❝ഈ രണ്ട് വ്യവസ്ഥകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മതിക്കും❞

2021-ൽ യുവന്റസിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയത്. സൂപ്പർ താരത്തിന്റെ വരവ് ഇംഗ്ലീഷ് ക്ലബ്ബിൽ വലിയ ഉത്തേജനം നൽകും എന്നായിരുന്നു പ്രതീക്ഷകൾ.റൊണാൾഡോ റെഡ് ഡെവിൾസിനായി 24 ഗോളുകളാണ് കഴിഞ്ഞ സീസണിൽ നേടിയത്. പക്ഷെ ആ ഗോളുകൾ ടീമിനെ മുന്നോട്ട് കൊണ്ട് പോവുന്നതിൽ പര്യാപ്തമായിരുന്നില്ല.

ലീഗിൽ ആറാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത് , ഒരു കിരീടം പോലും ഇല്ലാതെ സീസൺ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കാത്തതും പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീം കൂടുതൽ ശക്തിപെടുത്താത്തതും കൊണ്ട് റൊണാൾഡോ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുകയും അത് ക്ലബ്ബിനെ അറിയിക്കുകയും ചെയ്തിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു ക്ലബിനായി കളിക്കണമെന്നതാണ് റൊണാൾഡോയുടെ പ്രധാന ആവശ്യം. വ്യക്തിഗത കാരണങ്ങളാൽ അദ്ദേഹം പരിശീലനം പോലും നഷ്‌ടപ്പെട്ടു, കൂടാതെ സ്ക്വാഡിനൊപ്പം പ്രീ-സീസൺ ടൂറിന് പോയിട്ടില്ല.റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസുമായി പല ക്ലബ്ബുകളും ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സൂപ്പർ സ്റ്റാർ സ്‌ട്രൈക്കറെ വിട്ടുകൊടുക്കാൻ സമ്മതിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.എന്നാൽ രണ്ടു പ്രധാന വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ ഇത് സാധ്യമാവു.ഡെയ്‌ലി മിററിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് 2024 വരെ നിലവിലെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടുകയും അടുത്ത സീസണിൽ ക്ലബിനായി കളിക്കാൻ തിരികെ വരികയും വേണം.ഒരു വർഷത്തേക്ക് ലോണിൽ താൽക്കാലികമായി പോർച്ചുഗീസ് വിടാൻ മാത്രമേ ക്ലബ് പോർച്ചുഗീസ് താരത്തെ അനുവദിക്കൂ.

37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡ യോജിച്ച ക്ലബ്ബിനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. ചെൽസിയും ,ബയേണും ,പിഎസ്ജി യും താരത്തെ സൈൻ ചെയ്യാനുള്ള അവസരം നിരസിച്ചു. 37 കാരനേ സൈൻ ചെയ്യാനുള്ള അവസരവുമായി ഏറ്റവും ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ക്ലബ് നിലവിൽ അത്‌ലറ്റിക്കോ മാഡ്രിഡാണ്, ഡീഗോ സിമിയോണിയുടെ കീഴിൽ കളിക്കാൻ റൊണാൾഡോ വലിയ ശമ്പളം വെട്ടിക്കുറയ്ക്കാൻ പോലും തയ്യാറായിരുന്നു.