❝പോൾ പോഗ്ബക്ക് പകരം🇫🇷ഫ്രാൻസിൽ നിന്നും😍⚡തന്നെ
ആ അഡാർ 💪🔥ഐറ്റത്തെ✍️💰ടീമിലെത്തിക്കാൻ🚩മാഞ്ചസ്റ്റർ യുണൈറ്റഡ്❞

അടുത്ത സീസണിൽ മികച്ച താരങ്ങളെ അണിനിരത്തി പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്. ഡോർട്ട്മുണ്ടിൽ നിന്നും ഹാലാൻഡിനെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റെഡ് ഡെവിൾസ്. പുതുതായി പുറത്തു വരുന്ന വാർത്തകൾ പ്രകാരം ഫ്രഞ്ച് താരം പോൾ പോഗ്ബക്ക് പകരക്കാരനായി മറ്റൊരു ഫ്രഞ്ച് യുവ താരം എഡ്വേർഡോ കാമവിംഗയെ റെഡ് ഡെവിൾസിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഓലെ ഗുന്നാർ സോൾസ്‌ജെയർ.

2016 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിൽ നിന്ന് റെക്കോർഡ് ഫീസായ 90 മില്യൺ ഡോളറിന് യൂണൈറ്റഡിലെത്തിയ പോഗ്ബക്ക് കുറച്ച് വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഫ്രഞ്ച് താരം റയൽ മാഡ്രിഡിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. ഫ്രഞ്ച് താരത്തിന്റെ ഭാവി ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണുള്ളത്. യൂണൈറ്റഡുമായി കരാർ പുതുക്കുമോ അതോ പഴയ ക്ലബായ യുവന്റസിലേക്ക് തിരിച്ചു പോകുമോ എന്നതിൽ തീരുമാനമായിട്ടില്ല.റയൽ മാഡ്രിഡ്, പാരീസ് സെന്റ് ജെർമെയ്ൻ തുടങ്ങിയ ക്ലബ്ബുകളും അടുത്ത സീസണിൽ ഫ്രഞ്ചുകാരന്റെ സ്വന്തമാക്കാൻ താല്പര്യപെടുന്നുണ്ട്.

പോൾ പോഗ്ബയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ താരത്തെ വിട്ടു കൊടുക്കാൻ തന്നെയാണ് യുണൈറ്റഡ് തീരുമാനിക്കുന്നത്.പോൾ പോഗ്ബയ്ക്ക് പകരക്കാരനായി മറ്റൊരു ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയെ യുണൈറ്റഡ് അടുത്ത സീസണിൽ ഓൾഡ് ട്രാഫൊർഡിൽ എത്തിക്കും എന്ന അഭ്യൂഹമുണ്ട്.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായ ഫ്രഞ്ച് ഇന്റർനാഷണൽ 2019 ൽ 16 ആം വയസ്സിൽ റെന്നസിനു വേണ്ടി ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം കുറിച്ചതാണ്.

കഴിഞ്ഞ വർഷം ഫ്രഞ്ച് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച 18 കാരൻ പോൾ പോഗ്ബയ്ക്ക് സമാനമായ സ്വഭാവസവിശേഷതകൾ ഉള്ള താരം കൂടിയാണ്. എഡ്വേർഡോ കാമവിംഗയ്ക്ക് റെന്നസുമായുള്ള നിലവിലെ കരാറിന് ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ. ചെൽസി,റയൽ മാഡ്രിഡ് അടക്കമുള്ള പല ക്ലബ്ബുകളും താരത്തിന് പിന്നാലെയാണ്. താരത്തിനെ വിട്ടുകൊടുക്കാൻ 50 റെന്നസ മില്യൺ ഡോളർ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.