❝ ഒലെക്കു 👔🚩കീഴിൽ അവസരങ്ങൾ ⚽🚫
നഷ്ട്ടപെട്ട പ്രധാന ❤ യുനൈറ്റഡ് താരങ്ങൾ ❞

സർ അലക്സ് ഫെർഗൂസൻ സ്ഥാനമൊഴിഞ്ഞതിനു ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച സീസണായിരുന്നു 2020 -201 .മുൻ യുണൈറ്റഡ് താരം കൂടിയായ ഒലെ ഗുന്നാർ സോൽസ്‌ജെയറിന്റെ കീഴിൽ മികവ് പുലർത്തിയ അവർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. യൂറോപ്പ ലീഗിന്റെ ഫൈനലിൽ ഫൈനലിൽ എത്തിയെങ്കിലും സ്പാനിഷ് ടീം വിയ്യ റയലിനോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെട്ടു.അതോടെ വർഷങ്ങൾക്ക് ശേഷം കിരീടം നേടാം എന്ന സ്വപ്നം പൊളിയുകയും ചെയ്തു.. നോർ‌വീജിയന്റെ മാനേജ്മന്റ് കഴിവുകൾ വ്യാപകമായ പ്രശംസ നേടിയെടുത്തിട്ടുണ്ട്.ഇത് ഫുട്ബോൾ പിച്ചിലും പ്രതിഫലിച്ചു. ലൂക്ക് ഷാ, ഫ്രെഡ്, ഹാരി മാഗ്വെയർ എന്നിവരെ സോൽസ്‌ജെയറിന്റെ പരിശ്രമത്തിൽ മെച്ചപ്പെടുതുകയും ചെയ്തു.എന്നിരുന്നാലും സോൽസ്‌ജെയറിന്റെ കീഴിൽ പല യുണൈറ്റഡ് താരങ്ങൾക്കും ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല . സോൾസ്‌ജെയർ അന്യായമായി പെരുമാറിയ നാല് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരെ നോക്കാം.

സെർജിയോ റൊമേറോ

മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം നമ്പർ ഗോൾ കീപ്പർ സെർജിയോ റൊമേറോ ഒലെ ഗുന്നാർ സോൾസ്‌ജെയറിനു കീഴിലുള്ള അസംതൃപ്തരായ താരങ്ങളിൽ ഒരാളാണ്. 2015 ൽ ഡേവിഡ് ഡി ഗിയയുടെ ബാക്കപ്പായി അർജന്റീന ഇന്റർനാഷണൽ സാംപ്‌ടോറിയയിൽ നിന്നും സൗജന്യ ട്രാൻസ്ഫറിൽ ഓൾഡ് ട്രാഫോർഡിലേക്ക് എത്തുന്നത്.ഡി ഗിയയുടെ മികച്ച ബാക്കപ്പായി മാറിയ റൊമേറോ 61 മത്സരങ്ങളിൽ നിന്ന് 39 ക്ലീൻ ഷീറ്റുകൾ നേടി. പ്രധാനമായും ലീഗ് മത്സരങ്ങളിലാണ് റോമെറോ കളിച്ചിരുന്നത്, 27 ഗോളുകൾ മാത്രമാണ് വഴങ്ങിയത്, ഓരോ 2.25 മത്സരങ്ങളിലും ഒരു ഗോൾ മാത്രം വഴങ്ങി. സോൾസ്‌ജെയർ വന്നതോടെ അർജന്റീനക്കാരൻ കൂടുതൽ തഴയപ്പെട്ടു.ഡി ഗിയ, ഡീൻ ഹെൻഡേഴ്സൺ, ലീ ഗ്രാന്റ് എന്നിവർക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാമത്തെ ചോയ്‌സ് ഗോൾകീപ്പറായി അദ്ദേഹം മാറി.2018 ന്റെ അവസാനത്തിൽ സോൾഷയർ വന്നത് മുതൽ 21 മത്സരങ്ങൾ മാത്രമാണ് റോമെറോ കളിച്ചത്.ശ്രദ്ധേയമായ പ്രകടനം ഉണ്ടായിരുന്നിട്ടും, 2020/21 ൽ ഒരു മത്സരത്തിൽ പോലും താരത്തിന് ഇറങ്ങാൻ സാധിച്ചില്ല.

