ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ടീമംഗമായ വിൻസെന്റ് അബൂബക്കറിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവിലെ അൽ നാസർ ടീമംഗമായ വിൻസെന്റ് അബൂബക്കറിനെ ഓൾഡ് ട്രാഫോഡിലേക്ക് ഒരു ഹ്രസ്വകാല ഇടപാടിൽ കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുമെന്ന് സൗദി പ്രസിദ്ധീകരണമായ OKAZ റിപ്പോർട്ട് ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബിലേക്ക് എത്തിയതോടെ അൽ നാസർ ഒരു വിദേശ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ നോക്കുകയാണ്. ഫ്രാൻസ്, തുർക്കി, പോർച്ചുഗൽ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി 138 ഗോളുകൾ നേടിയ അബൂബക്കർ വേൾഡ് കപ്പിൽ മികച്ച പ്രകടനമാണ് നടത്തിയത്. ബ്രസീലിനെതിരെയുള്ള കാമറൂണിന്റെ വിജയ ഗോൾ നേടിയ താരം സെർബിയയ്‌ക്കെതിരെ കാമറൂണിന്റെ 3-3 സമനിലയിൽ മികച്ചൊരു ചിപ്പ് ഗോൾ നേടുകയും ചെയ്തു.

ബ്രസീലിനെതിരെയുള്ള ഗോൾ നേടിയതിനു ശേഷം ജേഴ്‌സി അഴിച്ചതിനു രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.തന്റെ 92-ാം മിനിറ്റിലെ ഗോളിന് തൊട്ടുമുമ്പ്, ഗബ്രിയേൽ മാർട്ടിനെല്ലിയുടെ റഗ്ബി ടാക്ലിംഗിന് അബൂബക്കറിന് ആദ്യത്തെ മഞ്ഞ കാർഡ് ലഭിച്ചു. 2006 ലെ ഫൈനലിൽ സിനദീൻ സിദാന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുകയും പുറത്താകുകയും ചെയ്യുന്ന ആദ്യ കളിക്കാരനായി അബൂബക്കർ മാറിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതോടെ പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഒരു ബാക്കപ്പ് സ്‌ട്രൈക്കറെ ആവശ്യമുണ്ട്.സൗദി അറേബ്യൻ ക്ലബിലെ മുൻനിര സ്ഥാനത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സ്‌ട്രൈക്കർ ഇപ്പോൾ മത്സരിക്കുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഓഫറിനെ ജീവിതകാലത്തെ അവസരമായിട്ടാണ് കാണുന്നത്.

Rate this post