❝അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്ന അഞ്ചു താരങ്ങൾ❞

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തും ,യൂറോപ്പ ലീഗിൽ ഫൈനലിൽ എത്തിയെങ്കിലും യുണൈറ്റഡിനെ സംബന്ധിച്ച്‌ അത്ര മികച്ച സീസൺ ആയിരുന്നില്ല. ഒലെ ഗുന്നാർ സോൾസ്‌ജെയറിനെ സംബന്ധിച്ചിടത്തോളം മുൻ വർഷങ്ങളെ അപേക്ഷിച്ച യുണൈറ്റഡിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു ഈ സീസണിൽ .അടുത്ത സീസണിൽ നിലവാരമുള്ള കളിക്കാരെ ടീമിൽ ഉൾപ്പെടുത്തി കിരീട പോരാട്ടത്തിൽ വെല്ലു വിളി ഉയർത്താനാണ് യുണൈറ്റഡ്‌ ശ്രമം.റൈറ്റ് ബാക്ക്, റൈറ്റ് വിംഗർ, സെന്റർ ബാക്ക് എന്നി പൊസിഷനിൽ പുതിയ താരങ്ങളെ യുണൈറ്റഡ്‌ അടുത്ത സീസണിൽ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് .അടുത്ത സീസണിൽ യൂണൈറ്റഡിലെത്തുന്ന അഞ്ചു താരങ്ങൾ ആരെന്നു പരിശോധിക്കാം.

ടോം ഹീറ്റൻ (ഫ്രീ ഏജന്റ്)

ഈ സീസണിൽ ഗോൾകീപ്പിങ്ങിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഡേവിഡ് ഡി ഗിയയും ഡീൻ ഹെൻഡേഴ്സണുംപലപ്പോഴും സ്ഥിരമായ ഫോം നിലനിർത്താൻ സാധിച്ചില്ല. ഉയർച്ച താഴ്ച്ചകളിലൂടെയാണ് ഇരു താരങ്ങൾക്കും ഈ സീസൺ കടന്നു പോയത്. .മറ്റൊരു കീപ്പർ സെർജിയോ റൊമേറോ ഇതിനകം തന്നെ ഓൾഡ് ട്രാഫോർഡിനോട് വിട പറഞ്ഞു. ഈ കാരണം കൊണ്ടാണ് ആസ്റ്റൺ വില്ലയിൽ നിന്നും ടോം ഹീറ്റനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.ആസ്റ്റൺ വില്ല കരാർ അവസാനിച്ചു കഴിഞ്ഞാൽ 35-കാരൻ ഒരു സൗജ്ഞയാ ട്രാൻസ്ഫറിൽ താരം തന്റെ ബാല്യകാല ക്ലബിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയുടെ ഒരു ഉൽ‌പ്പന്നമായ ഹീറ്റൻ‌ ക്ലബിനായി സൈൻ‌ ചെയ്‌താൽ‌ ക്ലബിന്റെ രണ്ടാമത്തെ ചോയ്‌സ് ഗോൾകീപ്പറായിരിക്കും. ബർൺലിക്കായി പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പരിക്ക് ഇപ്പോഴും പ്രധാന വില്ലൻ തന്നെയാണ് 35 കാരന്.

പോ ടോറസ് (വിയ്യാറയൽ )

ആഴ്ചകൾക്ക് മുമ്പ് യുവേഫ യൂറോപ്പ ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചപ്പോൾ വിയ്യ റയൽ നിരയിൽ മികച്ചു നിന്ന താരമാണ് പോ ടോറസ്. ഫൈനലിൽ മികച്ച പ്രകടനമാണ് സ്പാനിഷ് ഡിഫൻഡർ പുറത്തെടുത്തത് .വിയ്യാറയൽ അക്കാദമിയുടെ ഒരു ഉൽപ്പന്നമായ 24 കാരൻ ഈ സീസണിൽ ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുക്കുന്നത്.അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ സെന്റർ ബാക്ക് ഹാരി മാഗ്വെയർക്ക് മികച്ചൊരു പങ്കാളി തന്നെയാവും ടോറസ്. ഈ സീസണിൽ ലാ ലീഗയിൽ 33 മത്സരങ്ങൾ കളിച്ച സ്‌പെയിൻ ഇന്റർനാഷണലിനെ ടീമിലെത്തിക്കാൻ റയൽ ചെൽസിയും ശ്രമം നടത്തുന്നുണ്ട്.


