❝സെമി🏆🔥ഫൈനലിലെത്തി💪🔵മാഞ്ചസ്റ്റർ സിറ്റി ; കരീം ബെൻസിമയുടെ😍👏
ഇരട്ട ഗോളിൽ റയൽ മാഡ്രിഡ് ; ലെവന്റെ👊💥ഹാട്രിക്കിൽ ബയേൺ ❞

എഫ്എ കപ്പ് സെമി ഫൈനലിൽ സ്ഥാനം നേടി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ എവർട്ടണെയാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. എവർട്ടൺ ഡിഫൻസിനെ കീഴ്പ്പെടുത്താൻ സിറ്റി അറ്റാക്ക് ഇന്ന് ഒരുപാട് കഷ്ടപ്പെടെണ്ടി വന്നു. 80 ആം മിനുട്ടിൽ സ്റ്റെർലിങ്ങിന് പകരക്കാരനായി ഡിബ്രുയുൻ എത്തിയതോടെ കളി സിറ്റിക്ക് അനുകൂലമായി മാറി. 84 ആം മിനുട്ടിൽ സിറ്റി ആദ്യ ഗോൾ നേടി. ഫിൽ ഫോഡന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾ കീപ്പർ മറികടന്നെങ്കിലും ക്രോസ്സ് ബാറിൽ തട്ടി മടങ്ങിയെങ്കിലും റീബൗണ്ടിൽ ഗുണ്ടോഗൻ പന്ത് വലയിലാക്കി.

90 ആം മിനുട്ടിൽ സിറ്റി രണ്ടാം ഗോൾ നേടി , പെനാൽട്ടി ബോക്സിനു പുറത്തു നിന്നും റോഡ്രിയിൽ നിന്നും പാസ് സ്വീകരിച്ച ഡി ബ്രൂയിന്റെ മനോഹരമായ ഇടം കാൽ ഷോട്ട് എവർട്ടൺ വലയിൽ കയറി സിറ്റിയുടെ വിജയമുറപ്പിച്ചു. ബൗൺമൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സതാംപ്ടനും സെമിയിൽ സ്ഥാനം പിടിച്ചു. സത്തമപാണ് വേണ്ടി റെഡ്മണ്ട് രണ്ടും ജെനെപോ ഒരു ഗോള്, നേടി. ഇന്ന് നടക്കുന്ന മറ്റു ക്വാർട്ടർ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെയും ചെൽസി ഷെഫീൽഡ് യൂണൈറ്റഡിന്റെയും നേരിടും.

ലാ ലിഗ പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചാണ് റയൽ മാഡ്രിഡ്.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ സെൽറ്റ വിഗോയെ പരാജയപ്പെടുത്തിയത്.സൂപ്പർ സ്‌ട്രൈക്കർ ബെൻസീമയുടെ ഇരട്ട ഗോളുകളാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം തുടങ്ങി 20 ആം മിനുട്ടിൽ തന്നെ റയൽ ലീഡ് നേടി . ടോണി ക്രൂസിന്റെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ ഫ്രഞ്ച് സ്‌ട്രൈക്കർ സെൽറ്റ വല ചലിപ്പിച്ചു.

30ആം മിനുട്ടിൽ വീണ്ടും വല കുലുക്കാൻ ബെൻസീമക്കായി‌. തുടർച്ചയായ ആറാം മത്സരത്തിലാണ് ബെൻസീമ ഗോൾ നേടുന്നത്. ഈ സീസൺ ലാലിഗയിൽ ഇതുവരെ 17 ഗോളുകൾ ബെൻസീമ നേടിയിട്ടുണ്ട്. 40ആം മിനുട്ടിൽ സാന്റിയാഗോ മിനയുടെ ഗോൾ സെൽറ്റ വീഗോയ്ക്ക് വേണ്ടി ഒരു ഗോൾ മടക്കി.എന്നാൽ അവസാന മിനിറ്റിൽ ബെൻസിമയുടെ പാസിൽ നിന്നും അസൻസിയോ സ്കോർ 3 -1 ആക്കി ഉയർത്തി . ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 60 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോ 63 പോയിന്റും , ബാഴ്സക്ക് 59 പോയിന്റും ഉണ്ട്.


ജർമൻ ബുണ്ടസ്ലീഗയിൽ സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോസ്‌കിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ തകർപ്പൻ ജയം നേടി ബയേൺ മ്യൂണിക്ക്.ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റ്റ്ഗാർട്ടിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജർമൻ ചാമ്പ്യന്മാർ തകർത്തത്. ആദ്യ പകുതിയിൽ തന്നെ ബയേൺ നാലു ഗോളുകളും നേടി. 18 ,23 39 മിനുട്ടുകളിലാണ് ലെവെൻഡോസ്‌കി സ്റ്റുട്ട്ഗാർട്ട് വല കുലുക്കിയത്.22 ആം മിനുട്ടിൽ ഗ്നാബ്രി ബയേണിന്റെ നാലാം ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ട് എഫ്സി കൊളോണിനെതിരെ സമനിലയുമായി രക്ഷപെട്ടു. സൂപ്പർ സ്‌ട്രൈക്കർ ഹാലാൻഡ് 90 ആം മിനുട്ടിൽ നേടിയ ഗോളിനാണ് സമനില നേടിയത്. ഇരു ടീമുകളും രണ്ടു ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഡോർട്മുണ്ടിന്റെ ആദ്യ ഗോൾ നേടിയതും ഹാലാണ്ടായിരുന്നു.മറ്റൊരു മത്സരത്തിൽ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ട് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് യൂണിയൻ ബെർലിൻ പരാജയപ്പെടുത്തി.വിജയികൾക്കായി പോർച്ചുഗീസ് സ്‌ട്രൈക്കർ ആന്ദ്രേ സിൽവ രണ്ടു ഗോളുകൾ നേടി. 26 മത്സരങ്ങളിൽ നിന്നും 61 പോയിന്റുമായി ബയേൺ തന്നെയാണ് ഒന്നാമത്. 57 പോയിന്റുമായി ലൈപ്സിഗ് രണ്ടാമതുമാണ്.