❝ ചാമ്പ്യൻസ് ലീഗ്🏆⚽ സെമി ഫൈനലിലെ
എണ്ണ പാടങ്ങളുടെ ⚔🔥 യുദ്ധം ❞

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ ക്വാർട്ടർ മത്സങ്ങൾക്ക് ശേഷം സെമി ഫൈനൽ മാസരങ്ങൾക്ക് കളമൊരുങ്ങി. സെമി ഫൈനലിൽ റയൽ മാഡ്രിഡ് ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റി പി‌എസ്‌ജിയെയും നേരിടും. ആദ്യ പാദങ്ങൾ ഏപ്രിൽ 27 ചൊവ്വാഴ്ച നടക്കും, രണ്ടാം പാദം മെയ് 4 ചൊവ്വാഴ്ച യുമാണ് നടക്കുന്നത്.

ബോറുസിയ ഡോർട്മുണ്ടും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സിറ്റി സെമിയിൽ സ്ഥാനം പിടിച്ചത്.കാരണം സിറ്റി ഒരു ഗോളിന് പിന്നിൽ നിന്ന് വിജയിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമിയിൽ അവരുടെ സ്ഥാനം അവരുടെ സ്ഥാനം ഉറപ്പിച്ചത്‌.ഡോർട്മുണ്ടിന്റെ 17 കാരനായ വണ്ടർകിഡ് ജൂഡ് ബെല്ലിംഗ്ഹാം 15-ാം മിനിറ്റിൽ ലീഡ് നേടിയപ്പോൾ റിയാദ് മഹ്രെസ്, ഫിൽ ഫോഡൻ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകൾ സിറ്റിയുടെ വിജയമുറപ്പിച്ചു. അതേസമയം ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെതിരെ പി‌എസ്‌ജി രണ്ടാം പാദത്തിൽ ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലുംൻ ആദ്യ പാദത്തിലെ വിജയത്തിന്റെ ബലത്തിലും സെമിയിലെത്തി.


രണ്ട് ക്ലബ്ബുകളുടെയും എണ്ണ പിന്തുണ കാരണം, മാൻ സിറ്റി vs പിഎസ്ജി സെമി ഫൈനൽ ഏറ്റുമുട്ടലിനെ ചിലർ ‘ഓയിൽ ഡെർബി’ എന്നാണ് വിശേഷിപ്പിക്കുന്നത്.ഇവ രണ്ടും സർക്കാർ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളാണ്, പ്രധാനമായും അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ (എഡിയുജി) അനുബന്ധ കമ്പനിയായ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ (78% ഓഹരി) ഉടമസ്ഥതയിലുള്ളതാണ്. എ.ഡി.യു.ജിയുടെ പ്രാഥമിക ഓഹരി ഉടമ മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇന്റർനാഷണൽ പെട്രോളിയം ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ (ഐ.പി.ഐ.സി) ബോർഡിൽ അംഗമാണ്.

അതേസമയം, ഖത്തർ ഭരണാധികാരി തമീം ബിൻ ഹമദ് അൽ താനിയുടെ ഉടമസ്ഥതയിലാണ് പി.എസ്.ജി. ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്‌മെൻറ് (ക്യുഎസ്ഐ), ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ), മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവയിലൂടെ ക്ലബ്ബിനെ സാമ്പത്തികമായി സഹായിക്കുന്നത് രാജ്യത്തെ എണ്ണപ്പണം ഉപയോഗിച്ചാണ്.