❝ടീം🔴🚩ശക്തിപ്പെടുത്തുന്നതിന്റെ💪🔥ഭാഗമായി അടുത്ത🤩സീസണിൽ✍️⚽യുണൈറ്റഡിന്റെ ലക്ഷ്യം ഇവർ❞

ദിവസങ്ങൾക്കു മുൻപാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആദ്യത്തെ ഫുട്ബോൾ ഡയറക്ടറായി ജോൺ മർട്ടോഗിനെ നിയമിച്ചത്.മുൻ യുണൈറ്റഡ് മിഡ്ഫീൽഡർ ഡാരൻ ഫ്ലെച്ചർ സാങ്കേതിക ഡയറക്ടറാക്കിയും റെഡ് ഡെവിൾസ് നിയമിച്ചു.എഡ് വുഡ്‌വാർഡ്, മാറ്റ് ജഡ്ജ് എന്നിവർക്കൊപ്പം ഈ ജോഡി സോൾസ്‌ജെയറിന്റെ റിക്രൂട്ടമെന്റിൽ പങ്കാളികളാകും. താരങ്ങളുടെ തെരഞ്ഞെടുപ്പിൽ മാനേജർക്ക് ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.

അടുത്ത സീസണിൽ ടീമിലെത്തിക്കേണ്ട താരങ്ങളെ കുറിച്ച് സംസാരിക്കാൻ അടുത്തയാഴ്ച ഇവരുടെ ഒരു മീറ്റിംഗ് ഉണ്ടാവുമെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.ലോകോത്തര ഗോൾ സ്‌കോറർ, സെൻട്രൽ മിഡ്‌ഫീൽഡർ, ബാക്ക് അപ്പ് റൈറ്റ് ബാക്ക്, സെന്റർ ബാക്ക് എന്നിവരെ ടീമിലെടുത്ത് ശക്തിപ്പെടുത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. അടുത്ത സീസണിൽ വലതു വിങ്ങിൽ കളിക്കുന്ന താരത്തിനെ ടീമിലെടുക്കാൻ മാഞ്ചസ്റ്റർ ഉദ്ദേശിക്കുന്നില്ല. അങ്ങനെയെങ്കിൽ ഡോർട്മുണ്ട് താരം ജാദോൺ സാഞ്ചോ ഓൾഡ് ട്രാഫൊർഡിലെത്താൻ സാധ്യത കുറവാണ്.

കഴിഞ്ഞ സമ്മറിൽ പി‌എസ്‌ജിയിൽ നിന്ന് സൗജന്യ ട്രാൻസ്ഫറിൽ എത്തിയ എഡിൻസൺ കവാനിയെ ക്ലബ്ബിൽ രണ്ടാം സീസണിൽ നിലനിർത്തില്ല .കവാനി കോവിഡ് -19 നും പരിക്കുകൾക്കുമെതിരെ പോരാടി പ്രീമിയർ ലീഗിൽ ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയത്,ആറ് ലീഗ് ഗോളുകൾ നേടുകയും ചെയ്തു. മറ്റൊരു ഫോർവേഡായ ആന്റണി മാർഷലും ഈ സീസണിൽ ഭൂരിഭാഗവും ഫോമിൽ എത്താൻ സാധിച്ചില്ല .ഫ്രഞ്ചുകാരന്റെ വിൽപ്പനയെക്കുറിച്ചും മീറ്റിങ്ങിൽ ചർച്ച ചെയ്യും.ബോറൂസിയ ഡോർട്മണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡാണ് യുണൈറ്റഡിന്റെ ആദ്യ പരിഗണന .താരത്തെ സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സയിൽ നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.

കഴിഞ്ഞ സമ്മറിൽ അയാക്സിൽ നിന്നും ഡച്ച് താരം ഡോണി വാൻ ഡി ബീക്കിനെ ട്രീമിലെത്തിച്ചിട്ടും മിഡ്‌ഫീൽഡിൽ യുണൈറ്റഡിന് വേണ്ട താരങ്ങളില്ല. മുൻ അജാക്സ് മിഡ്ഫീൽഡർ ഇതുവരെ തന്റെ മികച്ച ഫോം കണ്ടെത്തിയിട്ടുമില്ല.അതേസമയം പോൾ പോഗ്ബയ്ക്ക് പരിക്കേറ്റതും യുണൈറ്റഡിന് തിരിച്ചടിയായി. മികച്ചൊരു മിഡ്ഫീൽഡറും അടുത്ത സീസണിൽ യൂണൈറ്റഡിലെത്തും.ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ഗ്രീലീഷിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത് .

മികച്ച ഒരു ഡിഫെൻസിവ് മിഡ്‌ഫീൽഡറുടെ അഭാവം യുണൈറ്റഡ് നിരയിൽ നിഴലിക്കുന്നുണ്ട്. നെമഞ്ച മാറ്റിക് ആ സ്ഥാനത് അത്ര മികവ് പുലർത്തുന്നില്ല.വെസ്റ്റ് ഹാം യുണൈറ്റഡ് താരം ഡെക്ലാൻ റൈസ് സോൾസ്‌ജെയറിന്റെ ടീമിൽ എത്താൻ സാധ്യതയുള്ള താരമാണ്. ഹാരി മഗ്വെയറിനൊപ്പം സെൻട്രൽ മിഡ്ഫീഡിൽ കാലിക്കനായി മികച്ച താരത്തെ യുണൈറ്റഡ് ടീമിലെത്തിക്കാൻ സാധ്യതയുണ്ട്.വിക്ടർ ലിൻഡെലോഫും എറിക് ബെയ്‌ലിക്കും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല .ഇംഗ്ലണ്ടിലെ ഇന്റർനാഷണൽ പ്രതിരോധത്തിനൊപ്പം ഒരു ഇംഗ്ലീഷുകാരനോ അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുന്ന കളിക്കാരനോ വേണമെന്നാണെങ്കിൽ ബ്രൈട്ടന്റെ ബെൻ വൈറ്റ് നല്ലൊരു താരമായിരുക്കും.ഡീൻ ഹെൻഡേഴ്സൺ ക്ലബ്ബിൽ ഒന്നാം നമ്പർ കീപ്പറായി ഉയർന്നുവന്നതിനാൽ ഡേവിഡ് ഡി ഗിയയുടെ ഭാവിയും ചില സംശയങ്ങളിൽ പെടുന്നു.

സോൾസ്‌ജെയറിന്റെ ടാർജെറ്റുകളിൽ തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെരുമുണ്ടായിരുന്നു. യുണൈറ്റഡിൽ ഒപ്പം പന്ത് തട്ടിയ സൂപ്പർ താരത്തെ തന്റെ ടീമിൽ കളിപ്പിക്കുക എന്നത് വലിയ ആഗ്രഹമെന്നും നോർവീജിയൻ പറഞ്ഞിരുന്നു.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തം ടീമിന്റെ ഭാഗമാക്കാൻ സോൾഷെയറിന് ഇപ്പോഴും അവസരമുണ്ട്. യുവന്റസിൽ വിമർശനങ്ങളേറ്റു വാങ്ങുന്ന റൊണാൾഡോ അടുത്ത സമ്മറിൽ ഇറ്റലി വിടാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തിന് വേണ്ടി ശ്രമം നടത്താൻ കഴിയും.