❝സിറ്റി💣💥ചാരമാക്കി👹ചെകുത്താന്മാർ: മാഡ്രിഡ് ഡർബി🤝🔥സമനില : എല്ലാവരും💔🙆‍♂️ കൊട്ടുന്ന ലിവർപൂൾ : മികച്ച വിജയത്തോടെ🔴⚫😍 എ സി മിലാൻ ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയകുത്തിപ്പവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. എത്തിഹാദിൽ നടന്ന ഡെർബി പോരാട്ടത്തിൽ ഗോളുകൾക്കാണ് യുണൈറ്റഡ് സിറ്റിയുടെ 28 മത്സരങ്ങൾ നീണ്ട വിജയ കുതിപ്പ് അവസാനിപ്പിച്ചത്.അവസാന പത്തൊമ്പത് മത്സരങ്ങളിൽ ഒരിക്കൽ പോലും പിറകിൽ പോകാതിരുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് ആദ്യ നിമിഷം തന്നെ പിറകിലായി മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ യുണൈറ്റഡ് ആദ്യ ഗോൾ നേടി , മാര്ഷലിനെ ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.

നാലാം മിനുട്ടിൽ ലൂക്ക് ഷാക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും കീപ്പർ എഡേഴ്സനെ മറികടക്കാനായില്ല. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് കെവിൻ ഡി ബ്രൂയിൻ ഫ്രീകിക്കിലൂടെ സമനില നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സണ് തട്ടി കോർണറാക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ റിയാദ് മഹ്രെസിന് അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. 48 ആം മിനുട്ടിൽ റോഡ്രിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. എന്നാൽ രണ്ടു മിനുട്ടിനു ശേഷം മാർക്കസ് റാഷ്‌ഫോർഡിന്റെ പാസിൽ നിന്നും ലൂക്ക് ഷോ ഇടം കാൽ ഷോട്ടിലൂടെ എഡേഴ്സണെ കീഴ്പ്പെടുത്തി.

69ആം മിനുട്ടിൽ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതാക്കാൻ മാർഷ്യലിന് ഒരു സുവർണ്ണാവസരം ലഭിച്ചു. പക്ഷെ എഡേഴ്സൺ മികച്ച സേവിലൂടെ സിറ്റിയെ രക്ഷിച്ചു. 75 ആം മിനുട്ടിൽ കെവിൻ ഡി ബ്രൂയിൻ പാസിൽ നിന്നും പകരക്കാരൻ ഫിൽ ഫോഡന്റെ ഷോട്ട് ഗോളാക്കി മാറ്റാനായില്ല.സിറ്റി ആക്രമണങ്ങൾ തുടർന്നു എങ്കിലും അവസാനം വരെ പൊരുതി മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കി.ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം സ്ഥാനം തിരികെ നൽകി. 28 മത്സരങ്ങളിൽ 54 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. പരാജയപ്പെട്ടു എങ്കിലും സിറ്റി ഇപ്പോഴും ഒന്നാമത് നിൽക്കുകയാണ്. ഇപ്പോഴും സിറ്റിക്ക് ഒന്നാം സ്ഥാനത്ത് 11 പോയിന്റെ ലീഡുണ്ട്.

ആൻഫീൽഡിൽ പരാജയപ്പെടുക എന്നത് ലിവർപൂൾ ശീലമാക്കിയിരിക്കുകയാണ്.ഒരിക്കൽ കൂടെ ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെടുന്നതാണ് ഇന്നും കാണാൻ ആയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ഉള്ള ഫുൾഹാം ആണ് ഇന്ന് ലിവർപൂളിനെ അവരുടെ തട്ടകത്തിൽ വന്ന് ക്ലോപ്പിന്റെ ടീമിനെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു വിജയം.ക്ലോപ്പ് നിരവധി മാറ്റങ്ങളുമായി വന്നിട്ടും ലിവർപൂളിന്റെ പ്രകടനം മെച്ചപ്പെട്ടില്ല. ലിവർപൂൾ താളം കണ്ടെത്താൻ കഷ്ടപ്പെട്ടപ്പോൾ മറുവശത്ത് കൗണ്ടർ അറ്റാക്കുകളുമായി ഫുൾഹാം ലിവർപൂളിനെ വിറപ്പിച്ചു.

