❝ ചാമ്പ്യന്മാർ 💙💥 ഭിത്തിയിൽ, കണക്ക് തീർത്തു
💪🔥 ചെൽസി ജയിക്കാനാവാതെ ❤️☹️ യുനൈറ്റഡ് ❞

കഴിഞ്ഞ ദിവസം എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി ലെസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി. അതെ സമയം ചെൽസിയോട് തോറ്റതോടെ ലെസ്റ്റർ സിറ്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാളെ നടക്കുന്ന ബേൺലി ലിവർപൂൾ മത്സരത്തിൽ ലിവർപൂൾ ജയിച്ചാൽ ലെസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചത്. രണ്ട് തവണ ചെൽസി ലെസ്റ്റർ ഗോൾ വല കുലുക്കിയെങ്കിലും രണ്ട് തവണയും വെർണറുടെ ഗോൾ ‘വാർ’ നിഷേധിച്ചു. കൂടാതെ പെനാൽറ്റിക്ക് വേണ്ടിയുള്ള ചെൽസിയുടെ അപ്പീൽ റഫറി നിഷേധിക്കുകയും ചെയ്തു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രതിരോധ താരം റൂഡിഗറിന്റെ ഗോളിൽ ചെൽസി മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് ലെസ്റ്റർ പെനാൽറ്റി ബോക്സിൽ വെർണറിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച ഗോളാക്കി ജോർഗീനോ ചെൽസിയുടെ ലീഡ് ഉയർത്തുകയും ചെയ്തു. എന്നാൽ ചെൽസി താരം കോവസിച്ചിന്റെ പിഴവിൽ നിന്ന് ലെസ്റ്റർ താരം ഇഹിനാചോ ഒരു ഗോൾ മടക്കിയെങ്കിലും തുടർന്ന് സമനില ഗോൾ നേടാൻ ലെസ്റ്ററിനായില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കാലിടറി. ഇന്നലെ പ്രീമിയർ ലീഗിൽ ബ്രൈറ്റണെ നേരിട്ട സിറ്റി രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം ആണ് പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്രൈറ്റനിന്റെ ജയം. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ ഹെഡറിലൂടെ ഗുണ്ടോഗൻ സിറ്റിയുടെ ഗോൾ പട്ടിക തുറന്നു.9ആം മിനുട്ടിൽ സിറ്റിയുടെ ഡിഫൻഡർ കാൻസെലോ ചുവപ്പ് വാങ്ങി പുറത്തു പോയി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫോഡന്റെ ഗോളിൽ സിറ്റി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു ബ്രൈറ്റന്റെ തിരിച്ചടി.

50ആം മിനുട്ടിൽ ട്രൊസാഡിന്റെ ഗോളാണ് കളി മാറ്റിയത്.റോഡ്രിയുടെ ഒരു മിസ്പാസ് കൈക്കലാക്കി കുതിച്ച ട്രോസാഡ് സിറ്റി ഡിഫൻസിനെ ആകെ നിലംപരിശാക്കി കൊണ്ടാണ് പന്ത് വലയിൽ എത്തിച്ചത്. ഇതിനു പിന്നാലെ 72ആം മിനുട്ടിൽ വെബ്സ്റ്ററിന്റെ ഹെഡർ ബ്രൈറ്റണ് സമനില നൽകി. 76ആം മിനുട്ടിൽ ബേർൺ തന്റെ ആദ്യ ഗോളിലൂടെ ബ്രൈറ്റണ് ലീഡും നൽകി. നീണ്ട കാലത്തിനു ശേഷം ഗ്യാലറിയിൽ മടങ്ങി എത്തിയ ബ്രൈറ്റൺ ആരാധകർക്ക് ഒരു വിരുന്ന് തന്നെയായി ഇന്നലത്തെ മത്സരം.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓൾഡ്ട്രാഫോർഡിലേക്ക് ഒരു വർഷത്തിനു ശേഷം തിരികെ വന്ന മത്സരത്തിൽ സമനില. ഇന്നലെ നടനാണ് മത്സരത്തിൽ ഫുൾഹാമാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി. മത്സരം തുടങ്ങി 15 ആം മിനുട്ടിൽ തന്നെ യുണൈറ്റഡ് മുന്നിലെത്തി.40 വാരയോളം അകലെ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചിൽ നിന്നാണ് കവാനി ഗോൾ നേടിയത്.കവാനിയുടെ സീസണിലെ പത്താമത്തെ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. ഇതിനു ശേഷം ആദ്യ പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ രണ്ട് നല്ല ഷോട്ടുകൾ പിറന്നെങ്കിലും രണ്ടും ഗോളായില്ല.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരെ തുടരെ ആക്രമണങ്ങൾ നടത്തി എങ്കിലും രണ്ടാം ഗോൾ പിറന്നില്ല.കവാനിയുടെ സീസണിലെ പത്താമത്തെ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. 76ആം മിനുറ്റിൽ ഒരു ഹെഡറിലൂടെ ബ്രയാൻ ഫുൾഹാമിന് സമനില നൽകി. ഇതിനു ശേഷം വാൻ ഡ ബീകിനെയും അമദിനെയും ഒക്കെ ഇറക്കി യുണൈറ്റഡ് വിജയഗോളിനായി ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. 37 മത്സരങ്ങളിൽ 72 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.