❝ബാഴ്‌സക്ക്🤝സമനില; തകർപ്പൻ🤩✌️വിജയവുമായി💙സിറ്റി&❤️യുണൈറ്റഡ്;പി.എസ്.ജി കണ്ടം🏃‍♂💨വഴി; മിലാൻ ഡർബി💙🖤ഇന്റർ സ്വന്തമാക്കി ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ തകർത്ത് വിട്ടത്.വിജയത്തോടെ യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു .യൂണൈറ്റഡിനായി 30 ആം മിനുട്ടിൽ റാഷ്‌ഫോർഡ് ആദ്യ ഗോൾ നേടി.36 ആം മിനുട്ടിലിൽ സെയിന്റ് മാക്സിമിൻ ന്യൂ കാസിലിനു സമനില നേടി കൊടുത്തു.

57 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നും ഡാനിയൽ ജെയിംസ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. 75 ആം മിനുട്ടിൽ രാഷ്‌ഫോർഡ് നേടിയെടുത്ത പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.ഈ വിജയം യുണൈറ്റഡിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചെങ്കിലും സിറ്റിയുമായി 10 പോയിന്റ് വ്യത്യാസം ഉണ്ട്.


പ്രീമിയർ ലീഗിൽ അവശ്വസനീയമായ കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ആര്സെനലിനെ പരാജയപ്പെടുത്തി കിരീടത്തിലേക്ക് അടുത്തു.അവരുടെ തുടർച്ചയായ 18 ആം വിജയം ആണ് ഇന്നലെ നേടിയത്. എമിറേറ്സിൽ നടന്ന മത്സരത്തിൽ രണ്ടാം മിനുട്ടിൽ മെഹ്‌റസിന്റെ ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെ റഹീം സ്റ്റെർലിങ് ആണ് സിറ്റിയുടെ ഗോൾ നേടിയത്.


മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടോട്ടൻഹാമിനെ പരാജയപ്പെടുത്തി. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ അന്റോണിയോ വെസ്റ്റ് ഹാമിന്‌ ലീഡ് നൽകി. 47 ആം മിനുട്ടിൽ ലിംഗാർഡിലൂടെ വെസ്റ്റ് ഹാം ലീഡ് രണ്ടാക്കി ഉയർത്തി. 64 ആം മിനുട്ടിൽ ലൂക്കാസ് മൗറയിലൂടെ സ്പർസ്‌ ഒരു ഗോൾ മടക്കിയെങ്കിലും കാര്യമുണ്ടായില്ല. ലീഗിൽ ഒൻപതാം സ്ഥാനത്താണ് ടോട്ടൻഹാമിന്റെ സ്ഥാനം. ജയത്തോടെ ആദ്യ നാലിലെത്താൻ വെസ്റ്റ് ഹാമിനായി.


ആസ്റ്റൺ വിലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് മികച്ച ഫോം തുടർന്ന് ലെസ്റ്റർ സിറ്റി. യൂണൈറ്റഡിനൊപ്പം 49 പോയിന്റ് ഉണ്ടെങ്കിലും ലീഗിൽ മൂന്നാം സ്ഥാനത്താണ് ലെസ്റ്റർ.ആദ്യ പകുതിയിൽ മാഡിസൺ , ബാൺസ് എന്നിവർ നേടിയ ഗോളിലൂടെ ലിസ്റ്റ് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ ട്രയോരെയാണ് വില്ലയുടെ ആശ്വാസ ഗോൾ നേടിയത്.

ലാ ലീഗയിൽ വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക് . ദുർബലരായ കാഡിസാണ് സമനിലയിൽ തളച്ചത്.ചാമ്പ്യൻസ് ലീഗിലെ പരാജയ ഭാരം മാറ്റുന്നതിനായി ഇറങ്ങിയ ബാഴ്‌സയെ 32 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ മെസ്സി മുന്നിലെത്തിച്ചു.വിജയത്തിലേക്ക് കടക്കുകയായിരുന്നു ബാഴ്‌സയെ 89 ആം മിനുട്ടിൽ അലക്സ് ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിലൂടെ സമനില നേടിക്കൊടുത്തു.47 പോയിന്റുമായി ലീഗിൽ മൂന്നാമതാണ് ബാഴ്സ.

മറ്റു മത്സരങ്ങളിൽ അത്ലറ്റികോ ബിൽബാവോ വിയ്യാറയലിനെ സമനിലയിൽ പിടിച്ചു .റയൽ സോസിഡാഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് അലവാസിനെ പരാജയപ്പെടുത്തി.സ്വീഡിഷ് യുവ താരം ഐസക്കിന്റെ ഹാട്രിക്കിന്റെ മികവിലാണ് സോസിഡാഡ് വിജയം നേടിക്കൊടുത്തത്.

ഇറ്റാലിയൻ സിരി എയിൽ ഡെർബി പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എസിമിലാൻ തകർത്ത് ഇന്റർ മിലാൻ. വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇന്ററിനായി. ആദ്യ പകുതിയുടെ അഞ്ചാം മിനുട്ടിൽ ലുകാകുവിന്റെ പാസിൽ നിന്നും അര്ജന്റീന സ്‌ട്രൈക്കർ മാർട്ടിനെസ് ഇന്റെരിനു ലീഡ് നേടി കൊടുത്തു.57 ആം മിനുട്ടിൽ മാർട്ടിനെസ് തന്നെ ഇന്ററിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 66 ആം മിനുട്ടിൽ ലുക്ക് പട്ടിക മൂന്നാക്കി ഉയർത്തി. ലീഗിൽ 23 മത്സരങ്ങളിൽ നിന്നും 53 പോയിന്റാണ് ഇന്ററിനുള്ളത്.


മറ്റു പ്രധാന മത്സരങ്ങളിൽ അറ്റ്ലാന്റ നാപോളിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അറ്റലാന്റയുടെ ജയം . സപാറ്റ, ഗോസെൻസ്,മുറിയേൽ,റോമെറോ എന്നിവരാണ് അറ്റലാന്റയുടെ ഗോളുകൾ നേടിയത്. വിജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരുവാൻ അറ്റ്ലാന്റാക്കായി. മറ്റൊരു മത്സരത്തിൽ ശക്തരായ റോമയെ ബെനെവെന്റോ ഗോൾരഹിത സമനിലയിൽ പിടിച്ചു കെട്ടി.

ജർമൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് കനത്ത വെല്ലുവിളി ഉയർത്തി കൊണ്ട് ലൈപ്സിഗ്. ഇന്നലെ നടന്ന മത്സരത്തിൽ ഹെർത്ത ബെർലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലൈപ്സിഗ് പരാജയപ്പെടുത്തിയത്. ജയത്തോടെ 22 മത്സരങ്ങളിൽ നിന്നും 47 പോപിന്റുമായി ലൈപ്സിഗ് ലീഗിൽ രണ്ടാം സ്ഥാനത്താണ്.ബയേൺ മ്യൂണിക്കുമായി രണ്ടു പോയിന്റ് മാത്രം പിറകിലാണ് ലൈപ്സിഗ്. മറ്റൊരു മത്സരത്തിൽ ഹോഫൻഹൈം വെർഡർ ബ്രെമനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി .

ഫ്രഞ്ച് ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ പിഎസ്ജി ക്ക് പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മൊണാകൊ പാരിസിനെ പരാജയപ്പെടുത്തിയത്. പരാജയത്തോടെ പിഎസ്ജി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണു,നാലാം സ്ഥാനത്താണ് മൊണാകൊ. മറ്റു മത്സരങ്ങളിൽ ലോറിയെന്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ലില്ലേ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു