വേൾഡ് കപ്പിൽ തിളങ്ങിയ ഉയരമുള്ള ഡച്ച് സ്‌ട്രൈക്കറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചതിനു ശേഷം പുതിയൊരു സ്‌ട്രൈക്കർക്കായുള്ള തിരച്ചിലിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിരവധി വൻ താരങ്ങളുടെ പേരുകൾ ക്ലബ്ബുമായി കൂട്ടിച്ചേർത്ത് വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.അത്ലറ്റിക് റിപ്പോർട്ട് ചെയ്തത് പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയുടെ ഡച്ച് സ്‌ട്രൈക്കർ വൗട്ട് വെഗോസ്റ്റിന് വേണ്ടിയുള്ള വായ്പാ നീക്കവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

30-കാരൻ നിലവിലെ സീസണിന്റെ തുടക്കം മുതൽ ബേൺലിയിൽ നിന്നും തുർക്കിഷ് ക്ലബ് ബെസിക്‌റ്റാസിൽ ലോണിലാണ്, 2022-23 സീസണിന്റെ അവസാനത്തിൽ 10 മില്യൺ യൂറോയ്ക്ക് നെതർലാൻഡ്‌സ് ഇന്റർനാഷണലിനെ വാങ്ങാനുള്ള അവസരമുണ്ട് ബെസിക്‌റ്റാസിന്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശൂന്യത നികത്താൻ യുണൈറ്റഡ് ലക്ഷ്യമിടുന്നത് ഉയരമുള്ള സ്‌ട്രൈക്കറെയാണ്, ഹെഡ് കോച്ച് എറിക് ടെൻ ഹാഗും 2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ നെതർലൻഡ്‌സിനായി കളിച്ച ഫോർവേഡിന്റെ ആരാധകനാണ്.ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സ് എത്തിയപ്പോൾ വെഗോസ്റ്റ് ഖത്തറിൽ രണ്ട് ഗോളുകൾ നേടി.

2022-23-ൽ ബെസിക്‌റ്റാസിനായി 17 മത്സരങ്ങൾ കളിച്ചു, എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നൽകി, ശനിയാഴ്ച കാസിംപാസയ്‌ക്കെതിരായ ബെസിക്‌റ്റാസിന്റെ 2-1 വിജയത്തിലെ ഒരു ഗോൾ ഉൾപ്പെടെ.കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന് മുമ്പ് ബേൺലിക്ക് വേണ്ടി കളിച്ചിട്ടുള്ള പ്രീമിയർ ലീഗ് അനുഭവം വെഗോർസ്റ്റിനുണ്ട്.29 കാരനായ സ്‌ട്രൈക്കർ 407 മത്സരങ്ങളിൽ നിന്ന് 171 ഗോളുകളും 55 അസിസ്റ്റുകളും നേടിയിട്ടുണ്ട്. തന്റെ കരിയറിന്റെ ഭൂരിഭാഗവും ജർമ്മനിയിലും നെതർലാൻഡിലുമായി വോൾഫ്സ്ബർഗ്, എസെഡ് അൽക്മാർ തുടങ്ങിയ ടീമുകൾക്കായി കളിച്ചു.

ഹോൾഡ്-അപ്പ് പ്ലേ, പാസിംഗ്, ലിങ്ക്-അപ്പ്, ഓഫ്-ദ-ബോൾ വർക്ക് റേറ്റ്, സെറ്റ്-പീസുകളിൽ ഉള്ള കഴിവ് , മികച്ച ബോക്‌സ് ചലനം, ഏറ്റവും പ്രധാനമായി ഫിനിഷിംഗ് എന്നിവയാണ് അദ്ദേഹത്തിന്റെ ഗെയിമിന്റെ ശക്തി.കഴിഞ്ഞ സീസണിൽ ഭൂരിഭാഗം സമയവും ബേൺലി തരംതാഴ്ത്തൽ പോരാട്ടത്തിലായിരുന്നു അത്കൊണ്ട് തന്നെ മുന്നേറ്റനിരക്കാർക്ക് വേണ്ട ഗോൾ അവസരങ്ങൾ ഉണ്ടായിട്ടില്ല.

ബേൺലിയിൽ കണ്ടത് അദ്ദേഹത്തിന്റെ കഴിവുകളുടെ യഥാർത്ഥ പ്രതിഫലനമായിരുന്നില്ല.അദ്ദേഹം യുണൈറ്റഡിൽ എത്തുകയാണെങ്കിലും എറിക് ടെൻ ഹാഗിന്റെ കീഴിൽ തന്റെ കഴിവുകൾ പൂർണമായും പുറത്തെടുക്കാനായി സാധിക്കും.സെബാസ്റ്റ്യൻ ഹാലറിനെ ടെൻ ഹാഗ് എങ്ങനെ ഉപയോഗിച്ചുവോ അതുപോലെ വെഗോർസ്റ്റിനെയും ഉപയോഗിക്കാൻ സാധിക്കും.

Rate this post