❝ക്ലബ് വിടാനൊരുങ്ങുന്ന ഇംഗ്ലീഷ് സൂപ്പർ സ്‌ട്രൈക്കർക്ക് പിന്നാലെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും❞

ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ ഒരുങ്ങുന്ന ടോട്ടൻഹാം ഹോട്സ്പർ സ്‌ട്രൈക്കർ ഹാരി കെയ്‌നിനു പിന്നാലെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും. ഇംഗ്ലണ്ടിൽ നിന്നുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് സ്‌ട്രൈക്കർ സ്പർസ് വിടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഈ സീസണിൽ മിക്ക്യാത്ത ഫോമിലുള്ള കെയ്ൻ നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ 22 ഗോളുമായി ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാമതാണ് ,കൂടാതെ 13 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.ഇതുവരെ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണാണ് കെയ്ൻ ആസ്വദിക്കുന്നത്.

വ്യകതിരപരമായി കെയ്ൻ മികച്ച പ്രകടനം നടത്തുമ്പോഴും ടോട്ടൻഹാമിന്‌ കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തത് താരത്തിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ഈ കാരണങ്ങൾ എല്ലാം മുൻനിർത്തിയാണ് 27 കാരൻ സ്പര്സിനു മുന്നിൽ ക്ലബ് വിടാനുള്ള അഭ്യർത്ഥന നൽകിയത്.
റയൽ മാഡ്രിഡ്, ബാഴ്‌സലോണ, പിഎസ്ജി തുടങ്ങി യൂറോപ്പിലെ എല്ലാ വലിയ ക്ലബ്ബുകളും കെയ്നിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് ബിഗ് ത്രീ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽ‌സി,മാഞ്ചസ്റ്റർ സിറ്റി എന്നിവർ താരത്തെ പ്രീമിയർ ലീഗിന് പുത് വിടാൻ താല്പര്യപെടുന്നില്ല.ഈ മൂന്നു ക്ലബ്ബുകൾക്കും നിലവാരമുള്ള ഗോൾ സ്‌കോറർ അടുത്ത സീസണിൽ അത്യാവശ്യമായിരിക്കുകയാണ്.


ക്യാഷ് + പ്ലയെർ ഓപ്‌ഷനിൽ സ്‌ട്രൈക്കർ സ്വന്തമാക്കാൻ ശ്രമവും മൂന്നു ക്ലബ്ബുകളും നടത്തുന്നു.ആന്റണി മാർഷൽ അല്ലെങ്കിൽ ലോണിലുള്ള ജെസ്സി ലിംഗാർഡ് എന്നിവരെ കൈമാറ്റം ചെയ്യാൻ മാഞ്ചെസ്റ്ററും ഗബ്രിയേൽ ജീസസിനെ കൈമാറ്റം ചെയ്യാൻ സിറ്റിയും ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും ഉണ്ട്. ഈ സീസൺ തുടക്കം മുതൽ കെയ്‌നിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടങ്ങിയിരുന്നു . നിലവിലെ സാഹചര്യത്തിൽ ഉറുഗ്വേണ് സ്‌ട്രൈക്കർ എഡിസൺ കവാനി ഒരു വര്ഷം കൂടി കരാർ പുതുക്കിയതോടെ വലിയ വില കൊടുത്ത് 27 കാരനെ യുണൈറ്റഡ് ടീമിലെത്തിക്കുമോ എന്നത് സംശയത്തിലാണ്. ഡോർട്മുണ്ടിൽ നിന്നും സാഞ്ചോയെയും റയൽ മാഡ്രിഡിൽ നിന്നും വരാനെയും അവർ ലക്ഷ്യമിടുന്നുണ്ട്.

ഈ സീസണിൽ വൻ തുകക്ക് ടീമിലെത്തിച്ച ജർമൻ സ്‌ട്രൈക്കർ ടിമോ വെർണർ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് മറ്റൊരു സ്‌ട്രൈക്കറിലേക്ക് ചെൽസി ശ്രദ്ധ തിരിക്കുന്നത്. ഡോർട്മുണ്ട് സൂപ്പർ താരം ഹാലാണ്ടിൽ ബ്ലൂസ് തലപര്യം ഉണ്ടെങ്കിലും പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള താരത്തെ കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ചെൽസിയ കെയ്‌നിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട്. ഈ സീസണിൽ ക്ലബ് വിടുന്ന അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് ഒരു പകരക്കാരനെ സിറ്റി തേടുകയാണ്. പരിക്ക് മൂല ജീസസും ,അഗ്യൂറോയും ഇല്ലാതെയാണ് സിറ്റി ഈ സീസണായിൽ കൂടുതൽ മത്സരവും കളിച്ചിരുന്നത്. അതിനാൽ അടുത്ത സീസണിൽ കിരീട നിലനിർത്തണമെങ്കിൽ മികച്ചൊരു സ്‌ട്രൈക്കർ ടീമിൽ കൂടിയേ തീരു.