❝ ബാഴ്‌സയും റയലും ✍️💰 വിരിച്ച വലയിൽ
കുടുങ്ങാത്ത വമ്പൻ സ്രാവ് 🔴🚩 യുണൈറ്റഡിലേക്ക് ❞

യൂറോപ്പിലെ ഏറ്റവും ആവശ്യക്കാരായ സ്‌ട്രൈക്കർമാരിൽ ഒരാളാണ് നോർവീജിയൻ ഇന്റർനാഷണൽ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ്. 20 കാരനെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകളാണ് രംഗത്തെത്തിയിരിക്കുനന്ത്. റയൽ മാഡ്രിഡ് ,ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി ,യുണൈറ്റഡ്‌ തുടങ്ങിയ വമ്പൻ ക്ലബ്ബുകളെല്ലാം ഡോർട്മുണ്ട് താരത്തിന് പിന്നാലെയാണ്. എന്നാൽ പുറത്തുവരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ബോറുസിയ ഡോർട്മണ്ട് സെൻസേഷനെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡാണ്‌.

റയൽ മാഡ്രിഡ്, ബാഴ്‌സലോണ ക്ലഗുകളുമായി സംസാരിക്കുന്നതിനായി ഹാലാൻഡിന്റെ അഗെന്റ്റ് സ്പെയിനിൽ എത്തിയതായി അഭ്യൂഹങ്ങൾ പ്രധാനവാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.എല്ലാ മുൻനിര യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും താൽപ്പര്യം ഉണ്ടായിരുന്നിട്ടും ഈ സമ്മറിൽ എർലിംഗ് ഹാലാൻഡിനെ ഒപ്പിടാൻ ഏറ്റവും സാധ്യതയുള്ള ടീം മാഞ്ചസ്റ്റർ യൂണൈറ്റഡാണെന്ന് ബിൽഡ് (ദി എക്സ്പ്രസ് വഴി) റിപ്പോർട്ട് ചെയ്യുന്നു. ഹാലണ്ടിന്റെ സൂപ്പർ ഏജന്റ് മിനോ റയോള കഴിഞ്ഞ മാസം നിരവധി വലിയ ക്ലബ്ബുകൾ സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു.

ഹാലണ്ടിനെ സ്വന്തമാക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന സ്പാനിഷ് ബാഴ്സലോണ പിന്മാറാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ യുണൈറ്റഡിന് പ്രതീക്ഷയേകി. യുണൈറ്റഡ്‌ പരിശീലകൻ ഒലെ-ഗുന്നാർ സോൾസ്‌ജെയറിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് നാട്ടുകാരാണ് കൂടിയയായ സ്‌ട്രൈക്കർ. ഉറുഗ്വേയിലെ വെറ്ററൻ സ്‌ട്രൈക്കർ എഡിൻസൺ കവാനി ക്ലബ് വിടുന്നതും ആന്റണി മാർഷലിന്റെ മോശം ഫോമും പുതിയൊരു ഗോൾ സ്കോററായിലേക്ക് യുണൈറ്റഡിനെ എത്തിച്ചിരിക്കുകയാണ്.


എന്നിരുന്നാലും, ഹാലാൻഡിന്റെ ഒപ്പിടൽ പൂർത്തിയാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് തടസ്സങ്ങളുണ്ട്. ഏറ്റവും വലിയ തടസ്സം ഹാലാൻഡിന്റെ വലിയ വില തന്നെയാണ്. നോർവീജിയൻ സ്‌ട്രൈക്കർക്കായി 150 മില്യൺ ഡോളറിൽ കൂടുതലാണ് ഡോർട്ട്മുണ്ട് ആവശ്യപ്പെടുന്നത്.കഴിഞ്ഞ സീസണിൽ സാൽസ്ബർഗിൽ നിന്ന് ഡോർട്ട്മുണ്ടിലേക്ക് എത്തുന്നതിനു മുൻപ് യുണൈറ്റഡ്‌ ഹാലണ്ടിനെ സ്വാന്തമാക്കാൻ ശ്രമം നടത്തിയിരുന്നു.

രണ്ടാമത്തെ തടസ്സം ഹാലാൻഡിന്റെ ഏജന്റ് മിനോ റയോളയാണ് സൂപ്പർ ഏജന്റിന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി നല്ല ബന്ധമുണ്ട്.യുണൈറ്റഡ്‌ താരം പോൾ പോഗ്ബയുടെ ഏജന്റ് കൂടിയാണ് മിനോ റയോള.കൂടാതെ റെഡ് ഡെവിൾസിനെതിരെ നിരവധി തവണ പരസ്യമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ആവുന്നതിനു മുൻപ് നോർവീജിയൻ ക്ലബ് മോൾഡിലെ കാലഘട്ടത്തിൽ തുടങ്ങിയ ബന്ധമാണ് ഹാളണ്ടുമായിട്ടുള്ളത്.