❝യുണൈറ്റഡ്💔പുറത്ത് ,💙ചെൽസി😍✌️സെമിയിൽ ; ഒന്നാം
സ്ഥാനം💪🔥തിരിച്ചു പിടിച്ച് പിഎസ്ജി ; അവശ്വസനീയമായ🔴👌
തിരിച്ചു വരവുമായി ആഴ്‌സണൽ ❞

മാഞ്ചസ്റ്റർ യുണൈറ്റഡിന് എഫ് എ കപ്പിൽ നിരാശ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. യുണൈറ്റഡ് മധ്യനിര താരം ഫ്രെഡ് 24ആം മിനുട്ടിൽ ഗോൾ കീപ്പർക്ക് കൊടുത്ത പാസ് കീപ്പറിൽ എത്തും മുമ്പെ സ്വന്തമാക്കി ഇഹെനാചോ ലെസ്റ്ററിനായി ആദ്യ ഗോൾ നേടി.38ആം മിനുട്ടിൽ പോൾ പോഗ്ബ നൽകിയ പാസിൽ നിന്ന് മേസൺ ഗ്രീൻവുഡ് ആണ് യുണൈറ്റഡിന് സമനില ഗോൾ നൽകിയത്.52ആം മിനുട്ടിൽ ടൈലമെൻസ് ലെസ്റ്ററിന് വീണ്ടും ലീഡ് നൽകി. മധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി വന്ന് ഒരു നല്ല സ്ട്രൈക്കിലൂടെ ആണ് ടൈലമൻസ് ഗോൾ നേടിയത്.ഇതിനിടയിൽ ഫ്രീകിക്കിൽ നിന്ന് ലെസ്റ്റർ മൂന്നാം ഗോൾ നേടുകയും ചെയ്തു. ആൾബ്രൈറ്റന്റെ ഫ്രീകിക്കിൽ നിന്ന് ഇഹെനാചോ ആണ് വീണ്ടും ഗോൾ നേടിയത്.സെമിയിൽ സൗതപ്ടണെ ആകും ലെസ്റ്റർ നേരിടുക.

ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്.എ കപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. തോമസ് ടൂഹൽ പരിശീലകനായി ചുമതലയേറ്റത് മുതൽ 14 മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി തോൽവിയറിഞ്ഞിട്ടില്ല. മത്സരത്തിന്റെ തുടക്കത്തിൽ ചെൽസിയുടെ മുന്നേറ്റമാണ് മത്സരത്തിൽ കണ്ടത്. എന്നാൽ ചെൽസിക്ക് ആദ്യ പകുതിയിൽ സെൽഫ് ഗോളിൽ ലഭിച്ച ഗോൾ മാത്രമാണ് നേടാനായത്. ചെൽസി പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ഷോട്ട് ഷെഫീൽഡ് യുണൈറ്റഡ് താരം നോർവുഡിന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സീയെച്ചിന്റെ ഗോളിലൂടെ മത്സരത്തിൽ ചെൽസി രണ്ടാമത്തെ ഗോളും നേടിയ എഫ്.എ കപ്പ് സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ ആഴ്‌സണൽ സമനില പിടിച്ചു. ഇന്നലെ വെസ്റ്റ് ഹാമിനെ എവേ ഗ്രൗണ്ടിൽ നേരിട്ട ആഴ്സണൽ 32 മിനുട്ട് കഴിയുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പിറകിലായിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 3-3 എന്ന സമനില പിടിക്കാൻ ഇന്ന് അർട്ടേറ്റയുടെ ആഴ്സണലിനായി.മത്സരം ആരംഭിച്ച് 15ആം മിനുട്ടിൽ ലിംഗാർഡിലൂടെയും ,17 ആം മിനുട്ടിൽ ലിംഗാർഡിന്റെ പാസിൽ നിന്നും ബൊവെനും, 32 ആം മിനുട്ടിൽ അന്റോണിയോയുടെ പാസിൽ നിന്ന് സൗചകും ആണ് ഗോളുകൾ നേടിയത്.38ആം മിനുട്ടിൽ സൗചകിന്റെ സെൽഫ് ഗോൾ ആഴ്സണലിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.61ആം മിനുട്ടിൽ ഡൗസന്റെ സെൽഫ് ഗോൾ സ്കോർ 3-2 ആക്കി.പെപെയുടെ പാസിൽ നിന്ന് 82ആം മിനുട്ടിൽ ലകസെറ്റ് സമനില ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ടോട്ടൻഹാം പോയിന്റ് ടേബിളിൽ ലിവർപൂളിലെ മറികടന്നു ആറാം സ്ഥാനത്തെത്തി.29-ാം മിനിറ്റിൽ സ്‌ട്രൈക്കർ കാർലോസ് വിനീഷ്യസും 68 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഹാരി കെയ്നുമാണ് ടോട്ടൻഹാമിന്റെ ഗോളുകൾ നേടിയത്.

ഫ്രഞ്ച് ലീഗിൽ കരുത്തരായ ലിയോണിനെ തകർത്ത് പിഎസ്ജി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു പാരീസിന്റെ ജയം. സൂപ്പർ താരം കൈലിയൻ എംബപ്പേയുടെ ഇരട്ട ഗോളിന്റെ മികവിലാണ് പിഎസ്ജി യുടെ ജയം. ഇതോടെ ലിഗ് 1 ൽ 100 ​​ഗോളുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബപ്പേ മാറി. 15 ,52 ആം മിനുട്ടിൽ എംബപ്പേ ,32 ആം മിനുട്ടിൽ ഡാനിലോ, 47 ആം മിനുട്ടിൽ ഡിമരിയ എന്നിവർ പിഎസ്ജിക്കായി ഗോളുകൾ നേടി.ഇസ്‌ലാം സ്ലിമാനി, മാക്‌സ്‌വെൽ കോർനെറ്റ് എന്നിവർ ലോയോണിന്റെ ഗോളുകൾ നേടി.

പരിക്കിനെ തുടന്ന് ആറ് ആഴ്ചത്തെ വിശ്രമത്തിനു ശേഷം നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചു വന്നു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ലേ ഹോം ഗ്രൗണ്ടിൽ 18 ആം സ്ഥാനക്കാരായ നിംസിനോട് പരാജയപ്പെട്ടതാണ് പിഎസ്ജി ക്ക് ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത് എത്താൻ സാധിച്ചത്. ഇരു ടീമുകൾക്കും 30 മത്സരങ്ങളിൽ നിന്നും 63 പോയിന്റാണുള്ളത്. 60 പോയിന്റുമായി ലിയോൺ മൂന്നമതാണ്. 59 പോയിന്റുമായി മോണൊക്കെ നാലാമതും.