❝വിജയ വഴിയിൽ💪🚩തിരിച്ചെത്തി ലിവർപൂൾ : കിരീടം🏆🔥നേടാനുറച്ച് തന്നെ🤩അത്ലറ്റികോ മാഡ്രിഡ്: തകർപ്പൻ ജയത്തോടെ മിലാൻ🇮🇹✌️ടീമികൾ ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ കലാശിച്ചു.സ്റ്റാർഫോം ബ്രിഡ്ജിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഓൾഡ്ട്രാഫോർഡിൽ എന്ന പോലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ സൃഷ്ടിക്കാനായില്ല .ആദ്യ പകുതിയിൽ പെനാൾട്ടി ബോക്സിൽ വെച്ച് ഹുഡ്സൺ ഒഡോയി പന്ത് കൈകൊണ്ട് തൊട്ടെങ്കിലും റഫറി റീപ്ലേകൾ കണ്ട ശേഷവും പെനാൾട്ടി വിധിക്കാത്തത് വിവാദ തീരുമാനമായി മാറി.

രണ്ടാം പകുതിയിൽ ഗ്രീൻവുഡിനും,മക്ടോമിനെക്കും യുണൈറ്റഡിനെ മുന്നിലെത്തിക്കാൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ 50 പോയിന്റുനായി രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്. 44 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.


തുടർച്ചയായ നാലു തോൽവികൾക്ക് ശേഷം നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ വിജയ വഴിയിൽ തിരിച്ചെത്തി.ഇന്നലെ നടന്ന മത്സരത്തിൽ ഷെഫീൽഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കുർട്ടീസ് ജോൺസും ,കെയ്ൻ ബ്രയാൻ നേടിയ സെല്ഫ് ഗോളിനുമാണ് ലിവർപൂളിന്റെ ജയം .റോബർട്ടോ ഫിർമിനോയും ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനും,മുഹമ്മദ് സലക്കും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ലക്‌ഷ്യം അകന്നു നിന്നു. 48 ആം മിനുട്ടിൽ ജോൺസ്‌ ലിവർപൂളിന് മുന്നിലെത്തിച്ചു.64-ാം മിനിറ്റിൽ ഫിർമിനോയുടെ ഷോട്ട് ഷെഫീൽഡ് താരം ബ്രയാന്റെ കാലിൽ തട്ടി വലയിൽ കയറി ലീഡ് രണ്ടാക്കി ഉയർത്തി . 26 മത്സരങ്ങളിൽ നിന്നും 43 പോയിന്റുമായി ലിവർപൂൾ ആറാമതാണ്.11 പോയിന്റുമായി ഷെഫീൽഡ് അവസാന സ്ഥാനത്താണ്.


മറ്റു മത്സരങ്ങളിൽ ബൈലിന്റെ ഇരട്ട ഗോളിന്റെ ബലത്തിൽ ടോട്ടൻഹാം ബേൺലിയെ പരാജയപ്പെടുത്തി .എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ ജയം .ഹരി കെയ്‌നും,ലൂക്കാസും ടോട്ടൻഹാമിന്റെ മറ്റു രണ്ടു ഗോളുകൾ നേടി. 39പോയിന്റുമായി ടോട്ടൻഹാം 9 ആം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ആര്സെനാൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലെസ്റ്ററിനെ പരാജയപ്പെടുത്തി . ഡേവിഡ് ലൂയിസ് ,ലകാസറ്റെ, പെപെ എന്നിവർ ഗണ്ണേഴ്സിന്റെ ഗോളുകൾ നേടിയത് .ടൈൽമാൻസ് ലെസ്റ്ററിന്റ ആശ്വാസ ഗോൾ നേടി .37 പോയിന്റുമായി ആഴ്‌സണൽ പത്തംസ്ഥാനത്താണ്.

തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടെത്താതിരുന്ന ലാ ലീഗ‌ ടോപ്പർ അത്ലറ്റികോ മാഡ്രിഡ് വിജയ വഴിയിൽ തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിയ്യാറയലിനെ പരാജയപ്പെടുത്തി. 25 ആം മിനുട്ടിൽ വിയ്യറയൽ താരം അൽഫോൻസോ പെഡ്രാസ നിർഭാഗ്യവശാൽ സ്വന്തം വലയിലേക്ക് പന്തടിച്ചു കയറ്റി അത്ലറ്റികോക്ക് ലീഡ് നൽകി .69 ആം മിനുട്ടിൽ പോർച്ചുഗീസ് സ്‌ട്രൈക്കർ ജോവ ഫെലിക്‌സിന്റെ മികച്ച ഷോട്ട് കീപ്പർ സെർജിയോ അസെൻജോയെ മറികടന്നു വലയിൽ കയറി.24 മത്സരങ്ങളിൽ നിന്നും 58 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ 5 പോയിന്റ് ലീഡുമായി ഒന്നാമതാണ്. മറ്റു മത്സരങ്ങളിൽ ഗെറ്റാഫെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വലൻസിയയെ പരാജയപ്പെടുത്തി. റിയൽ ബെറ്റിസ്‌ ഒരു ഗോളിന് കാഡിസിനെ പരാജയപ്പെടുത്തി.

തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം എസി മിലാൻ മികച്ച വിജയത്തോടെ തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ശക്തരായ റോമയെ പരാജയപ്പെടുത്തി.42 ആം മിനുട്ടിൽ ഫ്രാങ്ക് കെസ്സി പെനാൽറ്റിയിലൂടെ മിലാനെ മുന്നിലെത്തിച്ചു. ആദ്യ പകുതിൽ ഒരു ഗോൾ ലീഡ് നേടിയ മിലാനെ 50 ആം മിനുട്ടിൽ മിഡ്ഫീൽഡർ ജോർദാൻ വെറെറ്റട്ട് റോമക്ക് സമനില നൽകി.എന്നാൽ 58 ആം മിനുട്ടിൽ ആന്റി റെബിക്കിൽ നിന്നുള്ള ഗോളിലൂടെ മിലാൻ ലീഡ് നേടിക്കൊടുത്തു. 24 മത്സരങ്ങളിൽ നിന്നും 52 പോയിന്റുമായി മിലാൻ രണ്ടാം സ്ഥാനത്താണ്.

മറ്റു മത്സരങ്ങളിൽ ഇന്റർമിലാൻ മൂന്നു ഗോളുകൾക്ക് ജനോവയെ പരാജയപ്പെടുത്തി .32 ആം സെക്കൻഡിൽ തന്നെ ലുകാകു ഇന്ററിനെ മുന്നിലെത്തിച്ചു.ലീഗിൽ ബെൽജിയൻ താരത്തിന്റെ 18 ആം ഗോളായിരുന്നു ഇത് .69 ആം മിനുട്ടിൽ ലുകാകുവിന്റെ പാസിൽ നിന്നും മാറ്റിയോ ഡാർമിയൻ ഇന്ററിന്റെ രണ്ടാം ഗോൾ നേടി.77 ആം മിനുട്ടിൽ അലക്സിസ് സാഞ്ചസ് ഇന്ററിന്റെ മൂനാം ഗോൾ നേടി. വിജയത്തോടെ 55 പോയിന്റുമായി ഇന്റർ ഒന്നാം സ്ഥാനത് തുടരുകയാണ്.മറ്റു മത്സരങ്ങളിൽ നാപോളി രണ്ടു ഗോളുകൾക്ക് ബെനെവെന്റോയെ പരാജയപ്പെടുത്തി. മെർട്ടൻസും, പോളിറ്റനോയുമാണ് നാപോളിയുടെ ഗോളുകൾ നേടിയത് .