❛❛ബ്രസീലിയൻ സ്‌ട്രൈക്കറെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡും❜❜ |Richalison

സ്പാനിഷ് പ്രസിദ്ധീകരണമായ SPORT ന്റെ റിപ്പോർട്ട് അനുസരിച്ച്, സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടൺ ഫോർവേഡ് റിചാലിസണെ സ്വന്തമാക്കാനായി ശ്രമം നടത്തും. മുൻ ടോഫിസ് ബോസ് കാർലോസ് ആൻസെലോട്ടി ബ്രസീലിയനുമായി വീണ്ടും ഒരുമിക്കാനുള്ള ശ്രമത്തിലാണ്.

ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ആക്രമണകാരികളിൽ ഒരാളാണ് റിച്ചാർലിസൺ. 2018 ജൂലൈയിൽ വാറ്റ്‌ഫോർഡിൽ നിന്ന് എവർട്ടനിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് ശേഷം ബ്രസീലിയൻ ഇന്റർനാഷണൽ തന്റെ ഗെയിം ഉയർന്ന നിലവാരത്തിൽ എത്തിക്കുകയും ചെയ്തു . എന്നാൽ പരിക്കും മോശം ഫോമും 24-കാരന്റെ നിലവിലെ സീസണിലെ പ്രകടനത്തെ ബാധിച്ചു. ഈ സീസണിൽ എവർട്ടനായി 23 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ കാർലോ ആൻസലോട്ടി എവർട്ടൺ ഹോട്ട് സീറ്റിൽ നിന്നും സാന്റിയാഗോ ബെർണബ്യൂവിലെ സീറ്റുമായി മാറ്റിയതിന് ശേഷം റയൽ മാഡ്രിഡ് റിച്ചാർലിസണിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.ഇറ്റാലിയൻ തന്ത്രജ്ഞൻ ബ്രസീലിയൻ ഫോർവേഡുമായി വീണ്ടും ഒന്നിക്കാനുള്ള ആവേശത്തിലാണ്. റയലിൽ ഈഡൻ ഹസാർടിന് പകരക്കാരനാകാൻ റിച്ചാർലിസൺ ഒരു മികച്ച ഓപ്ഷനാണ്.

കവാനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ൻ സാഹചര്യത്തിലാണ് ബ്രസീലിയൻ താരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്പര്യം പ്രകടിപ്പിച്ചത്.റെഡ് ഡെവിൾസ് വേനൽക്കാലത്ത് ആന്റണി മാർഷലിനെ വിൽക്കും. പ്രീമിയർ ലീഗ് വമ്പന്മാർ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഓൾഡ് ട്രാഫോർഡ് വിട്ടേക്കും. ഇതെല്ലം പരിഗണിക്കുമ്പോൾ റിചാലിസൺ ഓൾഡ് ട്രാഫൊർഡിൽ നല്ലൊരു സൈനിങ്‌ ആയിരിക്കും.

ട്രാൻസ്‌ഫർമാർക്ക് 50 മില്യൺ യൂറോ വിലമതിക്കുന്ന റിച്ചാർലിസൺ 2018 ലാണ് എവർട്ടണിൽ ചെറുനന്ത.ടോഫിസിനായി 142 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളും 12 അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബ്രസീലിനായി 34 മത്സരങ്ങൾ നേടിയ അദ്ദേഹം 13 ഗോളുകളും നേടിയിട്ടുണ്ട്.