്ചത്.

മാഞ്ചെസ്റ്റർ അക്കാദമിയിലൂടെ കളിപഠിച്ച ഫോഡൻ, ഇംഗ്ലീഷ് ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുസീസണുകളിലായി സിറ്റിയിലുള്ള താരം 115 മത്സരങ്ങളിൽ ഇതുവരെ ടീമിനായി കളിച്ചു. 28 ഗോളും നേടി. ഈസീസൺ മുതലാണ് ടീമിലെ പ്രധാനതാരമായി മാറിയത്. കഴിഞ്ഞ വര്ഷം ഇംഗ്ലണ്ട് ദേശീയ ടീമിനായി അരങ്ങേറിയ ഫോഡൻ നവംബറിൽ വെംബ്ലിയിൽ ഐസ്‌ലൻഡിനെതിരെ തന്റെ ആദ്യ രണ്ട് ഗോളുകൾ നേടി.