“ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഐഎസ്എല്ലിലേക്ക്, പിന്നിൽ സൗരവ് ഗാംഗുലി”|Manchester United

രണ്ടു വർഷം മുൻപ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും ഈസ്റ്റ് ബംഗാളും തമ്മിൽ ഒരു സന്നാഹ മത്സരം നടക്കും എന്ന കിംവദന്തി പരന്നിരുന്നു.കൊവിഡ് സാഹചര്യം കാരണം ആ ആശയം നടപ്പിലായില്ല. അതിന്റെ ഇടയിൽ ഈസ്റ്റ് ബംഗാളിൽ വലിയ പ്രതിസന്ധി ഉയരുകയും ചെയ്തു. ഇതുകൂടാതെ പുതിയ നിക്ഷേപകരെ തേടുന്ന തിരക്കിലായിരുന്നു ഈസ്റ്റ് ബംഗാൾ.

രണ്ട് വർഷത്തിനിടെ ഗംഗയിലൂടെ ധാരാളം വെള്ളം ഒഴുകി. സ്ഥിതിയും ഒരുപാട് മാറിയിരിക്കുന്നു. ശ്രീ സിമന്റും ഈസ്റ്റ് ബംഗാളിൽ നിന്ന് വേർപിരിഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ ആരാധകരുടെ മനസ്സിൽ ഇപ്പോൾ ഒരു ചോദ്യമേ ഉള്ളൂ. പുതിയ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ നിക്ഷേപകൻ ആരായിരിക്കും? നിരവധി സംഘടനകളുടെ പേരുകൾ മേഖലയിൽ പ്രചരിക്കുന്നുണ്ട്.കൺസോർഷ്യം സ്‌പോൺസർഷിപ്പിലൂടെ ഈസ്റ്റ് ബംഗാളിന് ഐഎസ്‌എൽ കളിക്കാനാകുമെന്ന് വരെ അഭ്യൂഹമുണ്ട്.

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ അവർ ആരംഭിക്കുകയും ചെയ്തു.ഇവാൻ ഗോൺസാലസിനെ ഈസ്റ്റ് ബംഗാൾ ഇതിനകം സൈൻ ചെയ്തിട്ടുണ്ട്. പവൻ സിംഗ്, മുഹമ്മദ് റാക്കിപ്, മൊബാഷിർ ഖാൻ എന്നിവരെയും അവർ സ്വന്തമാക്കി. ആരായിരിക്കും നിക്ഷേപകനോ സ്‌പോൺസറോ എന്ന ഒരേയൊരു ചോദ്യമാണ് പിന്തുണക്കുന്നവരുടെ മനസ്സിൽ.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈസ്റ്റ് ബംഗാൾ പ്രതിനിധികൾ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയെ കാണാൻ CAB ലേക്ക് പോയി. യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്ന് ആരും കൃത്യമായി വെളിപ്പെടുത്തിയില്ല.

എന്നാൽ ക്ലബ് തങ്ങളുടെ പുതിയ നിക്ഷേപകരെ കണ്ടെത്താനാണ് അവർ ഗാംഗുലിയെ കണാൻ എത്തിയിരുന്നത്.അതിന്റെ ഫലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിൽ നിക്ഷേപം നടത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മാൻ യു-ഈസ്റ്റ് ബംഗാൾ ബന്ധം ശക്തിപ്പെടുത്താൻ സൗരവ് ഗാംഗുലിക്ക് കഴിയും. ഈസ്റ്റ് ബംഗാളിൽ നിക്ഷേപം നടത്താൻ സൗരവ് ഗാംഗുലി മാഞ്ചസ്റ്റർ യുണൈറ്റഡ് യുകെയോട് നിർദ്ദേശം നൽകിയതായും റിപോർട്ടുകൾ പുറത്ത് വന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമ അബ്രാം ഗ്ലേസർ ഐപിഎല്ലിൽ ടീമിനെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ രാജ്യത്തെ ജനപ്രിയ ടി20 ലീഗ് ടീമിനെ വാങ്ങാൻ ഗ്ലേസർ കുടുംബത്തിന് കഴിഞ്ഞില്ല. സമ്പന്നനായ വ്യവസായി അബ്രാം ഗ്ലേസർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഐഎസ്എല്ലിന്റെ ജനപ്രീതിയും പതുക്കെ ഉയരുകയാണ്. മുംബൈ സിറ്റി എഫ്‌സിയുമായി മാഞ്ചസ്റ്റർ സിറ്റി ഇതിനകം ബൂട്ടുകെട്ടിക്കഴിഞ്ഞു. ഇംഗ്ലീഷ് ക്ലബ്ബ് ഇന്ത്യയിലെ മറ്റ് ക്ലബ്ബുകളിൽ പോലും നിക്ഷേപം നടത്തുന്നുണ്ട്. ഒറീസ എഫ്‌സിയിൽ വാറ്റ്‌ഫോർഡ് നിക്ഷേപം നടത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനപ്രീതി ഇന്ത്യയിൽ ഉയർന്നു വരികയാണ് . ആ വിപണി പിടിച്ചെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിൽ നിക്ഷേപിക്കാം. ഈ ബന്ധം ശക്തിപ്പെടുത്താൻ സൗരവ് ഗാംഗുലിക്ക് കഴിയും.