❝സിറ്റിക്കെതിരെയുള്ള തകർപ്പൻ⚽🚩ജയത്തോടെ ✍️🤩 അപൂർവ നേട്ടം സ്വന്തമാക്കി👔😍സോൽസ്‌ഷെർ ❞

ഇന്നലെ ആവേശകരമായ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗിലെ 21 മത്സരങ്ങൾ നീണ്ട വിജയകുതിപ്പിന് തടയിടാൻ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയത്തോടെ സിറ്റിയുമായുള്ള പോയിന്റ് വ്യത്യസം കുറക്കാനും യൂണൈറ്റഡിനായി. മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നാർ സോൾസ്‌ജെയറിനെ സംബന്ധിച്ചിടത്തോളം ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മത്സരത്തിലും ഗോൾ രഹിത സമനില വഴങ്ങിയ റെഡ് ഡെവിൾസ് എതിരാളികളുടെ ഗ്രൗണ്ടിലെ മികച്ച ഫോം തുടരുകയും ചെയ്തു.

ഇന്നലത്തെ ജയത്തോടെ സോൾസ്‌ജെയർ പുതിയ റെക്കോർഡും സ്വന്തമാക്കി.എത്തിഹാദിൽ ഗാർഡിയോളയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് തവണ വിജയിച്ച ആദ്യ മാനേജർ എന്ന റെക്കോർഡ് ഒലെ സ്വന്തം പേരിലാക്കി. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ ആന്റണി മാർഷലിനെ ഗബ്രിയേൽ ജീസസ് പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ മത്സരത്തിൽ യുണൈറ്റഡിന് ആധിപത്യം നൽകി.ലീഡ് വർധിപ്പിക്കാൻ യുണൈറ്റഡിന് കൂടുതൽ അവസരം ലഭിച്ചെങ്കിലും ഗോളയില്ല.രണ്ടാം പകുതിൽ ലുക്ക് ഷാ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടി.

വിജയത്തോടെ മാൻ സിറ്റിയുടെ എല്ലാ മത്സരങ്ങളിലും ഉള്ള 28 മത്സരങ്ങളുടെ വിജയകുതിപ്പവസാനിപ്പിക്കാൻ യൂണൈറ്റഡിനായി. നവംബറിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരെയാണ് ഗ്വാർഡിയോളയുടെ സിറ്റി അവസാനമായി പരാജയം നേരിട്ടത്.ഗാർഡിയോളയ്‌ക്കെതിരായ മാനേജർ എന്ന നിലയിൽ സോൽസ്‌ജെയറിനു മികച്ച റെക്കോർഡാണുള്ളത്. ഗാർഡിയോളയ്‌ക്കെതിരെ നാലു വിജയങ്ങൾ നേടിയ ഒലെ മൂന്നു തോൽവികളും നേരിട്ടു.

കഴിഞ്ഞ സീസണിൽ രണ്ടു തവണ യുണൈറ്റഡ് സിറ്റിയെ എത്തിഹാദിൽ പരാജയപെടുത്തിയിട്ടുണ്ട് പ്രീമിയർ ലീഗിലും കാരാബാവോ കപ്പ് സെമി ഫൈനലിലെ ആദ്യ പാദത്തിലും. ഇ സീസണിൽ എവേ മത്സരങ്ങളിൽ മികവ് പുലർത്തുന്ന യുണൈറ്റഡ് 15 മത്സരങ്ങളിൽ നിന്നും 33 പോയിന്റ് നേടിയപ്പോൾ ,13 ഹോം മത്സരങ്ങളിൽ നിന്നും 21 പോയിന്റാണ് നേടാനായത്. 28 കളികളിൽ നിന്ന് 65 പോയിന്റുമായി സിറ്റി തന്നെയാണ് ലീഗിൽ ഒന്നാമതായി നിൽക്കുന്നത്. സിറ്റിയുമായി യുണൈറ്റഡിന് 11 പോയിന്റ് വ്യത്യാസമാണുള്ളത്.