❝ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ; ബാഴ്സലോണ ,യുവന്റസ് , പിഎസ്ജി , എസി മിലാനും ജയം ; ബയേണിന് സമനില ❞

പ്രീ സീസണിൽ ഗംഭീര വിജയം നേടി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ ജിറോണയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണക്കായി അരങ്ങേറ്റം നടത്തിയ പുതിയ സൈനിംഗ് മെംഫിസ് ഡിപായ് ആദ്യ ഗോൾ നേടുകയും ചെയ്തു.ആദ്യ പകുതിയിൽ പിക്വെയും റെയ് മിനാഹും ആണ് ബാഴ്‌സക്കായി ഗോൾ നേടിയത്. 21 ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു പികെയുടെ ഗോൾ. പിന്നാലെ 24ആം മിനുട്ടിൽ റെയ് മിനാജ് ഗോൾ നേടി. താരം കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സക്കായി ഹാട്രിക്ക് നേടിയിരുന്നു. മിനാജ് പക്ഷ കളിക്കിടയിൽ തലക്ക് പരിക്കേറ്റ പുറത്തു പോയി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് പെനാൽറ്റിയിൽ നിന്നും ജിറോണ ഒരു ഗോൾ മടക്കി. പകരക്കാരനായി ഇറങ്ങിയ ഡിപായ് പെനാൽറ്റിയിൽ നിന്നും ബാഴ്സയുടെ മൂന്നാമത്തെ ഗോൾ നേടി.ജൂലൈ 31ന് സ്റ്റുട്ഗടിന് എതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

സോൾഷ്യർ യൂണൈറ്റഡുമായി കരാർ പുതുക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ക്യൂ പി എർ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.മൂന്നാം മിനുട്ടിൽ ലിംഗർഡിലൂടെ ലീഡ് എടുക്കാൻ മാഞ്ചസ്റ്റർ യൂണിറ്റഡിനായി. പെലസ്ട്രിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ലിംഗാർഡിന്റെ ഗോൾ.ഏഴാം മിനുട്ടിൽ ഓസ്റ്റിന്റെ ഹെഡറിൽ ക്യൂ പി എർ സമനില നേടി.53, 59 മിനുറ്റുകളിൽ ഡൈക്‌സും 58ആം മിനുട്ടിൽ ഒടുബാഹോയും ക്യൂ പി എർ ഗോളുകൾ നേടി. യുണൈറ്റഡ് പൊരുതി നോക്കിയെങ്കിലും ഒരു ഗോൾ മാത്രമാണ് മടക്കാനായത്.എലാംഗയാണ് യുണൈറ്റഡിന്റെ ഗോൾ നേടിയത് . ബുധനാഴ്ച ബ്രെൻറ്ഫോഡിനെതിരെ ആണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

മറ്റൊരു മത്സരത്തിൽ യുവന്റസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സെസെനയെ പരാജയപ്പെടുത്തി. കോണി ഡി വിന്റർ (5 ‘) വെസ്റ്റൺ മക്കെന്നി (34’) മാറ്റിയാസ് സോൾ മാൽവാനോ (66 ‘) എന്നിവർ യുവന്റസിനായി ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റ്യൻ ഷ്പെണ്ടി (36 ‘) സെസെനയുടെ ആശ്വാസ ഗോൾ നേടി. പ്രീ സീസണിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യും വിജയം നേടി. ക്ലബ്ബിന്റെ പുതിയ സൈനിങ്‌ അക്രഫ് ഹക്കിമി (62 ‘) നേടിയ ഏക ഗോളിൽ ഓർലിയൻസ് ആണ് പിഎ സ്ജി പരാജയപ്പെടുത്തിയത്.

പ്രീ സീസണിൽ എസി മിലാൻ തകർപ്പൻ ജയം നേടി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മോഡണയെ പരാജയപ്പെടുത്തി.ബ്രാഹിം ഡിയാസ് (2 ‘) റാഫേൽ ലിയോ (5’) ഫിക്കായോ ടോമോറി (9 ‘) റേഡ് ക്രൂണിക് (18’) തിയോ ഹെർണാണ്ടസ് (43 ‘) എന്നിവരാണ് മിലാണ് വേണ്ടി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും അയാക്‌സും സമനിലയിൽ പിരിഞ്ഞു .ഇരു ടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. എറിക് മാക്സിം ചൗപോ മോട്ടിങ് ,നിയാൻ‌സ കൊവാസി എന്നിവർ ബയേണിന് വേണ്ടിയും സക്കറിയ ലാബ്യാദ് (10 ‘) വിക്ടർ ജെൻസൻ (50’) എന്നിവർ അയാക്സിന് വേണ്ടിയും ഗോൾ നേടി.