❝⚫🔴എ.സി മിലാനെതിരെയുള്ള🔥⚽ഗോളോട് കൂടി ഐവറികോസ്റ്റിൽ നിന്നും🔴⚡ചെങ്കോട്ടയിലെത്തിയ 1⃣8⃣ കാരൻ റെക്കോർഡ്✍️🔥ബുക്കിൽ ഇടം നേടി ❞

യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന എസി മിലാനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പകരകകരനായി എത്തിയ കൗമാര താരം അമദ് ഡിയല്ലോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ജനുവരിയിൽ 37 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ഇടപാടിൽ അറ്റലാന്റയിൽ നിന്നാണ് ഡിയല്ലോ റെഡ് ഡെവിൾസിൽ എത്തിയത്.എ സി മിലാനെതിരെ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ യൂണൈറ്റഡിനായി തന്റെ ആദ്യ ഗോൾ നേടാനും കൗമാര താരത്തിനായി .

യുവതാരം അമാദ് ഡിയല്ലോ ക്ലബ്ബിനായി തന്റെ ആദ്യത്തെ പ്രൊഫഷണൽ ഗോൾടെ ചരിത്രം സൃഷ്ടിച്ചു 18 വയസുകാരൻ ബെഞ്ചിൽ നിന്ന് ഇറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ഗോൾ നേടി യുണൈറ്റഡിന്റെ യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ്കാരൻ അല്ലാത്ത ഗോൾ സ്‌കോററായി മാറി. ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള യുവാക്കളിൽ ഒരാളാണ് അമാദ് ഡിയല്ലോ, ഇറ്റാലിയൻ ഭീമൻമാരായ എസി മിലാനെതിരെ തന്റെ മികവ് കാണിച്ചു കൊടുത്തു. പതിനെട്ടുകാരൻ ഐവോറിയാൻ പകുതിസമയത്ത് ആന്റണി മാർഷിയലിനു പകരക്കാരനായാണ് മൈതാനത്തിറങ്ങിയത്.

18 വയസും 243 ദിവസവും പ്രായമുള്ള ഡിയല്ലോ യൂറോപ്പിലെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി തന്റെ ആദ്യ ഗോൾ നേടിയത്.കഴിഞ്ഞ മാസം റയൽ സോസിഡാഡിനെതിരെയായിരുന്നു യുവ താരത്തിന്റെ അരങ്ങേറ്റം .റെഡ് ഡെവിൾസിനായുള്ള മൂന്നാം മത്സരത്തിലാണ് ഐവോറിയൻ ആദ്യ ഗോൾ നേടിയത്.

യൂറോപ്യൻ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് മേസൺ ഗ്രീൻവുഡ്, 17 വയസ്സും 353 ദിവസവും പ്രായമുള്ളപ്പോളാണ് താരം അസ്താനയ്‌ക്കെതിരെ ഗോൾ നേടുന്നത്.18 വയസും 177 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ മാർക്കസ് റാഷ്‌ഫോർഡ് നേട്ടമാണ് ഗ്രീൻവുഡ്‌ മറികടന്നത്.നാലാം സ്ഥാനത്താണ് അമദ് ഡിയല്ലോയുടെ സ്ഥാനം.

മിലാനെതിരെ അമദ് ഡിയല്ലോയുടെ ഗോളിൽ മുന്നിലെത്തിയ യുണൈറ്റഡിനെ അവസാന മിനുട്ടിൽ സൈമൺ കെജർ നേടിയ ഗോളിൽ സമനില പിടിച്ചു.മിലാന് നിർണായക എവേ ഗോൾ നേടാനുമായി.മാൻ യുണൈറ്റഡിൽ ചേരുന്നതിന് മുമ്പ്, ഡിയല്ലോ അറ്റലാന്റയ്ക്കായി അഞ്ച് സീനിയർ മത്സരങ്ങളിൽ പങ്കെടുക്കുകയും 2019 ൽ തന്റെ കന്നി പ്രൊഫഷണൽ ഗോൾ നേടിയതിന് ശേഷം സെറി എയുടെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഫ്രിക്കൻ ഗോൾ സ്‌കോററായി മാറുകയും ചെയ്തു.