❝ ഫുട്‍ബോൾ⚽🤩ലോകം അറിയാൻ😍ആഗ്രഹിച്ച ആ രഹസ്യം,🔵✌️മാഞ്ചസ്റ്റർ സിറ്റിയുടെ💪🔥വിജയത്തിന്റെ പിന്നിലെ കാരണം വ്യക്തമാക്കി പെപ് ഗ്വാർഡിയോള❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ
സതാംപ്ടണിനെതിരായ തകർപ്പൻ വിജയത്തോടെ വ്യക്തമായ ലീഡോട് കൂടി കിരീടത്തിലേക്ക് കൂടുതൽ അടുത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. വിജയത്തോടെ പ്രീമിയർ ലീഗ് സ്റ്റാൻഡിംഗുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 14 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടാനുമായി. യൂണൈറ്റഡിനെതിരെയുള്ള തോൽവിയോടെ മാൻ സിറ്റിയുടെ അവിശ്വസനീയമായ 21-ഗെയിം അപരാജിതകുതിപ്പ് അവസാനിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ വിജയത്തിന് ശേഷം കളിക്കാരെ പ്രശംസിക്കുകയും ക്ലബ് ചെലവഴിച്ച പണമാണ് അവർ വിജയിക്കാൻ കാരണമെന്ന് അവകാശപ്പെടുകയും ചെയ്തു.റിയാദ് മഹ്രെസും കെവിൻ ഡി ബ്രൂയിനും നേടിയ ഇരട്ട ഗോളിന്റെ മികവിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.റിയാദ് മഹ്രെസിന്റെ തകർപ്പൻ അസിസ്റ്റിൽ നിന്ന് ഇൽകെ ഗുണ്ടോഗനാണ് മറ്റൊരു ഗോൾ നേടിയത്.

കളിക്കുശേഷം സംസാരിച്ച പെപ് ഗ്വാർഡിയോള തന്റെ കളിക്കാരെ പ്രശംസിക്കുകയും പണം ചെലവഴിച്ചതിനാലാണ് മാൻ സിറ്റി കളി ജയിച്ചതെന്നും അവകാശപ്പെട്ടു . “ഇന്ന്, പിച്ചിലുള്ള കളിക്കാരുടെ നിലവാരം കാരണം മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു, മുന്നേറ്റ നിരയിലുള്ള കളിക്കാർ മത്സരത്തിൽ വ്യത്യാസം വരുത്തി. ഞങ്ങൾ ചെലവഴിക്കുന്ന പണം, അതാണ് ഇന്ന് ഞങ്ങളെ വിജയിപ്പിച്ചത് ,” ഗ്വാർഡിയോള പറഞ്ഞു.ഇത് ആദ്യമായല്ല പെപ് പണമാണ് ഞങ്ങളുടെ വിജയത്തിന്റെ മുഖ്യ ഘടകം എന്നവകാശപെടുന്നത് .

ഏതാനും ആഴ്ചകൾക്ക് മുമ്പ് യുവേഫ ചാമ്പ്യൻസ് ലീഗിൽ മാൻ സിറ്റി മോഞ്ചെൻഗ്ലാഡ്ബാച്ചിനെ തോൽപ്പിച്ചപ്പോൾ മാൻ സിറ്റിയുടെ പത്തൊൻപത് ഗെയിമുകളുടെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഗ്വാർഡിയോളയും ഇതേ അഭിപ്രായം പങ്കുവെച്ചു. “അവിശ്വസനീയമായ ധാരാളം കളിക്കാരെ വാങ്ങാൻ ഞങ്ങൾക്ക് ധാരാളം പണമുണ്ട്” എന്ന് ഗ്വാർഡിയോള പരിഹാസത്തോടെ പറഞ്ഞിരുന്നു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏകദേശം 2 ബില്യൺ ഡോളർ (2.8 ബില്യൺ ഡോളർ) കളിക്കാർക്ക് വേണ്ടി സിറ്റി ചിലവഴിച്ചിട്ടുണ്ട്.2016 ൽ ഗ്വാർഡിയോള അധികാരമേറ്റതിനുശേഷം 500 മില്യൺ ഡോളർ (707 മില്യൺ ഡോളർ) ചെലവഴിച്ചു. ഗ്വാർഡിയോളയ്ക്ക് കീഴിൽ ക്ലബ് ഗബ്രിയേൽ ജീസസ്, ഇൽകെ ഗുണ്ടോഗൻ, ജോവ കാൻസലോയും റൂബൻ ഡയസും എത്തിഹാദിലെത്തി. ഗ്വാർഡിയോളയുടെ റഡാറിൽ ഉള്ള അടുത്ത താരം ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയാണ്.

പ്രീമിയർ ലീഗ് കിരീടം ഉയർത്താൻ മാൻ സിറ്റിയ്ക്ക് ആറ് വിജയങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ, പെപ് ഗ്വാർഡിയോളയുടെ അടുത്ത ലക്ഷ്യം യുവേഫ ചാമ്പ്യൻസ് ലീഗാണ്. സതാംപ്ടണെതിരായ വിജയത്തിനുശേഷം, മാൻ സിറ്റി നോക്കൗട്ട് മത്സരങ്ങളിൽ വിജയിക്കണമെങ്കിൽ പ്രതിരോധ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഗാർഡിയോള പറഞ്ഞു. സാഹ്മ്പ്യൻസ് ലീഗ് മത്സരങ്ങൾ വിജയിക്കാനാണ് കൂടുതൽ ലക്ഷ്യമിടുക്കുന്നതെന്നും സിറ്റി പരിശീലകൻ പറഞ്ഞു.