❝മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില , തകർപ്പൻ ജയവുമായി പിഎസ്ജി❞

പ്രീ സീസൺ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ആസ്റ്റൺ വില്ലയാണ് ഇഞ്ചുറി ടൈം ഗോളിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത് .

രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് വില്ല സമനില പിടിച്ചത്.ലിവർപൂൾ, മെൽബൺ വിക്ടറി, ക്രിസ്റ്റൽ പാലസ് എന്നിവയ്‌ക്കെതിരെ വിജയങ്ങൾ നേടിയ ശേഷമാണ് യുണൈറ്റഡ് പെർത്തിൽ വില്ലയെ നേരിട്ടത്.

25 ആം മിനുട്ടിൽ ജാഡോൺ സാഞ്ചോയിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടിയത്. 42 ആം മിനുട്ടിൽ മാറ്റി കാഷിന്റെ സെൽഫ് യുണൈറ്റഡിന്റെ ലീഡുയർത്തി. 49 ആം മിനുട്ടിൽ ലിയോൺ ബെയ്‌ലിയുടെ ഗോളിലൂടെ ആസ്റ്റൺ വില്ല ഒരു ഗോൾ തിരിച്ചടിച്ചു. എമിലിയാനോ ബ്യൂണ്ടിയയുടെ അസിസ്റ്റ് നിന്നാണ് ഗോൾ പിറന്നത്. മത്സരം വിജയിച്ചുവെന്ന് തോന്നിയെങ്കിലും ഇഞ്ചുറി ടൈമിൽ ലിയോൺ ബെയ്‌ലിയുടെ ക്രോസിൽ നിന്നുള്ള കലം ചേമ്പേഴ്‌സിന്റെ ഹെഡ്ഡർ യുണൈറ്റഡ് വലയിലെത്തി.

മറ്റൊരു മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജാപ്പനീസ് ക്ലബ് ഉറവ റെഡ് ഡയമണ്ട്സിനെ പരാജയപ്പെടുത്തി.പാബ്ലോ സരബിയ (16′)കൈലിയൻ എംബാപ്പെ (35′)അർനൗഡ് കലിമുൻഡോ (76′) എന്നിവരാണ് പാരീസിന്റെ ഗോളുകൾ നേടിയത്.