ഓൾഡ് ട്രാഫോർഡിൽ അവസാന 5 മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം.ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിനെ 1-0ത്തിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത് മാർക്കസ് റാഷ്ഫോർഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.

കളിയുടെ 38-ാം മിനിറ്റിൽ എറിക്സന്റെ അസിസ്റ്റിലാണ് റാഷ്ഫോർഡ് ഗോൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി റാഷ്ഫോർഡിന്റെ നൂറാം ഗോളായിരുന്നു ഇത്.മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു. കളിയുടെ 15-ാം മിനിറ്റിൽ റൊണാൾഡോയുടെ 25 വാര അകലെയുള്ള ഷോട്ട് വെസ്റ്റ്ഹാം ഗോൾകീപ്പർ ഫാബിയാൻസ്‌കി രക്ഷപ്പെടുത്തി.26-ാം മിനിറ്റിൽ ഫാബിയാൻസ്കി റാഷ്ഫോർഡിന്റെ ബുള്ളറ്റ് ഹെഡർ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.

ഇതോടെ കളിയുടെ 38-ാം മിനിറ്റിൽ റാഷ്ഫോർഡിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ജയത്തോടെ 12 കളികളിൽ നിന്ന് 7 ജയവും 2 സമനിലയും 3 തോൽവിയും ഉൾപ്പെടെ 23 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റ വെസ്റ്റ് ഹാം 13 കളികളിൽ നിന്ന് 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്തേക്ക് വീണു.

വെസ്റ്റ് ഹാമിനെതിരായ അവരുടെ 1-0 വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ വ്യത്യാസം +1 ആക്കുകയും ചെയ്തു.ഈ സീസണിൽ ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോസിറ്റീവ് ഗോൾ വ്യത്യാസം കൈവരിക്കുന്നത്. മാത്രമല്ല, പ്രീമിയർ ലീഗിൽ ഹാമേഴ്സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ 15 ഹോം മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് തോറ്റതെന്നതും ശ്രദ്ധേയമാണ്.

Rate this post