ജെസ്സി ലിംഗാർഡ്


ഇംഗ്ലീഷ് ഫുട്ബോളിലെ ഹോട്ടെസ്റ് പ്രോപ്പർട്ടിയാണ് ജെസ്സി ലിംഗാർഡ്. അടുത്ത സീസണിൽ വെസ്റ്റ് ഹാമിനെ യൂറോപ്പ ലീഗിലെത്തിക്കുനതിൽ ലിംഗാർഡ് പ്രധാന പങ്ക് വഹിച്ചു. സോൾസ്‌ജെയറിനു കീഴിൽ ആത്മവിശ്വാസം നഷ്ടപെട്ടത് പോലെയായിരുന്നു ലിംഗാർഡ്.ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടു കൂടി അവസരങ്ങൾ നഷ്ടപെടുകയുംചെയ്തു. ഇതോടെ സോൾസ്‌ജെയറിന്റെ പദ്ധതികളിൽ നിന്നും താരം പുറത്തു പോയി. കൂടുതൽ അവസരത്തിനായി ജനുവരിയിൽ വെസ്റ്റ് ഹാമിലെത്തിയ താരം 15 മത്സരങ്ങളിൽ നിന്നും 9 ഗോളും 5 അസിസ്റ്റും നേടി തന്റെ വില യുണൈറ്റഡിന് അറിയിച്ചു കൊടുത്തു.

ഡേവിഡ് ഡി ഗിയ

സർ അലക്സ് ഫെർഗൂസന് ശേഷമുള്ള കാലഘട്ടത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഡേവിഡ് ഡി ഗിയ, തുടർച്ചയായി മൂന്ന് വര്ഷം സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടി.സർ അലക്സ് ഫെർഗൂസൺ, ഡേവിഡ് മോയ്‌സ്, ലൂയിസ് വാൻ ഗാൽ, ജോസ് മൗറീഞ്ഞോ എന്നിവരുൾപ്പെടെയുള്ള മാനേജർമാർക്ക് കീഴിൽ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്നു ഡി ഗിയ.എന്നാൽ ഒലെ ഗുന്നാർ സോൾസ്‌ജെയറിനു കീഴിൽ ഒരു സ്ഥിര സ്ഥാനം നേടുന്നതിൽ ഡി ഗിയ പരാജയപെട്ടു.യുണൈറ്റഡിന്റെ അക്കാദമി ഉൽപ്പന്നമായ ഡീൻ ഹെൻഡേഴ്സനാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്.ഡേവിഡ് ഡി ഗിയയുടെ അഭാവത്തിൽ ഡീൻ ഹെൻഡേഴ്സൻ തന്റെ കഴിവുകൾ പ്രകടിപ്പിച്ചതോടെ യുണൈറ്റഡിന്റെ ഒന്നാം നമ്പർ പദവി നഷ്ടപ്പെട്ടു.ഇന്നലെ നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ പെനൽറ്റി നഷ്ടപ്പെടുത്തി ടീമിന്റെ ദുരന്ത നായകനായി മാറി.

ഡോണി വാൻ ഡെ ബീക്ക്

2018/19 സീസണിൽ അയാക്സിന്റെ സൂപ്പർ താരമായിരുന്നു വാൻ ഡി ബീക്ക്.ആ സീസണിൽ അയാക്സിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കുന്നതിൽ യുവ താരം മുഖ്യ പങ്കു വഹിച്ചു.ലോക ഫുട്ബോളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള താരമായി മാറിയ വാൻ ഡെ ബീക്കിനെ 2020 ൽ 35 മില്യൺ ഡോളർ നൽകി യുണൈറ്റഡ് സ്വന്തമാക്കി. 2020 ജനുവരിയിൽ ടീമിലെത്തിയ ബ്രൂണോ ഫെർണാണ്ടസിന്റെ മികച്ച ഫോം മൂലം ഡച്ച് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല .ഈ സീസണിൽ യുണൈറ്റഡിനായി 36 മത്സരങ്ങൾ കളിച്ച വാൻ ഡി ബീക്ക് 21 മത്സരങ്ങളിലും പകരക്കാരന്റെ റോളിൽ ആയിരുന്നു. 19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 15 എണ്ണവും പകരകകരനായി ആയിരുന്നു. അയാക്സിലെ നാല് വർഷം കൊണ്ട് ലോക ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന പ്രതീക്ഷകളിലൊന്നായി മാറുവാൻ വാൻ ഡെ ബീക്കിനായി.ശരിയായ അവസരങ്ങൾ നൽകിയാൽ ഓൾഡ് ട്രാഫോർഡിൽ വലിയ സ്വാധീനം ചെലുത്താൻ യുവ ഡച്ച് താരത്തിനാവും .