“തന്ത്രപരമായ പദ്ധതികൾ ചവറ്റു കോട്ടയിലേക്ക് എറിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ” : ക്ഷമാപണം നടത്തി മാനേജർ എറിക് ടെൻ ഹാഗ്

ശനിയാഴ്ച ബ്രെന്റ്‌ഫോർഡിനെതിരായ 4-0 ന് തോറ്റ ടീമിന്റെ മോശം പ്രകടനത്തിന് ക്ലബ്ബിന്റെ പിന്തുണക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്റർ കളിക്കാർ മത്സരത്തിന് മുമ്പുള്ള പ്ലാനുകൾ ചവറ്റുകൊട്ടയിൽ ഇട്ടുവെന്നും അദ്ദേഹം പറഞ്ഞു.

20 തവണ ഇംഗ്ലീഷ് ചാമ്പ്യൻമാരായ യുണൈറ്റഡ് 30 വർഷത്തിന് ശേഷം ആദ്യമായി പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിന്റെ ഏറ്റവും താഴെയാണുള്ളത്. തുടർച്ചയായ രണ്ടു തോൽവികളോടെയാണ് ഇരിക്കുന്നത് ടെൻ ഹാഗ് ആദ്യ സീസൺ പ്രീമിയർ ലീഗ് സീസണിന് തുടക്കമിട്ടത്.കഴിഞ്ഞ ആഴ്‌ച ബ്രൈറ്റണോട് തോറ്റ യുണൈറ്റഡ് ഈയാഴ്ച ബ്രെന്റ്‌ഫോർഡിനെതിരെയും പരാജയപെട്ടു.ഒമ്പത് വർഷം മുമ്പ് യുണൈറ്റഡ് അവസാനമായി പ്രീമിയർ ലീഗ് കിരീടം നേടിയത് അലക്‌സ് ഫെർഗൂസന്റെ അവസാന സീസണിലാണ്, ഇംഗ്ലീഷ് ഫുട്‌ബോളിലെ ഉന്നതരുടെ ഇടയിൽ തങ്ങളുടെ സ്ഥാനത്തേക്ക് മടങ്ങിവരുന്നതിന് ക്ലബ്ബ് എന്നത്തേക്കാളും അകലെയാണ്.

ബ്രെന്റ്ഫോർഡ് ഹാഫ്ടൈമിന് വളരെ മുമ്പുതന്നെ കളി യുണൈറ്റഡിൽ നിന്നും കൈക്കലാക്കിയിരുന്നു.ജോഷ് ഡാസിൽവ, മത്യാസ് ജെൻസൻ, ബെൻ മീ, ബ്രയാൻ എംബ്യൂമോ എന്നിവർ 35-ാം മിനിറ്റിനു മുൻപ് തന്നെ തോമസ് ഫ്രാങ്കിന്റെ ടീമിനായി ഗോൾ നേടി.“ഇത് എനിക്ക് ബുദ്ധിമുട്ടാണ്,35 മിനിറ്റിനുശേഷം ഞങ്ങൾ നാല് ഗോളുകൾ വഴങ്ങി. ഇത് സാധ്യമല്ല. ടീം ഉത്തരവാദിത്തം ഏറ്റെടുക്കണം, ഞങ്ങളെ പിന്തുണയ്ക്കാൻ എല്ലാം ചെയ്ത ആരാധകരോട് എനിക്ക് ഖേദമുണ്ട്, ഞങ്ങൾ അവരെ നിരാശപ്പെടുത്തി” മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു .

മുൻ അയാക്‌സ് ആംസ്റ്റർഡാം കോച്ച് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു, എന്നാൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കാനും കൂടുതൽ ഐക്യമുന്നണി അവതരിപ്പിക്കാനും തന്റെ കളിക്കാരോട് ആഹ്വാനം ചെയ്തു.”അവർ നല്ല കളിക്കാരാണ്, ടീമെന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും പിച്ചിൽ ഉത്തരവാദിത്തം ഏറ്റെടുക്കണം, അതാണ് ഞങ്ങൾ ചെയ്യാത്തത്,നമ്മൾ ഒരുമിച്ച് നിൽക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമ്പോൾ മാത്രമേ അതിനെ മറികടക്കാൻ കഴിയൂ. അദ്ദേഹം പറഞ്ഞു. “മാനേജർക്കും ഉത്തരവാദിത്തമുണ്ട്, ഞാൻ അത് ഏറ്റെടുക്കുന്നു. ഞാൻ അതിനായി പ്രവർത്തിക്കും. ഞാൻ അവർക്ക് വിശ്വാസം നൽകണം, പക്ഷേ അവർ അത് സ്വയം നൽകണം” അദ്ദേഹം കൂട്ടിച്ചേർത്തു.