❝ അടുത്ത സീസണിൽ ✍️💰 ടീമിലെത്തിക്കുന്നു
മൂന്നു ⚽🔥 തീ തുപ്പും 💪🚩പോരാളികൾ ❞

മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം കുറച്ചു കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ്‌ നിരയിൽ കാണാമായിരുന്നു. ഈ സീസൺ അവസാനത്തോടെ ഉറുഗ്വേൻ സ്‌ട്രൈക്കർ എഡിസൺ കവാനി ക്ലബ് വിടും എന്നുറപ്പായതോടെ പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്‌. അടുത്ത സീസണിൽ ഗോൾ സ്കോറിന് മികവുള്ള ലോകോത്തര സ്‌ട്രൈക്കറെയാണ് ഒലെ ലക്ഷ്യമിടുന്നത്.കവാനിക്ക് പകരമായി അടുത്ത സീസണിൽ യുണൈറ്റഡിൽ എത്താൻ സാധ്യതയുള്ള മൂന്നു സ്‌ട്രൈക്കർമാർ ആരെക്കൊയാണെന്നു നോക്കാം.

എർലിംഗ് ഹാലാൻഡ് – ബോറുസിയ ഡോർട്ട്മുണ്ട്

യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാലാൻഡ്. കഴിഞ്ഞ രണ്ടു സീസണുകളിലായി യുണൈറ്റഡ്‌ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന താരം കൂടിയാണ് നോർവീജിയൻ സ്‌ട്രൈക്കർ. 2020 ജനുവരിയിൽ ഡോർട്ട്മുണ്ടിൽ എത്തിയതിനു ശേഷം 54 കളികളിൽ നിന്ന് 51 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.നിലവിലെ യുണൈറ്റഡ് ബോസായ ഓലെ ഗുന്നാർ സോൾസ്‌ജെയർ മുമ്പ് ഹാലണ്ടിന്റെ ആദ്യ കാല ക്ലബായ മോൾഡെയുടെ മാനേജറായിരുന്നു.ഇരുവരും തമ്മിൽ വളരെ നല്ല ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിവുള്ള ചെറുപ്പക്കാരെ യുണൈറ്റഡിന്റെ നിരയിലേക്ക് കൊണ്ടുവരുന്നത് തനിക്ക് മുൻഗണനയാണെന്നും ഒലെ പറഞ്ഞിരുന്നു. ഹാലാൻഡിന്റെ പിതാവ് പ്രീമിയർ ലീഗിൽ കളിച്ചതും യുണൈറ്റഡിന് അനുകൂല ഘടകമാണ്.

ഹാരി കെയ്ൻ – ടോട്ടൻഹാം ഹോട്‌സ്പർ


കഴിഞ്ഞ ദശകത്തിനിടയിൽ ഇംഗ്ലീഷ് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് ഹാരി കെയ്ൻ.സ്പർസിനായി 330 കളികളിൽ നിന്ന് 219 ഗോളുകൾ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കെയ്ൻ മാറി. എന്നാൽ വ്യക്തിഗത പ്രകടങ്ങൾ നടത്തുമ്പോഴും ടീമിനൊപ്പം കിരീടങ്ങൾ നേടാൻ സാധിക്കാത്തത് കെയ്‌നിനെ മറ്റൊരു ക്ലബ്ബിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന ഘടകം. നിലവിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററാണ് കെയ്ൻ.

ആൻഡ്രെ സിൽവ – ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്

ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും ഫോമിലുള്ള സ്‌ട്രൈക്കർമാരുടെ നിരയിലാണ് സില്വയുടെ സ്ഥാനം. ബുണ്ടസ്‌ലീഗയിൽ ഫ്രാങ്ക്ഫർട്ടിന് വേണ്ടി ഗോളടിച്ചു കൂട്ടുന്ന സിൽവ ലെവെൻഡോസ്‌കിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 2017 ൽ പോർട്ടോയിൽ നിന്ന് പോയതിനു ശേഷം യ ശേഷം, പോർച്ചുഗീസ് ഇന്റർനാഷണലിന് എസി മിലാനിലും സെവില്ലയിലും നിരാശാജനകമായ കരിയർ ആയിരുന്നെങ്കിലും അടുത്ത സീസണുകളിൽ ജർമ്മൻ ലീഗിൽ ഒരു തിരിച്ചുവരവ് നടത്തി. ഫ്രാങ്ക്ഫർട്ടിനൊപ്പം 66 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടിയ സിൽവ ഈ സീസണിൽ ബുണ്ടസ് ലീഗയിൽ 23 ഗോളുകളും നേടി. ഹാലണ്ടിനെക്കാളും കെയ്‌നിനെക്കാളും കുറഞ്ഞ വിലയിൽ സിൽവയെ സ്വന്തമാക്കാം എന്നത് താരത്തിന് കൂടുതൽ സാധ്യത കല്പിക്കുന്നുണ്ട്. പോർച്ചുഗീസ് താരം ബ്രൂണോ ഹെർണാണ്ടസിന്റെ സാനിധ്യവും സിൽവക്ക് അനുകൂല ഘടകമാണ്.