❝കിരീടത്തിലേക്കടുത്ത്🏆🤩സിറ്റി : ബെൻസിമ💪🔥പൊളിച്ചടുക്കി :🙆‍♂️🤝സമനിലക്കുരുക്കുമായി 🔴അത്‌ലറ്റികോ മാഡ്രിഡും🔵 ചെൽസിയും :ആധികാരിക⚡✌️ജയത്തോടെ ബയേൺ ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് കിരീടത്തിലേക്ക് കൂടുതൽ അടുക്കുകയാണ് സിറ്റി. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ രണ്ടു മത്സരങ്ങൾ കൂടുതൽ കളിച്ച സിറ്റി അവരെക്കാൾ 17 പോയിന്റിന്റെ ലീഡും സ്വന്തമാക്കി.ശേഷിക്കുന്ന എട്ട് കളികളിൽ അഞ്ചെണ്ണത്തിൽ വിജയിക്കാനായാൽ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാം.

ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 47 ആം മിനുട്ടിൽ ജോവ കാൻസലോ എടുത്ത ഫ്രീകിക്കിൽ നിന്നും ജോൺ സ്റ്റോൺസ് സിറ്റിയെ മുന്നിലെത്തിച്ചു.56 ആം മിനുട്ടിൽ ഫുൾഹാം ഡിഫെൻസിന്റെ പിഴവ് മുതലെടുത്ത് ഗബ്രിയേൽ ജീസസ് സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. 60 ആം മിനുട്ടിൽ സിറ്റി മൂന്നാം ഗോൾ നേടി ,ഫുൾഹാം പ്രതിരോധ താരം ടോസിൻ അദരാബിയോ ഫെറൻ ടോറസിനെ ബോക്സിൽ തള്ളിയിട്ടതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും സെർജിയോ അഗ്യൂറോ 14 മാസത്തിനുള്ളിൽ തന്റെ ആദ്യത്തെ പ്രീമിയർ ലീഗ് ഗോൾ നേടി. വിജയത്തോടെ 30 മത്സരങ്ങളിൽ നിന്നും 71 പോയിന്റായി.

മറ്റൊരു മത്സരത്തിൽ ചെൽസിയെ ലീഡ്സ് യുണൈറ്റഡ് ഗോൾ രഹിത സമനിലയിൽ തളച്ചു.പന്ത് കൈവശം വെച്ചതും കൂടുത ഗോൾ ശ്രമങ്ങൾ നടത്തിയതും ഒക്കെ ചെൽസി ആയിരുന്നു എങ്കിലും തോമസ് ടൂഹലിന്റെ കീഴിൽ ചെൽസി അധികം അവസരങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന പരാതി ഇന്നും കേൾക്കാൻ ആകും. സിയെചിനെയും പുലിസിചിനെയും ഹവേർട്സിനെയും ഒക്കെ ആദ്യ ഇലവനിൽ ഇറക്കിയിട്ടും ചെൽസിയുടെ അറ്റാക്ക് ശക്തിയാർജിച്ചില്ല. ചെൽസിയുടെ ഡിഫൻസാകട്ടെ ഇന്നത്തെ ക്ലീൻഷീറ്റോടെ തുടർച്ചയായി അഞ്ച് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി.21 മത്സരങ്ങളിൽ 51 പോയിന്റുമായി ചെൽസി ഇപ്പോഴും നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

മറ്റൊരു മത്സരത്തിൽ ബേൺലി എവെർട്ടനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. വുഡും ,മക്നീലും ബേൺലിക്കായി ഗോളുകൾ നേടിയപ്പോൾ കാൽവെർട് ലെവിൻ എവെർട്ടന്റെ ഗോൾ നേടി.


സൂപ്പർ താരം കരിം ബെൻസിമയുടെ അവസാന മിനുട്ടിൽ ഗോളിൽ റയൽ മാഡ്രിഡിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എൽച്ചയെ പരാജയപ്പെടുത്തി. ബെൻസിമ ഇരട്ട ഗോളുകൾ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ കാല്വോ എൽചെയെ മുന്നിലെത്തിച്ചു. പിറകിൽ പോയതോടെ ഹസാർഡിനെയും റോഡ്രിഗോയെയും ഒക്കെ ഇറക്കി സിദാൻ ആക്രമണത്തിലേക്ക് തിരിഞ്ഞു. 73ആ മിനുട്ടിൽ ഇതിന്റെ ഫലമായി ബെൻസിമ സമനിലയിലാക്കി.അവസാനം ഇഞ്ച്വറി ടൈമിൽ ഒരു മനോഹര സ്ട്രൈക്കുമായി ബെൻസീമ റയലിന് വിജയം നേടിക്കൊടുത്തു.


ലാ ലീഗയിൽ കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു അത്‌ലറ്റികോ മാഡ്രിഡിന് ഗെറ്റാഫയുമായി അപ്രതീക്ഷിത സമനില . മത്സരത്തിൽ വേണ്ട അവസരങ്ങൾ സൃഷ്ടിക്കാൻ അത്‌ലറ്റികോ മാഡ്രിഡിനായില്ല. ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് 63 പോയിന്റിൽ ഒന്നാമത് നിൽക്കുകയാണ്‌.റയൽ മാഡ്രിഡ് 57 പൊയിന്റായി രണ്ടാമതാണ്. മൂന്നാമതുള്ള ബാഴ്സലോണക്ക് 56 പോയിന്റും ഉണ്ട്.


ജർമ്മനിയിൽ വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് ബയേൺ മ്യൂണിക്ക് വെർഡർ ബ്രെമനെ പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ ഗോരെട്സ്കയുടേയും ഗ്നാബ്രിയുടെയും ഗോളുകൾ തന്നെ ബയേണിന് ജയമുറപ്പിച്ചതാണ്. രണ്ടാം പകുതിയിലാണ് ബുണ്ടസ് ലീഗ റെക്കോർഡുകൾ തകർത്ത് റോബർട്ട് ലെവൻഡോസ്കിയുടെ ഗോൾ പിറക്കുന്നത്‌. ബുണ്ടസ് ലീഗയിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ ലിസ്റ്റിൽ നിലമെച്ചപ്പെടുത്തിയിരിക്കുകയാണ് പോളിഷ് സൂപ്പർ താരം. പകരക്കാരനായി ഇറങ്ങിയ ഫുൾക്രുഗർ കളിയവസാനിക്കാനിരിക്കെ ബയേണിനെതിരെ ആശ്വാസ ഗോൾ നേടി. നിലവിൽ ബുണ്ടസ് ലീഗയിൽ അഞ്ച് പോയന്റിന്റെ ലീഡ് ബയേണിനുണ്ട്.

മറ്റു മത്സരങ്ങളിൽ വോൾഫ്സ്ബർഗ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ശല്ക്കയെ പരാജയപ്പെടുത്തി. ബൊറൂസിയ ഡോർട്മുണ്ട് എതിരില്ലാത്ത 2 ഗോളുകൾക്ക് ഹെർത്ത ബെർലിൻ പരാജയപ്പെടുത്തി.