❝ നിർണ്ണായക പെനാൽറ്റി ⚽🙆‍♂️ നഷ്ട്ടപെടുത്തിയ
മത്സര ശേഷം അഗ്യൂറോയുടെ 🔵🗣 പ്രതികരണം ഇങ്ങനെ ❞

ശനിയാഴ്ച ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായായി ആരാധകർ ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് സിറ്റിയുടെ വിജയത്തിനായി കാത്തു നിൽക്കുകയായിരുന്നു. ചെൽസിക്കെതിരായ മത്സരം വിജയിച്ചാൽ പ്രീമിയർ ലീഗ് കിരീട സിറ്റിക്ക് സ്വന്തമാക്കമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ സിറ്റി ചെൽസിയോട് പരാജയപെട്ടു. ഇതോടെ സിറ്റിക്ക് കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

43 ആം മിനുട്ടിൽ നേടിയ ഗോളിൽ മുന്നിട്ടു നിന്ന ശേഷമാണ് സിറ്റിയുടെ പരാജയം. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി അഗ്യൂറോ നഷ്ടപെടുത്തിയതാണ് സിറ്റിയുടെ വിജയം തടഞ്ഞതെന്നാണ് വിമര്ശനം.അർജന്റീന സ്‌ട്രൈക്കർ മികച്ച അവസരം നഷ്ടപെടുത്തിയതിനു നിമിഷങ്ങൾക്കുശേഷം ലഭിച്ച പെനാൽറ്റിയും കളഞ്ഞു കുളിച്ചു. ഇതോടെ ചെൽസിക്ക് തിരിച്ചു വരാനുള്ള അവസരം ഒരുങ്ങി. ബില്ലി ഗിൽ‌മോർ ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്‍തതിനി ലഭിച്ച പെനാൽട്ടി സീസണിന്റെ അവസാനത്തിൽ സിറ്റി വിട്ടുപോകുന്ന 32-കാരൻ, എക്കാലത്തെയും മോശമായ പനെങ്ക കിക്കിലൂടെ നഷ്ടപ്പെടുത്തി. നേരെ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡിയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്.


കളിക്കുശേഷം മുൻ അറ്റ്ലെറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ പെനാൽറ്റി നഷ്ടപെടുത്തിയതിനു സോഷ്യൽ മീഡിയയിലൂടെ മാഞ്ചസ്റ്റർ സിറ്റി ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. “ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്, എടുക്കുന്നയാൾ തീരുമാനമെടുക്കുന്നു. ഒരു തീരുമാനമെടുത്ത് പൂർണ ബോധ്യത്തോടെ എടുക്കാൻ ഞാൻ എപ്പോഴും പറയും “ഗ്വാർഡിയോള സ്കൈ സ്പോർട്സിനോട് പറഞ്ഞു. ആ പെനാൽട്ടി ഗോളായിരുനെങ്കിൽ സിറ്റി 2 -0 ലീഡ് നേടുകയും രണ്ടാം പകുതിയിൽ കൂടുതൽ ആത്മ വിശ്വാസത്തോടെ കളിക്കുകയും ചെയ്യാമായിരുന്നു.

ഹക്കിം സിയെചിലൂടെ സമനില നേടിയ ചെൽസി 92-ാം മിനിറ്റിൽ മാർക്കോസ് അലോൺസോയിലൂടെ വിജയവും ഉറപ്പിച്ചു. കുർട്ട് സൂമ സ്റ്റെർലിംഗിനെ വീഴ്ത്തിയതിന് സിറ്റിക്ക് അനുകൂലമായ പീനല്റ്റി ലഭിച്ചതുമില്ല. അഞ്ചാം പ്രീമിയർ ലീഗ് കിരീടം നേടാൻ സിറ്റിക്ക് ഇനിയും രണ്ട് പോയിന്റുകൾ മാത്രമേ ആവശ്യമുള്ളൂ, ഞായറാഴ്ച ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യൂണിറ്റിഡ് പരാജയപെടുത്തിയാൽ സിറ്റി ചാമ്പ്യന്മാരാകും.