കീരൻ ട്രിപ്പിയർ (അറ്റ്ലെറ്റിക്കോ മാഡ്രിഡ്)

മാഞ്ചസ്റ്റർ യുണൈറ്റഡുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്ന കളിക്കാരിലൊരാളാണ് കീരൻ ട്രിപ്പിയർ. എന്നാൽ 2019 ൽ ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്ന് കീരൻ ട്രിപ്പിയറിനെ 19.8 മില്യൺ ഡോളർ നൽകി അറ്റ്ലെറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി.ഈ സീസണിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ ലീഗ് വിജയത്തിൽ ട്രിപ്പിയർ ഒരു പ്രധാന പങ്ക് വഹിച്ചതോടെ വീണ്ടും താരത്തെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്‌. നിലവിലെ റൈറ്റ് ബാക്ക് ആരോൺ വാൻ-ബിസാക്കയ്ക്ക് പകരം അടുത്ത സീസണിൽ നിലവാരമുള്ള ഒരു റൈറ്റ് ബൈക്കിനെ യുണൈറ്റഡിന് ആവശ്യമാണ്. തന്റെ ക്രോസിംഗ് കഴിവിനും സെറ്റ് പീസ് ഡെലിവറിയും കൊണ്ട് പ്രശസ്തനായ 30 കാരനായ ട്രിപ്പിയർ ലെഫ്റ്റ് ബാക്കായും കളിക്കും.

റാഫേൽ വരാനെ (റയൽ മാഡ്രിഡ്)

ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ നിന്ന് പുറത്തു പോകുന്ന ഫ്രഞ്ച് താരത്തെ ഓൾഡ് ട്രാഫോർഡിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്‌ .അടുത്ത കാലത്തായി അത്ര മികച്ച പ്രകടനമല്ല 28 കാരനിൽ നിന്നുണ്ടായത്.2011 ൽ ലെൻസിൽ നിന്ന് റയൽ മാഡ്രിഡിൽ ചേർന്നതിനുശേഷം വറയലിനായി 360 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് .കുറച്ചുകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള താരം കൂടിയാണ് വരാനെ. കഴിഞ്ഞ 10 വർഷമായി റയലിൽ കളിച്ച പരിചയത്തെ യുണൈറ്റഡിന് മുതല്കൂട്ടാവുമെന്നാണ് യുണൈറ്റഡിന്റെ വിശ്വാസം.

ജാദോൺ സാഞ്ചോ (ബോറുസിയ ഡോർട്മുണ്ട്)

യുണൈറ്റഡ്‌ ആരധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ട്രാൻസ്ഫറായിരുന്നു സാഞ്ചോയുടേ .കഴിഞ്ഞ സീസൺ മുതൽ തുടങ്ങിയ അഭ്യൂഹങ്ങൾ ഈ സീസണിൽ അവസാനിക്കും എന്നാണ് കരുതുന്നത്. ഡോർട്മുണ്ട് മുന്നിൽ വെക്കുന്ന ഉയർന്ന ഫീസ് തന്നെയാണ് താരത്തിന്റെ കൈമാറ്റത്തിന് തടസ്സമാവുന്നത്. എന്നാൽ ട്രാൻസ്ഫർ ഫീസ് കുറക്കാനുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതോടെ സാഞ്ചോ അടുത്ത സീസണിൽ യുണൈറ്റഡിൽ എത്തും എന്ന് തന്നെയാണ് കണക്കു കൂട്ടുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡുമായി നല്ല ബന്ധം പുലർത്തുന്ന സാഞ്ചോ ക്ലബിൽ ചേരാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നു .21 കാരൻ ഈ സീസണിൽ എട്ട് ഗോളുകൾ നേടുകയും 11 അസിസ്റ്റുകൾ നൽകുകയും ചെയ്തു.