❝ ഫൈനലിൽ സിറ്റിക്ക് 💔🏆പിഴച്ചതെവിടെ,
പെപ് 🔵💙 ഗ്വാർഡിയോളയുടെ പാളിപ്പോയ
തന്ത്രങ്ങൾ ❞

മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രത്തിൽ അവരുടെ ആദ്യ ച്യമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിച്ച പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് പക്ഷെ അവരെ കിരീടത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. ഇന്നലെ പോർട്ടോയിൽ ചെൽസിക്കെതിരെയുള്ള ഫൈനലിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് കിരീടം നഷ്ടമായത്. പത്തു വർഷത്തിന് ശേഷം പരിശീലകൻ എന്ന നിലയിൽ വീണ്ടും ചാമ്പ്യൻസ് ലീഗ് പ്രതാപം വീണ്ടെടുക്കുക എന്നതും പെപ്പിനു നഷ്ടമായി. കൈ ഹാവെർട്സ് നേടിയ ഏക ഗോളിനായിരുന്നു ചെൽസിയുടെ വിജയം. വിജയത്തിനായി അവസാന മിനുട്ട് വരെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

പെപ് ഗ്വാർഡിയോളയും സിറ്റിയും ഈ സീസണിൽ ലീഗും കാരാബാവോ കപ്പും നേടിയെങ്കിലും അവരുടെ ഏറ്റവും ഉയർന്ന ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നത് തന്നെയായിരുന്നു. പ്രീമിയർ ലീഗിൽ ആധിപത്യം പുലർത്തിയെങ്കിലും ഒരിക്കൽ പോലും പെപ്പിന് സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിനുമപ്പുറം കടത്താൻ സാധിച്ചില്ല. വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയത്.ബാഴ്‌സലോണയിൽ നിന്നും പോയതിനു ശേഷം വലിയ ടീമുകളും താരനിരയും ഉണ്ടായിട്ടും കിരീടം നേടാൻ പെപ്പിനായില്ല. പെപ്പിന്റെ തന്ത്രങ്ങളെല്ലാം ഫൈനലിൽ പാഴായിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഇത്ര മികച്ച താരങ്ങളും ക്ലബും മാനേജ്മെന്റും ഉണ്ടായിട്ടും ഇനിയും പെപും സിറ്റിയും മെച്ചപ്പെടാനുണ്ട് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ ഫൈനലിന് ശേഷം നിരവധി ചോദ്യങ്ങൾ ഉയർന്നു തുടങ്ങി.പെപ് ഗ്വാർഡിയോള സിറ്റി വിടുമോ ? അതോ വീണ്ടും സിറ്റിയെ യൂറോപ്യൻ പ്രതാപത്തിലേക്ക് നയിക്കാനുണ്ടാവുമോ ?അതോ തന്റെ പ്രിയപ്പെട്ട ബാഴ്‌സലോണയിലേക്ക് മടങ്ങി പോകുമോ ?.

പഴയ ശീലങ്ങൾ ഒരിക്കലും മരിക്കില്ലെന്ന് പറയുന്നത് പെപ്പിന്റെ കാര്യത്തിൽ വളരെ ശെരിയായി വന്നിരിക്കുകയാണ്. പെപ്പിന്റെ മുൻകാല ചാമ്പ്യൻസ് ലീഗ് പ്രകടനങ്ങൾ പരിശോധിച്ചാൽ വരുത്തുന്ന അതെ തെറ്റ് തന്നെ ഇന്നലെ വരുത്തിയിരുന്നു. പ്രധാന മത്സരങ്ങളിൽ ടീമിന്റെ ഘടനയിലും ,ശൈലിയിൽ തന്നെ വലിയ മാറ്റം കൊണ്ട് വരുന്നതും, പുതിയ താരങ്ങളെ പരീക്ഷിക്കുന്ന്തും നാം കണ്ടിട്ടുണ്ട്. എന്നാൽ വലിയ മത്സരങ്ങളിൽ പലപ്പോഴും അത് വലിയൊരു പരാജയമായി മാറാറുണ്ട്. ചെൽസിക്കെതിരെ സിറ്റി ലൈനപ്പ് പ്രഖ്യാപിച്ചപ്പോൾ ആളുകൾ രണ്ട് കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പത്തിലായി.

