പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാമത്തെ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് . ഇന്നലെ നടന്ന എവേ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് കീഴടക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാമത്തെ ജയമാണിത്.

ജേഡൻ സാഞ്ചോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയ ഗോൾ നേടിയത്. സാഞ്ചോയാണ് യുണൈറ്റഡിനായി വിജയ ​ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ മൂന്നാം മത്സരത്തിലും ബെഞ്ചിൽ ഇരുന്നു.23 ആം മിനുട്ടിൽ റാഷ്‌ഫോഡിന്റെ പാസിൽ നിന്നുമാണ് സച്ചോ യുണൈറ്റഡിന്റെ ഗോൾ നേടിയത്. ഗോൾ വീണതിന് ശേഷം പ്രതിരോധത്തിലൂന്നിയ കളിയാണ് യുണൈറ്റഡിന്റെ ഭാ​ഗത്ത് നിന്നു വന്നത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ചെറിയ നീക്കങ്ങൾ നടത്തിയെങ്കിലും ​ഗോൾ നേടാൻ മാത്രം സാധിച്ചില്ല.വിജയത്തോടെ പ്രീമിയർ ലീ​ഗ് പോയിന്റ് പട്ടികയിൽ അ‍ഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ യുണൈറ്റഡിന് സാധിച്ചു.. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം ഞായറാഴ്ച നടക്കും.ലീ​ഗിൽ ഇതുവരെ തോൽവിയറിയാത്ത ആഴ്സനലാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Rate this post