❝അടുത്ത സീസണിൽ ✍️🚩യുണൈറ്റഡിൽ
എത്തുന്ന മൂന്നു സൂപ്പർ ⚽🔥 താരങ്ങൾ ❞

നോർത്ത് വെസ്റ്റ് ഡെർബിയിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 4 -2 ന്റെ നിരാശാജനകമായ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടു ദിവസത്തെ ഇടവേളയിൽ ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് നേരിടുന്ന രണ്ടാമത്തെ തോൽവി ആയിരുന്നു ഇത്. പ്രീമിയർ ലീഗിൽ ഈ സീസണിലെ ആറാം തോൽവിയാണ് ഓൾ ഗുന്നർ സോക്സ്‌ജെയർ ഏറ്റുവാങ്ങിയത്. ഈ സീസണിൽ അയൽക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ കിരീടം അടിയറവു വെച്ചെങ്കിലും അടുത്ത സീസണിൽ സ്ഥിരിച്ചു വരം എന്ന പ്രതീക്ഷയിലാണ് റെഡ് ഡെവിൾസ്.


പ്രീമിയർ ലീഗ് ട്രോഫിക്കായി മാഞ്ചസ്റ്റർ സിറ്റിയെ വെല്ലുവിളിക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ പ്രധാനമാണ്. ഈ സീസണിലെ പോരായ്മകൾ പരിഹരിച്ച് ടീമിനെ ശക്തിപ്പെടുത്തണമെങ്കിൽ കൂടുതൽ മികച്ച താരങ്ങളെ ടീമിലെത്തിക്കേണ്ടതുണ്ട്. അടുത്ത സീസണിൽ യുണൈറ്റഡിൽ എത്താൻ സാധ്യത കൂടുതലുള്ള മൂന്നു താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

റാഫേൽ വരാനെ (സെന്റർ ബാക്ക്)

അടുത്ത സീസണിൽ യുണൈറ്റഡിന് സെന്റർ ബാക്ക് സ്ഥാനത്ത് മികച്ചൊരു താരത്തെ അത്യാവശ്യമാണ്. ഹാരി മാഗ്വെയറിന്റെ പങ്കാളിയായിരുന്ന സ്വീഡിഷ് താരം വിക്ടർ ലിൻഡെലോഫിന് അത്ര നല്ല സീസൺ ആയിരുന്നില്ല ഇത്. അതിനാൽ റാഫേൽ വരനെപ്പോലെ പരിചയ സമയത്തും ലോകോത്തര നിലവാരമുള്ളതുമായ താരത്തെ യുണൈറ്റഡ് നിരയിൽ ആവശ്യമായി വന്നിരിക്കുകയാണ്.

ദീർഘകാലം റയൽ മാഡ്രിഡിന്റെ പ്രതിരോധം സൂക്ഷിച്ചതും ട്രോഫികൾ നേടിയതും എല്ലാം ഫ്രഞ്ച് താരത്തിന് യുണൈറ്റഡിൽ ഗുണം ചെയ്യും. 2022 ൽ റയലുമായി കരാർ അവസാനിക്കുന്ന 28 കാരൻ പുതുക്കാൻ തലപെടുന്നില്ല എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.കുറച്ചു കാലമായി യുണൈറ്റഡിന്റെ റഡാറിലുള്ള താരമാണ് വരാനെ.


ഡെക്ലാൻ റൈസ് (സെന്റർ / ഡിഫെൻസീവ് മിഡ്‌ഫീൽഡർ)

ഈ സീസണിൽ നിലവാരമുള്ള ഒരു ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ അഭാവം യുണൈറ്റഡ് നിരയിൽ കാണാമായിരുന്നു.സ്കോട്ട് മക്റ്റോമിനെയുടെയും ഫ്രെഡിന്റെയും കൂട്ടുകെട്ട് പലപ്പോഴും ഫല പ്രാപ്തിയിൽ വന്നിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയുടെയോ ചെൽസിയുടെയോ മിഡ്‌ഫീൽഡുമായി താരതമ്യപ്പെടുത്തുമ്പോൾ യുണൈറ്റഡ് മധ്യനിര വളരെ പിറകിലാണ്. ലിവർപൂളിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇവർ ഒരു പരാജയം തന്നെയായിരുന്നു.

ആ സ്ഥാനത്തേക്ക് യുണൈറ്റഡ് നോട്ടമിടുന്ന താരമാണ് വെസ്റ്റ് ഹാമിന്റെ യുവ താരം ഡെക്ലാൻ റൈസ്. സെന്റർ ബാക്കയും, ഡിഫെൻസീവ് മിഡ്‌ഫീൽഡറായും ഒരു പോലെ തിളങ്ങുന്ന റൈസ് ഈ സീസണിൽ ഏറ്റവും മികവ് പുലർത്തിയ യുവ താരങ്ങളിൽ ഒരാളാണ്. വെസ്റ്റ് ഹാമിനെ പോയിന്റ് ആറാമതെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച 22 കാരൻ സ്ഥിരതയാർന്ന പ്രകടനമാണ് കാഴചവെച്ചത്. കുറച്ച് കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്ന താരം കൂടിയാണ് റൈസ്.

ജാദോൺ സാഞ്ചോ (വലത് വിംഗർ / മിഡ്‌ഫീൽഡർ

കഴിഞ്ഞ കുറച്ച് സീസണുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ കാത്തിരുന്ൻ താരമാണ് ബൊറൂസിയ ഡോർട്ട്മുണ്ട് മിഡ്ഫീൽഡർ ജാദോൺ സാഞ്ചോ.കഴിഞ്ഞ വേനൽക്കാലത്ത്, ബോറുസിയ ഡോർട്മണ്ട് വലിയ വില നിശ്ചയിച്ചയിച്ചതിനാൽ താരത്തെ യുണൈറ്റഡ് ഒപ്പിട്ടിരുന്നില്ല. യുണൈറ്റഡ് അക്കാദമി ഉൽ‌പ്പന്നമായ മേസൺ‌ ഗ്രീൻ‌വുഡ് മികച്ച ഫോമിൽ എത്തിയത് മൂലം സാഞ്ചോയിൽ യുണൈറ്റഡ് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നില്ല .

അടുത്ത സീസണിൽ കിരീടത്തിനായി ശ്രമിക്കണമാണെകിൽ സാഞ്ചോയെ പോലെയുള്ള ലോക നിലവാരമുള്ള താരങ്ങൾ യുണൈറ്റഡിന് ആവശ്യമാണ്.ഈ വേനൽക്കാലത്ത് 85 മില്യൺ ഡോളറായി ഇംഗ്ലീഷ് താരത്തിന്റെ വില കുറയും അത് ഉപയോഗ പ്രദമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ലൈപ്സിഗിനെതിരെ നടന്ന ജർമൻ കപ്പ് ഫൈനലിൽ ഇരട്ട ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.