സിറ്റിയുടെ രണ്ടു പ്രധാന പ്രതിരോധ മിഡ്ഫീൽഡർമാരായ ഫെർണാണ്ടീഞ്ഞോ റോഡ്രി എന്നിവർക്ക് ടീമിൽ സ്ഥാനമില്ലായിരുന്നു പകരം ഇവരുടെ സ്ഥാനത്തെത്തിയത് ഇൽക്കെ ഗുണ്ടോഗനായിരുന്നു. സിറ്റിയുടെ ഈ സീസണിലെ കളി വീക്ഷിച്ചവർക്കറിയാം ബ്രസീലിയൻ ഫെർണാണ്ടിഞ്ഞോ അവരുടെ കളിയിൽ വഹിച്ച പങ്ക്.ജർമ്മൻ ഇന്റർനാഷണൽ മികച്ചൊരു മിഡ്ഫീൽഡറായിട്ടും ആ സ്ഥാനത്ത് പലപ്പോഴും അദ്ദേഹം യോചിച്ചതായിരുന്നില്ല. ഇതോടെ ചെൽസി മിഡ്ഫീൽഡിൽ കൂടുതൽ ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ ഫെർണാണ്ടീഞ്ഞോ ബെഞ്ചിൽ നിന്ന് ഇറങ്ങിയതിന് ശേഷം കളിയുടെ നിയന്ത്രം പതുക്കെ ബ്രസീലിയൻ ഏറ്റെടുത്തു . താരത്തെ ബെഞ്ചിലിരുത്തിയത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

രണ്ടാമതായി പ്രീമിയർ ലീഗിൽ സ്റ്റാർട്ടർ സ്ഥാനം നേടുന്നതിൽ പോലും പരാജയപ്പെട്ട റഹീം സ്റ്റെർലിംഗിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്.സിറ്റിക്കുവേണ്ടി തന്റെ അവസാന ഗെയിം കളിച്ച സെറിയോ അഗ്യൂറോയെ ബെഞ്ചിലിരുത്തിയാണ് സ്റ്റെർലിങ്ങിന് അവസരം നൽകിയത്. തനിക്ക് സെന്റർ ഫോർ‌വേർ‌ഡ് റൂൾ‌ ഇല്ലെന്ന് പറഞ്ഞ് പെപ്പിന് ഇതിനെ ന്യായീകരിക്കാൻ‌ കഴിയും. സ്‌ട്രൈക്കറില്ലാതെ ഫാൾസ് 9 ഫലപ്രദമായി സിറ്റി വിനിയോഗിച്ചിട്ടുണ്ട്. പക്ഷെ ഒരൊറ്റ നിമിഷത്തിൽ കിട്ടുന്ന അവസരങ്ങൾ പൂർത്തിയാക്കാൻ കഴിവുള്ള ഒരു സ്‌ട്രൈക്കറുടെ അഭാവം സിറ്റി നിരയിൽ ഉടനീളം കാണാമായിരുന്നു. 77-ാം മിനിറ്റിൽ അഗ്യൂറോ എത്തിയെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. സ്റ്റെർലിംഗിനെ ചെൽസി റൈറ്റ് ബാക്ക് ജെയിംസ് പൂട്ടികെട്ടുകയും ചെയ്തു .

39 ആം മിനുട്ടിൽ ചെൽസിയുടെ പ്രധാന ഡിഫൻഡർ സിൽവ പരിക്കേറ്റു പുറത്തു പോയിട്ടും ആ നേട്ടം മുതലാക്കാൻ സിറ്റി മുന്നേറ്റ നിരക്കായില്ല. 60 ആം മിനുട്ടിൽ ഡി ബ്രൂയിൻ പരിക്കേറ്റ് പുറത്തു പോയത് സിറ്റിക്ക് വലിയ തിരിച്ചടിയായിരുന്നു. ഫൈനലിലെ തോൽ‌വിയിൽ ഏതൊരു സിറ്റി താരത്തെക്കാൾ കൂടുതൽ വിമര്ശനം ഏറ്റു വാങ്ങേണ്ടി വരുന്നത് പെപ് തന്നെയായിരിക്കും. എളുപ്പത്തിൽ ഒഴിവാക്കാൻ‌ കഴിയുന്ന ചെറിയ പിശകുകൾ‌ കാരണമാണ് പെപ്പിനും സിറ്റിക്കും കിരീടം തന്നെ ചെൽസിക്ക് അടിയറവു വെക്കേണ്ടി വന്നത്.

Rate this post