മത്സരത്തിന്റെ 45ആം മിനുട്ടിൽ ആയിരുന്നു ഫുൾഹാമിന്റെ ഗോൾ.സലാ പന്ത് ക്ലിയർ ചെയ്യുന്നതിന് പരാജയപ്പെട്ടപ്പോൾ ആ പന്ത് തട്ടിയെടുത്ത് ലെമിന മികച്ച സ്ട്രൈക്കിലൂടെ ലിവർപൂളിനെ പിറകിലാക്കുക ആയിരുന്നു.2003ന് ശേഷം ഫുൾഹാം ആൻഫീൽഡിൽ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.ജോട്ടയുടെ ഒരു ഷോട്ട് സേവ് ചെയ്തതും മാനെയുടെ ഒരു ഹെഡർ ബാറി തട്ടി മടങ്ങിയതും മാത്രമായി ലിവർപൂൾ സൃഷ്ടിച്ച അവസരങ്ങൾ.

ഈ പരാജയം ആൻഫീൽഡിലെ ലിവർപൂളിന്റെ തുടർച്ചയായ ആറാം പരാജയമാണ്. ലീഗിൽ 43 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. 2021ൽ ആൻഫീൽഡിൽ ഒരു മത്സരം പോലും ലിവർപൂൾ വിജയിച്ചില്ല. മറ്റൊരു മത്സരത്തിൽ ന്യൂ കാസിലും വെസ്റ്റ്ബ്രോമും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

ലാ ലീഗയിലെ കിരീട പോരാട്ടത്തിൽ നിർണായകമായേക്കുന്ന പോരാട്ടത്തിൽ സമനില വഴങ്ങി അതിലെറ്റിക്കോ മാഡ്രിഡ്. മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിഡും അത്ലറ്റിക്കോയും ഒരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ബെൻസേമ നേടിയ ഗോളിനാണ് റയൽ സമനില പിടിച്ചത്.മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ മാർക്കോസ് ലോറന്റിന്റെ മികച്ച പാസിൽ നിന്നും സുവാരസ് റയൽ കീപ്പറെ കീഴ്പെടുത്തി പന്ത് വലയിലാക്കി. മത്സരം അത്ലറ്റികോക്ക് അനുകൂലമായി നീങ്ങുന്നതിനിടയിൽ 88 ആം മിനുട്ടിൽ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ബെൻസീമ റയലിന്റെ രക്ഷകനായി എത്തുകയും സമനില ഗോൾ നേടുകയും ചെയ്തു.

ഈ സമനില ലാലിഗ കിരീട പോരാട്ടം ശക്തമാക്കി മാറ്റും. അത്ലറ്റിക്കോ മാഡ്രിഡ് ഈ സമനിലയോടെ 59 പോയിന്റിൽ നിൽക്കുകയാണ്‌. രണ്ടാമതുള്ള ബാഴ്സലോണക്ക് 56 പോയിന്റും മൂന്നാമതുള്ള റയൽ മാഡ്രിഡിന് 54 പോയിന്റുമാണ് ഉള്ളത്. ഈ രണ്ടു ടീമുകളെക്കാൾ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചത്.

ഇറ്റാലിയൻ സിരി എയിൽ വെറോണക്കെതിരെ നേടിയ വിജയത്തോടെ ഒന്നാം സഥാനക്കാരായ ഇന്റർ മിലാനുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറച്ച് എ സി മിലാൻ .എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മിലാന്റെ ജയം. 27 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നും റേഡ് ക്രുണിക് മിലാന്റെ ആദ്യ ഗോൾ നേടി. 50 ആം മിനുറ്റിൽ അലക്സിസ് സെയ്‌ലെമേക്കേഴ്‌സിന്റെ പാസിൽ നിന്നും ഡിയോഗോ ഡാലോട്ട് ഒരു ബുള്ളറ്റ്‌ഷോട്ടിലൂടെ മിലാന്റെ രണ്ടാം ഗോൾ നേടി. 26 മത്സരങ്ങളിൽ നിന്നും 56 പോയിന്റാണ് മിലാനുള്ളത്.

ജെനോവക്കെതിരെ നേടിയ ഏക ഗോൾ വിജയത്തോടെ റോമ ആദ്യ നാലിലെത്തി.ഇന്ന് മത്സരത്തിന്റെ 24ആം മിനുട്ടിൽ മാഞ്ചിനി നേടിയ ഗോളാണ് റോമയ്ക്ക് വിജയം നൽകിയത്. നാലാം സ്ഥാനത്തുള്ള റോമക്ക്. മറ്റൊരു മത്സരത്തിൽ പാർമയും ഫിയോറെന്റീനയും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ പാർമ സിമോൺ ഇക്കോപോണി നേടിയ സെൽഫ് ഗോളാണ് പാർമ വിജയം തടഞ്ഞത്. മറ്റൊരു മത്സരത്തിൽ അവസാന സ്ഥാനക്കാരായ ക്രോട്ടൺ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ടോറിനയെ പരാജയപ്പെടുത്തി.