❝തകർപ്പൻ🔥⚽ജയത്തോടെ ആഴ്സണലും👊ലെസ്റ്ററും ; 🔴🚩മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം⚡👌സ്ഥാനം നിലനിർത്തി; തോൽവിയുമായി 💔🤦‍♂️പിഎസ്ജി❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി.ഒരുപാട് അവസരങ്ങൾ യുണൈറ്റഡ് നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഒരു സെൽഫ് ഗോളാണ് യുണൈറ്റഡിന് വിജയം നൽകിയത്. ആദ്യ പകുതിയിൽ ഗോൾ നേടാൻ സ്‌ട്രൈക്കർ റാഷ്‌ഫോർഡിനു അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.രണ്ടാം പകുതിയിൽ 53ആം മിനുട്ടിലാണ് യുണൈറ്റഡ് ഗോൾ വന്നത്. ഒരു സെൽഫ് ഗോളായിരുന്നു. ബ്രൂണൊ ഫെർണാണ്ടസിന്റെ കോർണറിൽ നിന്ന് മക്ടോമിനി ഫ്ലിക് ചെയ്ത ബോൾ വെസ്റ്റ് ഹാം ഡിഫൻഡർ ഡൗസന്റെ തലയിൽ തട്ടി വലയിലേക്ക് കയറുക ആയിരുന്നു. ലീഡ് വർധിക്കാൻ യുണൈറ്റഡ് ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ ഫബിയാൻസ്കി വിലങ്ങു തടിയായി നിന്നു. മത്സരത്തിൽ രണ്ട് തവണ ഗ്രീൻവുഡിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആഴ്‌സണൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി .ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് മത്സരത്തിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ആഴ്‌സണൽ ജയം സ്വന്തമാക്കിയത്. തോൽവിയോടെ ടോട്ടൻഹാമിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക്ക് മങ്ങലേറ്റു. 33 ആം മിനുട്ടിൽ ലൂക്കസിന്റെ പാസിൽ നിന്നും അര്ജന്റീന ഫോർവേഡ് എറിക് ലമേല ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു.എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തോട്ടമുൻപ് തന്നെ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ ആഴ്‌സണലിൽ എത്തിയ മാർട്ടിൻ ഓഡെഗാർഡ് സമനില ഗോൾ നേടി.

തുടർന്ന് രണ്ടാം പകുതിയിൽ പെനാൽറ്റി ബോക്സിൽ ആഴ്‌സണൽ താരം ലാകസറ്റെയെ ടോട്ടൻഹാം താരം സാഞ്ചസ് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ലാകസറ്റെ ആഴ്‌സണലിന് ജയം നേടികൊടുക്കുകയായിരുന്നു. തുടർന്ന് എട്ട് മിനുറ്റിനിടെ രണ്ട് മഞ്ഞ കാർഡ് കണ്ട് ലാമേല പുറത്തുപോയതോടെ ടോട്ടൻഹാം 10 പേരായി ചുരുങ്ങുകയും ചെയ്തു. 10 പേരായി ചുരുങ്ങിയിട്ടും സമനില ഗോളിന് വേണ്ടി പരിശ്രമിച്ച ടോട്ടൻഹാം ഹാരി കെയ്‌നിലൂടെ ആഴ്‌സണൽ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് അവർക്ക് തിരിച്ചടിയായി.


മറ്റൊരു മത്സരത്തിൽ സ്ട്രൈക്കർ ഇഹെനാചോയുടെ ഹാട്രിക്ക് പിൻബലത്തിൽ ലെസ്റ്റർ ഷെഫീൽഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി .39, 69, 78 മിനുട്ടുകളിൽ ആയിരുന്നു ഇഹെനാചോയുടെ ഹാട്രിക്ക്.64 ആം മിനുട്ടിൽ അയോസെ പെരസ് ആണ് ലെസ്റ്ററിന്റെ മറ്റൊരു സ്കോറർ.80 ആം മിനുട്ടിൽ ഒരു സെൽഫ് ഗോളും ലെസ്റ്ററിന് ലഭിച്ചു. മറ്റൊരു മത്സരത്തിൽ ബ്രൈറ്റൻ ഒന്നിനെതിരെ രണ്ട് ഗോളുവുകൾക്ക് സതാംപ്ടനെ പരാജയപ്പെടുത്തി. 30 മത്സരങ്ങളിൽ നിന്നും 71 പോയിന്റുമായി സിറ്റിയാണ് പോയിന്റ് നിലയിൽ ഒന്നാമതായി നിൽക്കുന്നത് . 29 മത്സരങ്ങളിൽ നിന്നും യുണൈറ്റഡിന് 57 ഉം ,ലെസ്റ്ററിനു 56 പോയിന്റുമാണുള്ളത്.51 പോയിന്റുമായി ചെൽസിയാണ് നാലാമത്.


ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലില്ലിയെ മറികടന്നു ഒന്നാമതെത്താനുള്ള അവസരം കളഞ്ഞു കുളിച്ച പിഎസ്ജി .ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ നാന്റെസിനോട് തോൽവി വഴങ്ങിയതാണ് പിഎസ്ജി ക്ക് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട്ഗോളുകൾക്കായിരുന്നു സന്ദർശകരുടെ വിജയം. 42 ആം മിനുട്ടിൽ ഡ്രാക്‌സലറുടെ ഗോളിൽ മുന്നിലെത്തിയ പാരിസിനെ രണ്ടാം പകുതിയിൽ കൊലോയും , സൈമണും നേടിയ ഗോളുകൾക്ക് വിജയം പിടിച്ചെടുക്കുകയായിരുന്നു. ലില്ലിയെ മൊണോക്കോ സമനിലയിൽ പിടിച്ചതോടെ ഗോൾ ശരാശരിയിൽ മുന്നിലെത്താനുള്ള അവസരമാണ് പാരിസിന് നഷ്ടമായത്.